സൗരവ് ഗാംഗുലിയുടെ വീട്ടില്‍ മോഷണം, നഷ്ടമായത് നിര്‍ണായക വിവരങ്ങളടങ്ങിയ 1.6 ലക്ഷം രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍

By Web TeamFirst Published Feb 11, 2024, 11:29 AM IST
Highlights

വിഐപികള്‍ അടക്കമുള്ളവരുടെ കോണ്‍ടാക്ടുകള്‍ ഫോണിലുണ്ട്. ഗാംഗുലിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന സിം കാര്‍ഡും മോഷണം പോയ ഫോണിലാണ് ഉപയോഗിച്ചിരുന്നത്.

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍ മോഷണം. ഗാംഗുലിയുടെ വ്യക്തിഗത വിവരങ്ങളും നിര്‍ണായക സന്ദേശങ്ങളുമടങ്ങിയ 1.6 ലക്ഷം രൂപ വിലയുള്ള  മൊബൈല്‍ ഫോണാണ് മോഷണം പോയത്. വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനായി ഗാംഗുലി താക്കൂര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ ഉടന്‍ പരാതി നല്‍കി.

ബാങ്ക് അക്കൗണ്ട് അകടക്കമുള്ള ലിങ്ക് ചെയ്തിട്ടുള്ള മൊബൈല്‍ ഫോണാണ് വീട്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. സൗരവ് ഗാംഗുലിയുടെ കൊല്‍ക്കത്തിയിലെ വീട്ടില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെയിന്‍റിംഗ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഫോണ്‍ മോഷണം പോയത്. വീട്ടില്‍ പെയിന്‍റിംഗ് ജോലിക്കു വന്നവരുള്‍പ്പെടെയുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

Latest Videos

വിന്‍ഡീസ് വെള്ളിടി ഷമര്‍ ജോസഫ് ഐപിഎല്ലിന്, മൂന്ന് കോടി മുടക്കി സ്വന്തമാക്കിയത് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്

വിഐപികള്‍ അടക്കമുള്ളവരുടെ കോണ്‍ടാക്ടുകള്‍ ഫോണിലുണ്ട്. ഗാംഗുലിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന സിം കാര്‍ഡും മോഷണം പോയ ഫോണിലാണ് ഉപയോഗിച്ചിരുന്നത്. അതിനാല്‍ ഫോണ്‍ എടുത്തവര്‍ അത് ദുരുപയോഗം ചെയ്യാനിടയുണ്ടോ എന്നാണ് പ്രധാന ആശങ്കയെന്ന് ഗാംഗുലി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജനുവരി 19ന് രാവിലെ 11.30നാണ് താന്‍ ഫോണ്‍ അവസാനം കണ്ടതെന്നും അതിനുശേഷം കണ്ടിട്ടില്ലെന്നും ഗാംഗുലി പറയുന്നു. ഒരുപാട് സ്ഥലത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനാവാത്തതിനാലാണ് പരാതി നല്‍കുന്നതെന്നും നഷ്ടപ്പെട്ട ഫോണില്‍ നിര്‍ണായകമായ പല വിവരങ്ങളും ഉള്ളതിനാല്‍ കടുത്ത ആശങ്കയുണ്ടെന്നും ഗാംഗുലി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് രണ്ടാമൂഴം ലഭിക്കാതിരുന്ന ഗാംഗുലി നിലവില്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഡയറക്ടറാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!