'ഓക്കെയാണ് ഗയ്‌സ്, ഉടന്‍ കാണാം'; സഞ്ജു സാംസണിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കമന്‍റുമായി പാണ്ഡ്യയും ധവാനും

By Web TeamFirst Published Jan 5, 2023, 4:03 PM IST
Highlights

സഞ്ജു സാംസണ് ആശംസകളുമായി ഇന്ത്യന്‍ താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയും ശിഖര്‍ ധവാനും ചലച്ചിത്ര താരം കുഞ്ചാക്കോ ബോബനും 

മുംബൈ: ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ട്വന്‍റി 20ക്കിടെ പരിക്കേറ്റ സഞ്ജു സാംസണ് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകുമെന്ന് ബിസിസിഐ ഇതിനകം അറിയിച്ചിട്ടുണ്ട്. സഞ്ജു രണ്ടാം ട്വന്‍റി 20ക്കായി പൂനെയിലേക്ക് യാത്രതിരിക്കില്ല, മുംബൈയില്‍ തുടരും എന്നും ബിസിസിഐ അറിയിച്ചതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകര്‍ക്കായി ചിത്രം പങ്കുവെച്ചിരിക്കുകയാണ് സഞ്ജു. എല്ലാം നന്നായിരിക്കുന്നു, ഉടന്‍ കാണാം എന്ന കുറിപ്പോടെയാണ് വാംഖഡെയില്‍ നിന്നുള്ള സഞ്ജുവിന്‍റെ ചിത്രം.

വേഗം സുഖപ്രാപിക്കാന്‍ ആശംസകളുമായി സഞ്ജുവിന് പിന്നാലെ ആരാധകര്‍ നിരനിരയായി എത്തിയപ്പോള്‍ അവരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും ശിഖര്‍ ധവാനുമാണ് മലയാളി താരത്തിന് ആശംസകളുമായി എത്തിയത്. ചലച്ചിത്ര താരം ചാക്കോച്ചന്‍റെ കമന്‍റും പോസ്റ്റിലുണ്ട്. കരുത്തോടെ തിരിച്ചുവരൂ എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

A post shared by Sanju V Samson (@imsanjusamson)

ശ്രീലങ്കയ്ക്ക് എതിരെ അവശേഷിക്കുന്ന രണ്ട് ട്വന്‍റി 20കളില്‍ സഞ്ജു സാംസണിന് പകരക്കാരനായി ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സില്‍ തിളങ്ങിയിട്ടുള്ള ജിതേഷ് ശര്‍മ്മയെയാണ് സെലക്ടര്‍മാര്‍ ഉള്‍പ്പെടുത്തിയത്. കെ എല്‍ രാഹുല്‍ ടീമിലില്ലാത്തതും റിഷഭ് പന്തിന് അപകടത്തില്‍ സാരമായി പരിക്കേറ്റതുമാണ് ജിതേഷ് ശര്‍മ്മയിലേക്ക് സെലക്‌ടര്‍മാരുടെ കണ്ണുകളെത്തിച്ചത്. ഇഷാന്‍ കിഷനാണ് സ്‌ക്വാഡിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍. ഇന്ന് നടക്കുന്ന രണ്ടാം ടി20യില്‍ ഇഷാന്‍ വിക്കറ്റ് കീപ്പറാകും എന്നാണ് സൂചന. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാകും. 

'വാംഖഡെയില്‍ നടന്ന ഇന്ത്യ-ശ്രീലങ്ക ആദ്യ ടി20ക്കിടെയാണ് സഞ്ജു സാംസണിന് കാല്‍മുട്ടിന് പരിക്കേറ്റത്. സഞ്ജുവിന്‍റെ ഇടത് കാല്‍മുട്ടിനാണ് പരിക്കേറ്റത്. ബൗണ്ടറിലൈനില്‍ ഫീല്‍ഡ് ചെയ്യുമ്പോഴായിരുന്നു സംഭവം. കൂടുതല്‍ പരിശോധനകള്‍ക്കായി ബിസിസിഐ മെഡിക്കല്‍ ടീം മുംബൈയില്‍ അദ്ദേഹത്തോടൊപ്പമുണ്ട്' എന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. മത്സരത്തിലെ 13-ാം ഓവറില്‍ ഫീല്‍ഡിംഗിനിടെ സഞ്ജുവിന്‍റെ കാല്‍മുട്ട് ഗ്രൗണ്ടില്‍ ശക്തമായി ഇടിക്കുകയായിരുന്നു. 

സഞ്ജുവിന് പകരം സര്‍പ്രൈസായി ടീമില്‍; ആരാണ് ജിതേഷ് ശര്‍മ്മ, ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡ്

click me!