രോഹിത് ശര്‍മയുടെ വരവ് വെറുതെയായില്ല! തിരിച്ചുവരവില്‍ ധോണിയുടെ റെക്കോഡിനൊപ്പമെത്തി ഹിറ്റ്മാന്‍, കോലി പിറകില്‍

By Web TeamFirst Published Jan 18, 2024, 11:12 AM IST
Highlights

വിജയത്തോടെ ഒരു റെക്കോര്‍ഡിനൊപ്പമെത്തി രോഹിത് ശര്‍മ്. ക്യാപ്റ്റനായി തിരിച്ചെത്തിയ രോഹിത് ശര്‍മ്മ, ഏറ്റവും കൂടുതല്‍ ടി20 വിജയം നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ധോണിയുടെ റെക്കോഡിനൊപ്പമെത്താന്‍ രോഹിത്തിനായി.

ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ സൂപ്പര്‍ ഓവറിലായിരുന്നു ഇന്ത്യയുടെ ജയം. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് നേടിയത്. മറുടപടി ബാറ്റിംഗില്‍ അഫ്ഗാനും ഇത്രയും തന്നെ റണ്‍സെടുത്തു. പിന്നാലെ മത്സരം സൂപ്പര്‍ ഓവറിലേക്ക്. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 16 റണ്‍സ്. എന്നാല്‍ സൂപ്പര്‍  ഓവറും ടൈ ആയി. എന്നാല്‍ അടുത്ത സൂപ്പര്‍ ഓവറില്‍ ഇന്ത്യ വിജയം സ്വന്തമാക്കി.

വിജയത്തോടെ ഒരു റെക്കോര്‍ഡിനൊപ്പമെത്തി രോഹിത് ശര്‍മ്. ക്യാപ്റ്റനായി തിരിച്ചെത്തിയ രോഹിത് ശര്‍മ്മ, ഏറ്റവും കൂടുതല്‍ ടി20 വിജയം നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ധോണിയുടെ റെക്കോഡിനൊപ്പമെത്താന്‍ രോഹിത്തിനായി. ഇരുവര്‍ക്കും 41 വിജയം വീതമാണുള്ളത്. ധോണി 72 മത്സരങ്ങളില്‍ നിന്നും ഇത്രയും വിജയം നേടിയപ്പോള്‍ രോഹിത് ശര്‍മയക്ക് വേണ്ടി വന്നത് വെറും 54 മത്സരം മാത്രം. 30 വിജയങ്ങള്‍ ഉള്ള വിരാട് കോലിയാണ് തൊട്ടടുത്ത സ്ഥാനത്ത്.

Latest Videos

2022 നവംബറില്‍ ടി20 ലോകകപ്പ് സെമിഫൈനല്‍ തോല്‍വിക്ക് ശേഷം ഇതാദ്യമായായിരുന്നു രോഹിത് ശര്‍മ ടി20 ജേഴ്‌സിയില്‍ എത്തിയത്. മത്സരത്തില്‍ സെഞ്ചുറി നേടാനും രോഹിത്തിനായിരുന്നു. ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടപ്പോള്‍ 69 പന്തില്‍ 121 റണ്‍സ് നേടിയ രോഹിത്താണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 39 പന്തില്‍ 69 റണ്‍സുമായി റിങ്കു സിംഗ് പിന്തുണ നല്‍കി.

നാലിന് 22 എന്ന നിലയില്‍ നിന്നാണ് രോഹിത് ഇന്ത്യയെ കരകയറ്റിയത്. യഷസ്വി ജെയ്സ്വാളാണ് (4) ആദ്യം മടങ്ങുന്നത്. പിന്നാലെ അടുത്ത പന്തില്‍ പുറത്തായാണ് കോലി മടങ്ങുന്നത്.നേരിട്ട ആദ്യ പന്തില്‍ താരം പുറത്തായി. ഫരീദ് അഹമ്മദിനാണ് കോലി വിക്കറ്റ് നല്‍കിയത്. തുടര്‍ന്നെത്തിയ ശിവം ദുബെ (1), സഞ്ജു സാംസണ്‍ (0) എന്നിവരും നിരാശപ്പെടുത്തി. തുടര്‍ന്ന് രോഹിത് - റിങ്കു സഖ്യം 190 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

കോലിയുടെ ആ സേവ് ഇല്ലായിരുന്നെങ്കിലോ? 35-ാം വയസിലും എണ്ണയിട്ട യന്ത്രം പോലെ; ഇന്ത്യയെ രക്ഷിച്ചത് നിര്‍ണായക സേവ്

click me!