Latest Videos

കോലിക്കും രോഹിത്തിനും പകരക്കാരനെ വേണം! സഞ്ജു സിംബാബ്‌വെക്കെതിരെ കളിക്കുക മൂന്നാം സ്ഥാനത്തെന്ന് സൂചന

By Web TeamFirst Published Jul 1, 2024, 10:55 PM IST
Highlights

വിരാട് കോലി, രോഹിത് ശര്‍മ്മ എന്നിവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിച്ച സാഹചര്യത്തിലും റിഷഭ് പന്തിന്റെ അഭാവത്തിലും സഞ്ജുവിന് ടോപ് ഓര്‍ഡറില്‍ കളിപ്പിച്ചേക്കും.

മുംബൈ: സിംബാബ്‌വെയ്‌ക്കെതിരെ ടി20 പരമ്പരയില്‍ മലയാളി താരം സഞ്ജു സാംസണെ മൂന്നാം നമ്പറില്‍ കളിപ്പിച്ചേക്കും. ജൂലൈ ആറിന് തുടങ്ങുന്ന സിംബാബ്വെ പരമ്പരയില്‍ 5 ടി20 മത്സരങ്ങളാണുള്ളത്. ഇന്ത്യന്‍ സംഘത്തെ ശുഭ്മാന്‍ ഗില്ലാണ് നയിക്കുക. അഭിഷേക് ശര്‍മ, റിയാന്‍ പരാഗ്, തുഷാര്‍ ദേശ്പാണ്ഡെ, ധ്രുവ് ജുറല്‍ എന്നിവരും ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. ആദ്യമായിട്ടാണ് ഇന്ത്യന്‍ ടീമിലേക്ക് ക്ഷണം ലഭിക്കുന്നത്. ഐപിഎല്ലില്‍ പുറത്തെടുത്ത പ്രകടനമാണ് ഇവര്‍ക്കെല്ലാം ഗുണം ചെയ്തത്.

സഞ്ജുവിന് പുറമെ യശസ്വി ജയ്‌സ്വാള്‍ മാത്രമാണ് ടി20 ലോകകപ്പ് സ്‌ക്വാഡില്‍ നിന്ന് ടീമിലെത്തിയ താരം. വിരാട് കോലി, രോഹിത് ശര്‍മ്മ എന്നിവര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിച്ച സാഹചര്യത്തിലും റിഷഭ് പന്തിന്റെ അഭാവത്തിലും സഞ്ജുവിന് ടോപ് ഓര്‍ഡറില്‍ കളിപ്പിച്ചേക്കും. മലയാളി താരത്തിന്റെ ഇഷ്ടപ്പെട്ട പോസിഷനാണിത്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്ന സഞ്ജു മൂന്നാം നമ്പറിലണ് കളിക്കുന്നത്. ആ പൊസിഷനില്‍ സഞ്ജുവിനെ കളിപ്പിച്ചേക്കും. 

കോലിയും പന്തുമില്ല! ഇന്ത്യയുടെ ആറ് താരങ്ങള്‍ ഐസിസിയുടെ ലോകകപ്പ് ടീമില്‍; മൂന്ന് അഫ്ഗാന്‍ താരങ്ങള്‍ക്കും ഇടം

മാത്രമല്ല, ദീര്‍ഘകാലം അതേ സ്ഥാനത്ത് തന്നെ കളിപ്പിക്കാനും സാധ്യതയേറെയാണ്. മൂന്നാം നമ്പറിലേക്ക് യോജിച്ച താരത്തെയാണ് ടീം മാനേജ്‌മെന്റ് അന്വേഷിക്കുന്നത്. അതിനിപ്പോള്‍ ഏറ്റവും അനുയോജ്യന്‍ സഞ്ജുവാണെന്നുള്ള അഭിപ്രായം പരക്കെയുണ്ട്. കോലി, രോഹിത് എന്നിവരുടെ അഭാവത്തില്‍ യശസ്വി ജയ്‌സ്വാള്‍ - ശുഭ്മാന്‍ ഗില്‍ സഖ്യം ഓപ്പണിംഗിനെത്തും. ഇവര്‍ക്ക് പുറമെ റുതുരാജ് ഗെയ്കവാദ്, അഭിഷേക് ശര്‍മ എന്നിവരേയും ഓപ്പണര്‍മാരായി പരിഗണിക്കേണ്ടിവരും. ഇവരില്‍ ഒരാളെ കൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചല്‍ സഞ്ജു നാലാം സ്ഥാനത്തേക്കും ഇറങ്ങിയേക്കാം.

സിംബാബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്കവാദ്, അഭിഷേക് ശര്‍മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അവേഷ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ.

click me!