സഞ്ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് പ്രതീക്ഷ; കിരീട സാധ്യതയെന്ന് ക്രിസ് ഗെയ്‌ല്‍

By Web Team  |  First Published Mar 31, 2023, 6:02 PM IST

ഐപിഎല്‍ ഇതിഹാസം ക്രിസ് ഗെയ്‌ല്‍ കിരീട സാധ്യത കല്‍പിക്കുന്ന നാല് ടീമുകളിലൊന്ന് രാജസ്ഥാന്‍ റോയല്‍സാണ്


അഹമ്മദാബാദ്: ഐപിഎല്ലില്‍ ഒരു മലയാളി ക്യാപ്റ്റന്‍ കപ്പുയര്‍ത്തുന്നത് കാണാനായി കാത്തിരുന്നതാണ് കഴിഞ്ഞ തവണ ആരാധകര്‍. സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സ് ഫൈനലില്‍ എത്തിയപ്പോള്‍ എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍ കലാശപ്പോരില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് രാജസ്ഥാന്‍ പുറത്തായി. ഇതോടെ മലയാളി ക്യാപ്റ്റന്‍ ഐപിഎല്‍ കിരീടം നേടണമെന്ന സ്വപ്‌നം വീണ്ടും നീണ്ടു. ഇത്തവണ രാജസ്ഥാന്‍ റോയല്‍സിലൂടെ മലയാളി ക്യാപ്റ്റന്‍റെ കയ്യില്‍ ഐപിഎല്‍ കിരീടം മുത്തമിടുമോ?

ഐപിഎല്‍ ഇതിഹാസം ക്രിസ് ഗെയ്‌ല്‍ കിരീട സാധ്യത കല്‍പിക്കുന്ന നാല് ടീമുകളിലൊന്ന് രാജസ്ഥാന്‍ റോയല്‍സാണ്. ഐപിഎല്ലിന്‍റെ പ്രഥമ എഡിഷനിലെ ചാമ്പ്യന്‍മാരാണ് രാജസ്ഥാന്‍ റോയല്‍സ്. അന്ന് ഷെയ്‌ന്‍ വോണിന്‍റെ നായകത്വത്തില്‍ കിരീടം ഉയര്‍ത്തുകയായിരുന്നു റോയല്‍സ്. അഞ്ച് തവണ ജേതാക്കളായിട്ടുള്ള മുംബൈ ഇന്ത്യന്‍സും നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും കഴിഞ്ഞ തവണ ലീഗില്‍ അരങ്ങേറിയ ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സും ഇക്കുറി കിരീട സാധ്യതയില്‍ മുന്നിലുള്ള ടീമുകളാണ് എന്നും ഗെയ്‌ല്‍ പറയുന്നു. ലഖ്‌നൗ ഇക്കുറി കന്നി കിരീടം തേടിയാണ് ഇറങ്ങുന്നത്. ഗുജറാത്ത് ടൈറ്റന്‍സാവട്ടെ ഇക്കുറിയും ഫേവറൈറ്റുകളായി നിരവധി പേര്‍ വിലയിരുത്തുന്ന ടീമാണ്. 

Latest Videos

undefined

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പതിനാറാം സീസണിന് ഇന്ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തുടക്കമാവും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സും മുന്‍ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുഖാമുഖം വരും. ഗുജറാത്തിനെ ഹാര്‍ദിക് പാണ്ഡ്യയും ചെന്നൈയെ എം എസ് ധോണിയുമാണ് നയിക്കുന്നത്. കഴിഞ്ഞ തവണത്തെ മോശം പ്രകടനത്തെ മറികടക്കാനാണ് സിഎസ്‌കെ ഇത്തവണ ഇറങ്ങുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ശനിയാഴ്‌ച ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. ഞായറാഴ്‌ച രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനേയും മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനേയും നേരിടും. 

മുംബൈ പുറത്ത്, ആര്‍സിബി അകത്ത്; നാല് ഫേവറൈറ്റുകളുടെ പേരുമായി എബിഡി

click me!