അന്ന് സച്ചിന്‍, ഇന്ന് കോലി! ലോകകപ്പില്‍ മുത്തമിടാന്‍ കഴിയാതെ പോയ ടൂര്‍ണമെന്റിന്റെ താരങ്ങള്‍

By Web Team  |  First Published Nov 20, 2023, 3:06 PM IST

ലോകകപ്പിലെ മികച്ച താരവും കോലിയായിരുന്നു. കോലി പുരസ്‌കാരം വാങ്ങുമ്പോള്‍ പലരും 2003 ലോകകപ്പ് ഓര്‍ത്തുകാണും. അന്ന് സച്ചിനായിരുന്നു ലോകകപ്പിലെ താരം.


അഹമ്മദാബാദ്: ലോകകപ്പില്‍ 11 ഇന്നിംഗ്‌സുകള്‍ കളിച്ച വിരാട് കോലി 765 റണ്‍സാണ് നേടിയത്. ഏകദിന ലോകകപ്പിലെ റെക്കോര്‍ഡാണിത്. ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോര്‍ഡ് സച്ചില്‍ നിന്ന് സ്വന്തമാക്കുകയായിരുന്നു കോലി. മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും കോലിയുടെ ഇന്നിംഗ്സിലുണ്ട്. ശരാശരി 95.62. ഓസ്ട്രേലിയക്കെതിരെ ഫൈനലില്‍ 63 പന്തില്‍ 54 റണ്‍സാണ് കോലി നേടിയത്. തുടര്‍ച്ചയായി അഞ്ച് തവണ 50+ സ്‌കോറുകള്‍ നേടാന്‍ കോലിക്ക് സാധിച്ചിരുന്നു.

ലോകകപ്പിലെ മികച്ച താരവും കോലിയായിരുന്നു. കോലി പുരസ്‌കാരം വാങ്ങുമ്പോള്‍ പലരും 2003 ലോകകപ്പ് ഓര്‍ത്തുകാണും. അന്ന് സച്ചിനായിരുന്നു ലോകകപ്പിലെ താരം. അന്നും സച്ചിന്‍ കളിച്ചത് 11 ഇന്നിംഗസുകള്‍. 61.18 ശരാശരിയില്‍ ഒരു സെഞ്ചുറിയുടെയും ആറ് അര്‍ധ സെഞ്ചുറികളുടെയും അകമ്പടിയോടെ 673 റണ്‍സായിരുന്നു സച്ചിന്‍ നേടിയത്. എന്നാല്‍ ലോകകപ്പില്‍ മുത്തമിടാന്‍ സച്ചിനായില്ല. അന്നും വില്ലനായത് ഓസ്‌ട്രേലിയ തന്നെയായിരുന്നു. 

Latest Videos

undefined

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് 359 റണ്‍സെടുത്തപ്പോള്‍ തന്നെ വിജയമുറപ്പിച്ചിരുന്നു. ആദ്യ ഓവറില്‍ സച്ചിന്‍ മടങ്ങുകയും ചെയ്തതോടെ കാര്യങ്ങള്‍ ഓസീസിന്റെ വരുതിയിലായി. ഇന്ത്യ 39.2 ഓവറില്‍ 234ന് എല്ലാവരും പുറത്തായി. തോല്‍വി 125 റണ്‍സിന്. ഇന്നലെ ആറ് വിക്കറ്റിനായിരന്നു ഇന്ത്യയുടെ തോല്‍വി. 

അഹമ്മദാബാദ്, നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന് ആറാം കിരീടം സമ്മാനിച്ചത്. മര്‍നസ് ലബുഷെയ്ന്‍ (58) നിര്‍ണായക പിന്തുണ നല്‍കി. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി തുടങ്ങിയവര്‍ക്കെല്ലാം അവസാന ഏകദിന ലോകകപ്പായിരിക്കും ഇത്.

പൈജാമ മാന്‍! പലസ്തീനെ പിന്തുണച്ച് പിച്ചിലെത്തിയ ജോണ്‍ മുമ്പും ഇത് ചെയ്തിട്ടുണ്ട്; അറിയേണ്ടതെല്ലാം
 

click me!