വിമല്‍ കുമറിന്‍റെ യുട്യബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു രസകരമായ ആ സംഭാഷണം ഓര്‍ത്തെടുത്തത്.
തിരുവനന്തപുരം: ജൂണില്‍ നടന്ന ടി20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഫൈനലിന് മുമ്പ് കളിക്കാന്‍ ആദ്യം തയാറിക്കോളാന്‍ തന്നോട് പറഞ്ഞ രോഹിത് ശര്‍മ പിന്നീ് പറഞ്ഞ കാരണങ്ങൾ വിശദീകരിച്ച് മലയാളി താരം സഞ്ജു സാംസണ്‍ വിമല്‍ കുമാറിന്‍റെ യുട്യബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു രസകരമായ ആ സംഭാഷണം ഓര്‍ത്തെടുത്തത്. ഇക്കാര്യം താന്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ലെന്നും സഞ്ജു പറഞ്ഞു.
ഫൈനൽ ദിവസം രാവിലെ രോഹിത് ഭായി എന്നോട് പറഞ്ഞിരുന്നു, കളിക്കാന്‍ തയാറിക്കോളാന്‍. പിന്നീട് ടോസിന് തൊട്ടു മുമ്പ് ഞാന്‍ ടീമിലുണ്ടാവില്ലെന്ന് പറഞ്ഞു. അതുകേട്ടപ്പോള്‍ എനിക്കല്‍പ്പം നിരാശ തോന്നി എന്നത് ശരിയാണ്. ടോസിന് മുമ്പ് പരിശീലനം നടത്തുമ്പോള്‍ രോഹിത് ഭായി എന്നെ ഒരു സൈഡിലേക്ക് മാറ്റി നിര്‍ത്തി എന്തുകൊണ്ട് എന്നെ കളിപ്പിക്കുന്നില്ലെന്ന് വിശദീകരിച്ചു. സഞ്ജു നിനക്ക് അറിയാമല്ലോ, എന്തുകൊണ്ടാണ് ടീമിലില്ലാത്തതെന്ന്, മുന്‍ മത്സരങ്ങളിലെ അതേ പ്ലേയിംഗ് ഇലവന്‍ തന്നെയാണ് കളിക്കുന്നത്, നേരത്തെ ടീമിലുണ്ടാവുമെന്ന് പറഞ്ഞതിന് ക്ഷമ ചോദിക്കുന്നുവെന്ന്.
undefined
ഞാന്‍ പറഞ്ഞു, അതൊക്കെ എനിക്ക് മനസിലാവും രോഹിത് ഭായി, അതൊന്നും ഇപ്പോള്‍ വിശദീകരിക്കേണ്ട, ഈ കളി ജയിച്ച ശേഷം നമുക്ക് സംസാരിക്കാമെന്ന്. അതുകേട്ട് അദ്ദേഹം തിരിച്ചുപോയി, ഒരു മിനിറ്റിന് ശേഷം പെട്ടെന്ന് തിരിച്ചുവന്ന് എന്‍റെ അടുത്തെത്തി, അല്ലല്ല, എന്‍റെ മനസ് പറയുന്നു, ഞാന്‍ തിരിച്ചു നടന്നപ്പോള്‍ നീ എന്നെക്കുറിച്ച് മനസിലെന്തോ പറഞ്ഞുവെന്ന്, നിന്‍റെ മനസിലെന്തോ ഉണ്ടെന്ന്, ഞാന്‍ പറഞ്ഞു, ഇല്ലല്ല രോഹിത് ഭായ്, അങ്ങനെയൊന്നുമില്ലെന്ന്. പിന്നെ അതിനെക്കുറിച്ച് ഞങ്ങള്‍ കുറച്ചു നേരം സംസാരിച്ചു. ഞാന്‍ കുട്ടിക്കാലം മുതല്‍ കാണുന്ന കളിക്കാരനാണ് നിങ്ങള്‍, നിങ്ങള്‍ എന്നെ കളിക്കാന്‍ തയാറാവാന്‍ പറഞ്ഞപ്പോള്‍ ശരിക്കും കളിപ്പിക്കാന്‍ വേണ്ടിതന്നെയായിരുന്നുവെന്ന് എനിക്കറിയാം, അപ്പോള്‍ അദ്ദേഹം പറഞ്ഞു, ഇല്ല സഞ്ജു, എന്‍റെ ഒരു രീതി അങ്ങനെയാണെന്നൊക്കെ. ഞാന്‍ പറഞ്ഞു, താങ്കളുടെ തീരുമാനത്തെ പൂര്‍ണമായു ബഹുമാനിക്കുന്നു. എങ്കിലും എനിക്കൊരു സങ്കടമുണ്ടാകും, താങ്കളെപ്പോലൊരു ക്യാപ്റ്റന് കീഴില്‍ ലോകകപ്പ് ഫൈനല്‍ കളിക്കാന്‍ കഴിഞ്ഞില്ലല്ലോയെന്ന്. അതെന്‍റെ ഹൃദയത്തിലും ജീവിതത്തിലും ഒരു സങ്കടമായി ഉണ്ടാകുമെന്ന്.
ലോകകപ്പ് ഫൈനല്‍ പോലെ വലിയൊരു മത്സരത്തില്‍ ടോസിന് തൊട്ടു മുമ്പ് കളിപ്പിക്കാൻ തയാറായൊരു കളിക്കാരനെ ഒഴിവാക്കിയെന്നതിന് അവനോട് അതിന്‍റെ കാരണം വിശദീകരിക്കുകയും 10 മിനിറ്റോളം സംസാരിക്കുകയും അതിനുശേഷം ടോസിടാന്‍ പോകുകയും ചെയ്തപ്പോള്‍ എനിക്ക് മനസിലായി ആ മനുഷ്യന്‍റെ മൂല്യമെന്താണെന്ന്. ഞാനായിരുന്നെങ്കില്‍ അദ്ദേഹത്തിന്‍റെ സ്ഥാനത്തെങ്കില്‍ ഫൈനലാണ് നടക്കാന്‍ പോകുന്നത്, ടീമിലുള്ളവരെക്കുറിച്ചും, സ്വന്തം ബാറ്റിംഗിനെക്കുറിച്ചുമായിരിക്കും ചിന്തിക്കുക. അവനെ എന്തിന് ഒഴിവാക്കിയെന്ന് പിന്നീട് വിശീകരിക്കാം എന്ന് കരുതും. സാധധാരണ എല്ലാവരും അതാണ് ചെയ്യുക. എന്നാല്‍ രോഹിത് ഭായി ആ നിര്‍ണായക സമയത്തുപോലും എന്നോട് വന്ന് സംസാരിക്കാനും വിശദീകരിക്കാനും തയാറായി. ആ സമയം അദ്ദേഹം എന്‍റെ ഹൃദയത്തില്‍ ഇടം നേടി.
2022ലെ ടി20 ലോകകപ്പ് സമയത്തും എനിക്ക് ലോകകപ്പ് ടീമിലെത്താനുല്ള പ്രതീക്ഷയുണ്ടായിരുന്നു. ഐപിഎല്ലില്‍ 400-500 റണ്‍സോളം ഞാന്‍ അടിച്ചിരുന്നു. ലോകകപ്പ് ടീമിലുണ്ടാവാന്‍ സാധ്യതയുണ്ടെന്നും അതിനായി തയാറെടുക്കാനും എനിക്ക് നിര്‍ദേശം കിട്ടിയിരുന്നു. എന്നാല്‍ എന്നെ ലോകകപ്പ് ടീമിലേക്ക് സെലക്ട് ചെയ്തില്ല. അന്നും രോഹിത് ഭായി എന്നെ നേരിട്ട് ഫോണിൽ വിളിച്ച് അഞ്ച് മിനിറ്റോളം സംസാരിച്ചു. എന്തുകൊണ്ടാണ് എന്നെ ഒഴിവാക്കിയതെന്ന്. നിനക്ക് ഇത് കേള്‍ക്കുമ്പോള്‍ വിഷമം തോന്നും, പക്ഷെ ഇന്ത്യൻ ക്രിക്കറ്റിന്‍റെ നല്ലതിന് ഇതാണ് നല്ലതെന്നതുകൊണ്ടാണ് ഈ തീരുമാനം എടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അന്നേ അറിയാമായിരുന്നു, അദ്ദേഹത്തിന്‍റെ നേതൃത്വ ഗുണം-സഞ്ജു പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക