സര്‍ഫറാസിന്റെ ഇഷ്ടക്കാരില്‍ ഒരാള്‍ മിയാന്‍ദാദ്! ബാക്കി താരങ്ങളുടെ കൂടി പേര് പറഞ്ഞ് ഇന്ത്യന്‍ യുവതാരം

By Web TeamFirst Published Feb 1, 2024, 7:15 PM IST
Highlights

ഫോം തെളിയിച്ചിട്ടും ദീര്‍ഘകാലം ദേശീയ ടീമിലെത്താന്‍ സര്‍ഫറാസിന് സാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ താരത്തെ തഴയാന്‍ സെലക്റ്റര്‍മാര്‍ക്കും സാധിച്ചില്ല.

ദില്ലി: ഇംഗ്ലണ്ടിനെതിരെ നാളെ രണ്ടാം ടെസ്റ്റില്‍ സര്‍ഫറാസ് ഖാന്‍ അരങ്ങേറുമെന്നാണ് കാണുമെന്നാണ് കരുതപ്പെടുന്നത്. കെ എല്‍ രാഹുലിന് പരിക്കേറ്റപ്പോഴാണ് താരത്തെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഫോം തെളിയിച്ചിട്ടും ദീര്‍ഘകാലം ദേശീയ ടീമിലെത്താന്‍ സര്‍ഫറാസിന് സാധിച്ചിരുന്നില്ല. എന്നാലിപ്പോള്‍ താരത്തെ തഴയാന്‍ സെലക്റ്റര്‍മാര്‍ക്കും സാധിച്ചില്ല. ഇംഗ്ലണ്ട് എ ടീമിനെതിരെ പുറത്തെടുത്ത പ്രകടനമാണ് സര്‍ഫറാസിന് ടീമിലേക്ക് വഴിയൊരുക്കിയത്.

ഇപ്പോള്‍ തന്റെ ഇഷ്ടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സര്‍ഫറാസ്. 26കാരന്‍ പറയുന്നതിങ്ങനെ... ''വിരാട് കോലി, എബി ഡിവില്ലിയേഴ്സ്, സര്‍ വിവിയന്‍ റിച്ചാര്‍ഡ്സ്, ജാവേദ് മിയാന്‍ദാദ് എന്നിവരുടെ ബാറ്റിംഗാണ് എനിക്കിഷ്ടം. ഞാന്‍ മിയാന്‍ ദാദിനെ പോലെ കളിക്കുമെന്ന് എന്റെ അച്ഛന്‍ എന്നോട് പറഞ്ഞിട്ടുണ്ട്. ജോ റൂട്ടിന്റെ ബാറ്റിംഗും ഞാന്‍ കാണാറുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കുന്ന എല്ലാവരേയും ഞാന്‍ നിരീക്ഷിക്കുന്നു. രഞ്ജി ട്രോഫിയിലായാലും ഭാവിയില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചാലും മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്.'' സര്‍ഫറാസ് പറഞ്ഞു.

Latest Videos

ക്രിക്കറ്റിലേക്ക് വന്ന വഴിയെ കുറിച്ചും സര്‍ഫറാസ് സംസാരിച്ചു. ''എന്റെ അച്ഛനാണ് എന്നെ ക്രിക്കറ്റ് പരിചയപ്പെടുത്തിയത്. ഞാന്‍ എന്തിനാണ് കളിക്കുന്നതെന്ന് ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നു. ഞാന്‍ ഒരു ആക്രമണകാരിയായ ബാറ്റ്‌സ്മാനാണ്. എന്നാല്‍ പലപ്പോഴും മറ്റുള്ളവരെക്കാള്‍ വേഗത്തില്‍ പുറത്താകുന്നു. വലിയ റണ്‍സ് സ്‌കോര്‍ ചെയ്യാനും ബുദ്ധിമുട്ടാണ്. പക്ഷേ, എന്റെ അച്ഛന്‍ എപ്പോഴും കഠിനാധ്വാനത്തില്‍ വിശ്വസിച്ചിരുന്നു. അതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നത്.'' സര്‍ഫറാസ് വ്യക്തമാക്കി.

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചിരുന്നു. രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ 231 റണ്‍സ് വിജയലക്ഷവുമായി ബാറ്റിംഗിറങ്ങിയ ഇന്ത്യ നാലാം ദിനം 202 റണ്‍സിന് കൂടാരം കയറി. 28 റണ്‍സിന്റെ ജയമാണ് ഇംഗ്ലണ്ട് നേടിയത്. ടോം ഹാര്‍ട്‌ലി ഇംഗ്ലണ്ടിന് വേണ്ടി ഏഴ് വിക്കറ്റ് വീഴ്ത്തി. നേരത്തെ, ഒന്നാം ഇന്നിംഗ്‌സില്‍ 190 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട്, രണ്ടാം ഇന്നിംഗ്‌സില്‍ 420 റണ്‍സിന് പുറത്താവുകയായിരുന്നു.

രോഹിത് ശര്‍മയോട് അധികം മിണ്ടിയിരുന്നില്ല! തുറന്നുപറഞ്ഞ് ഇന്ത്യന്‍ താരം രജത് പടിദാര്‍

click me!