ബാറ്റര്‍മാര്‍ നന്നായി തുടങ്ങിയെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല! സ്വന്തം പ്രകടനത്തെ കുറിച്ച് പറയാതെ രോഹിത്

By Web TeamFirst Published Feb 5, 2024, 3:21 PM IST
Highlights

വിശാഖപട്ടണത്ത് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 396 റണ്‍സാണ് നേടിയിരുന്നത്. 209 റണ്‍സ് റണ്‍സ് അടിച്ചെടുത്ത യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്.

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ജയിക്കുമ്പോള്‍ ഹീറോയായത് ജസ്പ്രിത് ബുമ്രയായിരുന്നു. രണ്ട് ഇന്നിംഗ്‌സിലുമായി ഒമ്പത് വിക്കറ്റാണ് താരം വീഴ്ത്തിയത്. മത്സരത്തിലെ താരവും ബുമ്രയായിരുന്നു. സ്പിന്നര്‍മാരെ പിന്തുണയക്കുന്ന പിച്ചില്‍ ആറ് വിക്കറ്റെന്നുള്ളത് കയ്യടിക്കപ്പെടേണ്ടതാണ്. ഇപ്പോള്‍ ബുമ്രയെ പ്രശംസകൊണ്ട് മൂടുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

ചിന്തിക്കുന്ന ബൗളറാണ് ബുമ്രയെന്നാണ് രോഹിത് പറയുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍... ''ചാംപ്യന്‍ ബൗളറാണ് ജസ്പ്രിത് ബുമ്ര. ഇത്തരത്തില്‍ ഒരു മത്സരം ജയിക്കുമ്പോള്‍ മൊത്തത്തിലുള്ള പ്രകടനവും നോക്കണം. ബാറ്റ് കൊണ്ട് ഞങ്ങള്‍ മികച്ചു നിന്നു. പിച്ചിലെ സാഹചര്യത്തില്‍ ഒരു ടെസ്റ്റ് ജയിക്കുക എളുപ്പമല്ലെന്ന് എല്ലാവര്‍ക്കുമറിയാം. ഞങ്ങളുടെ ബൗളര്‍മാര്‍ ആസ്വദിച്ച് തന്നെ പന്തെറിഞ്ഞു. ബുമ്ര ചിന്തിക്കുന്ന ബൗളറാണ്, ബുമ്ര എത്രത്തോളം മികച്ചതാണ് ഓരോ മത്സരത്തിലും കാണിച്ചുതരുന്നു. ബുമ്രയ്ക്ക് ഇനിയുമേറെ ദൂരം പോവാനുണ്ട്. ടീമിന് വേണ്ടി ഏറെ സംഭാവനകള്‍ ചെയ്യുന്നു. വരും മത്സരങ്ങളിലും അത് തുടരുമെന്നാണ് കരുതുന്നത്.'' ബുമ്രയെ കുറിച്ച് രോഹിത് വ്യക്തമാക്കി. 

Latest Videos

കിഷന് കുരുക്ക് മുറുകുന്നു! അടുത്ത ഒരു വര്‍ഷത്തേക്ക് ഇന്ത്യന്‍ ടീമിന്റെ പടി കണ്ടേക്കില്ല? നേട്ടം സഞ്ജുവിന്

മത്സരത്തെ കുറിച്ച് രോഹിത് പറഞ്ഞതിങ്ങനെ... ''പല ബാറ്റര്‍മാര്‍ക്കും നന്നായി തുടങ്ങാനായെങ്കിലും വലിയ സ്‌കോര്‍ നേടാനായില്ല. ബാറ്റിംഗിന് യോജിച്ച വിക്കറ്റുകളാണ് ഒരുക്കിയിരുന്നത്. എന്നാല്‍ ഇതെല്ലാം വരും ദിവസങ്ങളില്‍ ശരിയാവും. വളരെ ചെറുപ്പക്കാരായ താരങ്ങള്‍ ടീമിനൊപ്പമുണ്ട്. അവര്‍ക്ക് ആത്മവിശ്വാസം നല്‍കേണ്ടത് പ്രധാനമാണ്. ഇംഗ്ലണ്ടിനെ പോലെ ശക്തമായ ടീമിനെതിരെ യുവനിര ഉത്തരവാദിത്തം കാണിച്ചതില്‍  അഭിമാനമുണ്ട്.'' രോഹിത് വ്യക്തമാക്കി. ,

ഇംഗ്ലണ്ട് ടീമിനെ കുറിച്ചും രോഹിത് സംസാരിച്ചു. ''കഴിഞ്ഞ രണ്ട് വര്‍ഷമായി ഇംഗ്ലണ്ട് മികച്ച ക്രിക്കറ്റ് കളിക്കുന്നു. അത്ര എളുപ്പമുള്ള ഒരു പരമ്പര ആയിരിക്കില്ലെന്ന് അറിയാമായിരുന്നു. മൂന്ന് മത്സരങ്ങള്‍ കൂടി കളിക്കേണ്ടതുണ്ട്. മിക്ക കാര്യങ്ങളും അപ്പോഴേക്ക് ശരിയായി വരുമെന്ന് പ്രതീക്ഷിക്കാം.'' രോഹിത് കൂട്ടിചേര്‍ത്തു.

റിവ്യൂ എടുക്കാന്‍ നിര്‍ബന്ധിച്ച് കുല്‍ദീപ്! ഇവനൊക്കെ എവിടുന്ന് വരുന്നെടേ എന്ന മട്ടില്‍ രോഹിത് -വീഡിയോ

വിശാഖപട്ടണത്ത് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 396 റണ്‍സാണ് നേടിയിരുന്നത്. 209 റണ്‍സ് റണ്‍സ് അടിച്ചെടുത്ത യശസ്വി ജയ്‌സ്വാളാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. താരത്തിന്റെ ആദ്യ ഇരട്ട സെഞ്ചുറിയായിരുന്നു അത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 253ന് പുറത്തായി. ജസ്പ്രിത് ബുമ്ര ആറ് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവിന് മൂന്ന് വിക്കറ്റുണ്ടായിരുന്നു. 143 റണ്‍സിന്റെ ലീഡാണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് 255 റണ്‍സെടുക്കാനാണ് സാധിച്ചത്. ശുഭ്മാന്‍ ഗില്‍ (104) സെഞ്ചുറി നേടി. പിന്നാലെ ഇംഗ്ലണ്ട് 292ന് പുറത്താവുകയായിരുന്നു.

click me!