കീവീസിനോട് തോറ്റ് തുന്നംപാടി; ഷഹീൻ അഫ്രീദിയെ പ്ലേയിം​ഗ് ഇലവനിൽ നിന്ന് ഒഴിവാക്കണമെന്ന് ഷഹീദ് അഫ്രീദി

മൂന്നാം ടി20 ഒഴികെയുള്ള എല്ലാ മത്സരങ്ങളിലും പാകിസ്ഥാൻ ടീം തക‍‍‍‍‍ര്‍ന്നടിയുന്ന കാഴ്ചയാണ് കാണാനായത്. 

Shahid Afridi wants Pakistan to drop Shaheen Afridi from the playing eleven

ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20യിൽ സ്വന്തം മരുമകനായ പേസ‍ര്‍ ഷഹീൻ അഫ്രീദിയെയും ഓൾ റൗണ്ട‍ര്‍‍ ഷദാബ് ഖാനെയും പാകിസ്ഥാൻ പ്ലെയിങ് ഇലവനിൽ നിന്ന് ഒഴിവാക്കണമെന്ന് മുൻ പാക് താരം ഷഹീദ് അഫ്രീദി. ഇതിനോടകം തന്നെ 5 മത്സരങ്ങളടങ്ങിയ പരമ്പര കൈവിട്ട പാകിസ്ഥാൻ മുതിർന്ന കളിക്കാർക്ക് വിശ്രമം നൽകണമെന്നും ബെഞ്ചിലുള്ള താരങ്ങൾക്ക് അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു. 4 മത്സരങ്ങൾ പൂർത്തിയായപ്പോൾ 3 എണ്ണത്തിലും വിജയിച്ച ന്യൂസിലൻഡ് പരമ്പര സ്വന്തമാക്കി കഴിഞ്ഞു. അവസാന മത്സരം പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം അഭിമാനപ്പോരാട്ടമാണ്. 

മൂന്നാം ടി20 ഒഴികെയുള്ള എല്ലാ മത്സരങ്ങളിലും പാകിസ്ഥാൻ ടീം നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. മൂന്നാം ടി20യിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയ പാകിസ്ഥാൻ 205 എന്ന വലിയ വിജയലക്ഷ്യം പിന്തുടർന്നു ജയിച്ചിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ വെറും 91 റൺസാണ് പാകിസ്ഥാൻ സ്കോർ ചെയ്തത്. രണ്ടാം മത്സരത്തിൽ 135 റൺസിൽ ഒതുങ്ങുകയും ചെയ്തു. നാലാം മത്സരത്തിലാകട്ടെ ആകെ 105 റൺസ് മാത്രമേ നേടാൻ പാക് ടീമിന് കഴിഞ്ഞുള്ളൂ. ഷഹീൻ അഫ്രീദിയും ഷദാബ് ഖാനും പരമ്പരയിൽ മോശം പ്രകടനമാണ് കാഴ്ചവച്ചത്. നാല് മത്സരങ്ങളിൽ നിന്ന് ഷഹീൻ അഫ്രീദി നാലും ഷദാബ് ഖാൻ ഒരു വിക്കറ്റുമാണ് വീഴ്ത്തിയത്.

Latest Videos

അതേസമയം, കീവീസിനെതിരായ ടി20 പരമ്പരയിൽ ബാബർ അസമിനും മുഹമ്മദ് റിസ്വാനും വിശ്രമം നൽകിയിരുന്നു. ഇതോടെ ടീമിൽ സ്ഥിരതയുള്ള രണ്ട് ബാറ്റ്‌സ്മാൻമാരുടെ ആവശ്യം ഉയർന്നു. ടി20 പരമ്പരയിലെ ഇതുവരെയുള്ള മോശം പ്രകടനത്തിന് ശേഷം അവസാന മത്സരത്തിൽ പാകിസ്ഥാൻ വീണ്ടും മുതിർന്ന താരങ്ങളുടെ സേവനം തേടുമോ എന്നാണ് ഇനി അറിയാനുള്ളത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ബാബറും റിസ്വാനും ഇടം നേടിയിട്ടുണ്ട്.

READ MORE:  അബ്സല്യൂട്ട് സിനിമ! ഈ സീസണിലെ ആദ്യ ത്രില്ലർ; ലഖ്നൗവിൽ നിന്ന് ജയം പിടിച്ചുവാങ്ങി ക്യാപിറ്റൽസ്, ഹീറോയായി അശുതോഷ്

vuukle one pixel image
click me!