ഐപിഎല്‍ ടീമുകള്‍ക്ക് വൻ നഷ്ടം; 28 പന്തിലെ സെഞ്ചുറിക്ക് പിന്നാലെ 36 പന്തില്‍ സെഞ്ചുറിയുമായി ഉര്‍വില്‍ പട്ടേല്‍

By Web Team  |  First Published Dec 3, 2024, 3:05 PM IST

ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സടിച്ചപ്പോള്‍ 13.1 ഓവറില്‍ ഗുജറാത്ത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.


ഇന്‍ഡോര്‍: മുഷ്താഖ് അലി ട്രോഫി ട20 ടൂര്‍ണമെന്‍റില്‍ ബാറ്റിംഗ് വെടിക്കെട്ട് തുടര്‍ന്ന് ഗുജറാത്ത് വിക്കറ്റ് കീപ്പര്‍ ഉര്‍വിൽ പട്ടേല്‍. ത്രിപുരക്കെതിരെ 28 പന്തില്‍ സെഞ്ചുറി നേടി ടി20 ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി നേടിയ ഉര്‍വില്‍ പട്ടേല്‍ ഇന്ന് ഉത്തരാഖണ്ഡിനെതിരെ 36 പന്തില്‍ സെഞ്ചുറി നേടി. 41 പന്തില്‍ 115 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഉര്‍വില്‍ പട്ടേലിന്‍റെ മികവില്‍ ഗുജറാത്ത് ഉത്തരാഖണ്ഡിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചു.

ആദ്യം ബാറ്റ് ചെയ്ത ഉത്തരാഖണ്ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സടിച്ചപ്പോള്‍ 13.1 ഓവറില്‍ ഗുജറാത്ത് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ആര്യ ദേശായി(13 പന്തില്‍ 23), അഭിഷേക് ആര്‍ ദേശായി(7 പന്തില്‍ 14) എന്നിവരുടെ വിക്കറ്റുകളാണ് ഗുജറാത്തിന് നഷ്ടമായത്. അക്സര്‍ പട്ടേല്‍ 18 പന്തില്‍ 28 റണ്‍സുമായി പുറത്താകാതെ നിന്നു. 115 റണ്‍സുമായി പുറത്താകാതെ നിന്ന ഉര്‍വില്‍ 11 സിക്സും എട്ടു ഫോറും പറത്തി. ജയത്തോടെ ഗ്രൂപ്പ് ബിയില്‍ ആറ് കളികളില്‍ അഞ്ച് ജയവുമായി ഗുജറാത്ത് ഒന്നാമതെത്തി. ആദ്യ മത്സരത്തില്‍ ബറോഡയോട് തോറ്റു തുടങ്ങിയ ഗുജറാത്ത് പിന്നീട് തുടര്‍ച്ചയായി അഞ്ച് വിജയങ്ങള്‍ നേടി.

🏆 Huge Congratulations to Gujarat Senior Men's Team! 🏏

What a spectacular victory over Uttarakhand CA in the Syed Mushtaq Ali Trophy! 👏

Back-to-Back Centuries: Urvil Patel steals the show with a blistering 115 off 41 balls* (8 fours & 11 sixes) – pure dominance! 💯🔥… pic.twitter.com/9BgPuF1cjf

— Gujarat Cricket Association (Official) (@GCAMotera)

Latest Videos

undefined

ഐപിഎൽ ലേലത്തില്‍ ഏതെങ്കിലും ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും എന്നാല്‍ ഗുജറാത്തിനായി മികച്ച പ്രകടനം നടത്താൻ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും ഉര്‍വില്‍ പട്ടേല്‍ പറഞ്ഞു. 2023ല്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സ് ടീമിലെത്തിയ ഉര്‍വില്‍ പട്ടേലിനെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനായിരുന്നില്ല. അടുത്ത സീസണില്‍ ഉര്‍വിലിനെ ടീം ഒഴിവാക്കിയിരുന്നു. ഇത്തവണ ഐപിഎല്‍ മെഗാ താരലേലത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റർമാര്‍ക്കായി ടീമുകള്‍ വന്‍തുക മുടക്കിയപ്പോഴും 30 ലക്ഷം രൂപ അടിസ്ഥാന വിലയുണ്ടായിരുന്നു ഉര്‍വിലിനെ ആരും ടീമിലെടുത്തിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!