ടി20 ലോകകപ്പ്: സിംബാബ്‌വെക്കെതിരായ നിര്‍ണായക മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിന് ടോസ്

By Web Team  |  First Published Oct 21, 2022, 1:29 PM IST

ടോസ് നേടിയ സ്‌കോട്‌ലന്‍ഡ് നായകന്‍ റിച്ചി ബെരിംഗ്ടണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ അയര്‍ലന്‍ഡിനൊപ്പം സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. അയര്‍ലന്‍ഡിനോട് തോറ്റതോടെ വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു.


ഹൊബാര്‍ട്ട്: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ നിര്‍ണായക മത്സരത്തില്‍ സിംബാബ്‌വെക്കെതിരെ സ്‌കോട്‌ലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ സ്‌കോട്‌ലന്‍ഡ് നായകന്‍ റിച്ചി ബെരിംഗ്ടണ്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഈ മത്സരത്തില്‍ ജയിക്കുന്നവര്‍ അയര്‍ലന്‍ഡിനൊപ്പം സൂപ്പര്‍ 12ലേക്ക് യോഗ്യത നേടും. അയര്‍ലന്‍ഡിനോട് തോറ്റതോടെ വെസ്റ്റ് ഇന്‍ഡീസ് ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു.

സ്‌കോട്‌ലന്‍ഡ്: ജോര്‍ജ് മണ്‍സി, മൈക്കല്‍ ജോണ്‍സ്, മാത്യൂ ക്രോസ്, റിച്ചി ബെരിംഗ്ടണ്‍, മൈക്കല്‍ ലീസ്‌ക്, കല്ലം മക്‌ലിയോഡ്, ക്രിസ് ഗ്രീവ്‌സ്, മാര്‍ക് വാറ്റ്, ജോഷ് ഡേവി, സഫ്യാന്‍ ഷെരിഫ്, ബ്രാഡ് വീല്‍. 

Latest Videos

undefined

സിംബാബ്‌വെ: ക്രെയ്ഗ് ഇര്‍വിന്‍, റെഗിസ് ചകാബ്വാ, വെസ്ലി മധെവേരെ, സീന്‍ വില്യംസ്, സിക്കന്ദര്‍ റാസ, മില്‍ട്ടണ്‍ ഷുംഭ, റ്യാന്‍ ബേള്‍, ലൂക് ജോംഗ്‌വെ, റിച്ചാര്‍ഡ് ഗവാര, തെന്‍ഡൈ ചടാര, ബ്ലെസിംഗ് മുസറബാനി.

ടി20 ലോകകപ്പില്‍ സൂപ്പര്‍ 12 കാണാതെ വിന്‍ഡീസ് പുറത്ത്; അയര്‍ലന്‍ഡിന് ഐതിഹാസിക ജയം

ഗ്രൂപ്പ് ബിയില്‍ ആദ്യ മത്സരത്തില്‍ ഇരു ടീമുകളും വിജയിച്ചിരുന്നു. വിന്‍ഡീസിനെതിരെയായിരുന്നു സ്‌കോട്‌ലന്‍ഡിന്റെ ആദ്യ ജയം. 42 റണ്‍സിന്റെ വിജയമാണ് സ്‌കോട്‌ലന്‍ഡ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സ്‌കോട്‌ലന്‍ഡ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 18.3 ഓവറില്‍ 118ന് പുറത്തായി. സിംബാബ്‌വെ 31 റണ്‍സിന് അയര്‍ലന്‍ഡിനെ തോല്‍പ്പിക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ സിംബാബ്‌വെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ അയര്‍ലന്‍ഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് നേടാന്‍ സാധിച്ചത്. രണ്ടാം മത്സരത്തില്‍ സ്‌കോട്‌ലന്‍ഡ്, അയര്‍ലന്‍ഡിനോടും സിംബാബ്‌വെ, വിന്‍ഡീസിനോടും പരാജയപ്പെട്ടു.

click me!