ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഇന്ത്യ എക്കായും നടത്തിയ മികച്ച പ്രകടനമാണ് ധ്രുവ് ജുറെലിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത് എന്ന് പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലായിരുന്നു. റിഷഭ് പന്ത് കാര്‍ അപകടത്തില്‍ പരിക്കേറ്റ് പുറത്തുപോയശേഷം ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നത് കെ എല്‍ രാഹുലും ഇഷാന്‍ കിഷനുമായിരുന്നു.
രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്‍റെ സഹതാരമായ ധ്രുവ് ജുറെല്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചപ്പോള്‍ ആരാധകര്‍ സഞ്ജു നഷ്ടമാക്കിയ അവസരത്തെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബാറ്റ് കൊണ്ട് മികച്ചൊരു സീസണ്‍ ആയിരുന്നെങ്കില്‍ ധ്രുവ് ജുറെലിന്‍റെ സ്ഥാനത്ത് സഞ്ജു സാംസണ്‍ ടെസ്റ്റ് ക്യാപ് തലയില്‍ അണിയാമായിരുന്നുവെന്നാണ് ആരാധകര്‍ ഇപ്പോഴും വിശ്വസിക്കുന്നത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ഇന്ത്യ എക്കായും നടത്തിയ മികച്ച പ്രകടനമാണ് ധ്രുവ് ജുറെലിന് ടെസ്റ്റ് ക്യാപ് സമ്മാനിച്ചത് എന്ന് പറയാമെങ്കിലും യഥാര്‍ത്ഥത്തില്‍ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലായിരുന്നു. റിഷഭ് പന്ത് കാര്‍ അപകടത്തില്‍ പരിക്കേറ്റ് പുറത്തുപോയശേഷം ടെസ്റ്റില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായിരുന്നത് കെ എല്‍ രാഹുലും ഇഷാന്‍ കിഷനുമായിരുന്നു. എന്നാല്‍ ഇഷാന്‍ കിഷന്‍ സെലക്ടര്‍മാരുടെ ഗുഡ് ബുക്കില്‍ നിന്ന് പുറത്തുപോകുകയും കെ എല്‍ രാഹുലിന് തുടര്‍ച്ചയായി പരിക്കേല്‍ക്കുകയും ചെയ്തതോടെ കെ എസ് ഭരത് ആയി സെലക്ടര്‍മാരുടെ അടുത്ത ഓപ്ഷന്‍. എന്നാല്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തി ഭരതിന് പകരം ആരെ ടീമിലെടുക്കുമെന്ന ചോദ്യമാണ് സെലക്ടര്‍മാരുടെ കണ്ണ് ധ്രുവ് ജുറെലില്‍ എത്തിച്ചത്.
undefined
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 15 മത്സരങ്ങളില്‍ നിന്ന് 19 ഇന്നിംഗ്സുകള്‍ കളിച്ച ധ്രുവിന് 46.47 ശരാശരിയില്‍ 790 റണ്‍സ് മാത്രമെ ഇതുവരെ നേടാനായിട്ടുള്ളു. ലിസ്റ്റ് എ ക്രിക്കറ്റിലും എടുത്തു പറയാവുന്ന പ്രകടനങ്ങളൊന്നും ഇതുവരെയില്ല. എങ്കിലും 23 വയസ് മാത്രമാണ് പ്രായമെന്നതിനാലും ഭാവിയിലേക്കുള്ള നിക്ഷേപമെന്ന നിലയിലുമാണ് ധ്രുവ് ജുറെലിനെ ടെസ്റ്റ് ടീമിലെടുത്തത്.
A great speech by Kumble & Karthik during the Cap presentation of Sarfaraz & Jurel.
- A must watch video. 👌pic.twitter.com/cQ7qxwvWwO
മറുവശത്ത് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 62 മത്സരങ്ങള്‍ കളിച്ചിട്ടുള്ള 38.54 ശരാശരിയില്‍ 3623 റണ്‍സടിച്ചിട്ടുള്ള സഞ്ജു സാംസണ്‍ സെലക്ടര്‍മാര്‍ക്ക് മുന്നില്‍ ഒരു സാധ്യത ആവേണ്ടതായിരുന്നു. എന്നാല്‍ ഇത്തവണ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ സഞ്ജുവില്‍ നിന്ന് ഒരു സെഞ്ചുറി പോലും ഉണ്ടായില്ല. ഒന്നോ രണ്ടോ അര്‍ധസെഞ്ചുറി പ്രകടനങ്ങളൊഴിച്ചാല്‍ ഭൂരിഭാഗം മത്സരങ്ങളിലും ബാറ്റിംഗ് ഓര്‍ഡറില്‍ താഴേക്ക് ഇറങ്ങി മറ്റ് ബാറ്റര്‍മാര്‍ക്ക് അവസരം നല്‍കാനാണ് സഞ്ജു ശ്രമിച്ചത്. ഇതോടെ ചില മത്സരങ്ങള്‍ ബാറ്റിംഗിന് കാര്യമായ അവസരം കിട്ടിയില്ല.
ക്യാപ്റ്റനെന്ന നിലയില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ സ്വയം പ്രമോട്ട് ചെയ്ത് മുന്നോട്ടുവരാനും സഞ്ജു ശ്രമിച്ചില്ല. ഇതിന് പുറമെ ദേശീയ സെലക്ടര്‍മാരുടെ കണ്ണില്‍പ്പെടുന്ന പ്രകടനങ്ങളൊന്നും സഞ്ജുവില്‍ നിന്ന് ഉണ്ടായതുമില്ല. ഇതൊക്കെയാണ് സഞ്ജുവിനെ പരിഗണിക്കുക പോലും ചെയ്യാതെ ധ്രുവ് ജുറെലിനെ ടെസ്റ്റ് ടീമിലെടുക്കാന് സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ കെ എസ് ഭരത് നിരാശപ്പെടുത്തിയതോടെ ധ്രുവ് ഒടുവില്‍ ടെസ്റ്റ് ക്യാപ്പും അണിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക