എല്ലാ വിഭവങ്ങളും ഗംഭീറിന് മുന്നില്‍ തന്നെയുണ്ട്! പുതിയ കോച്ചിന് നിര്‍ദേശവുമായി മുന്‍ പരിശീലകന്‍ ശാസ്ത്രി

By Web TeamFirst Published Jul 26, 2024, 7:12 PM IST
Highlights

ഗംഭീര്‍ പരിശീലകനാകുന്നതിനൊപ്പം ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാകുന്ന പരമ്പര കൂടിയാണിത്.

മുംബൈ: ഇന്ത്യന്‍ കോച്ചായി സ്ഥാനമേറ്റെടുത്ത ഗൗതം ഗംഭീറിനെ വാഴ്ത്തി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ശ്രീലങ്കന്‍ പര്യടനത്തിലാണ് ഗംഭീറിന്റെ കീഴില്‍ ഇന്ത്യ ആദ്യമായിട്ടിറങ്ങുക. മൂന്ന് ടി20 മത്സരങ്ങളും ഏകദിനങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക. ശനിയാഴ്ച്ചയാണ് ആദ്യ ടി20. ഇതിനിടെയാണ് ഗംഭീറിനെ വാഴ്ത്തി ശാസ്ത്രി രംഗത്തെത്തിയത്.

ശാസ്ത്രിയുടെ വാക്കുകള്‍... ''ഗംഭീറിനെ എല്ലാവര്‍ക്കുമറിയാം. അദ്ദേഹത്തിന് മുന്നില്‍ പക്വതയുള്ള ഒരു ടീമുണ്ട്. ഗംഭീറിന് പുത്തന്‍ ആശയങ്ങള്‍ ഉണ്ടായിരിക്കാം. പരിശീലകനായി ചെറുപ്പമാണ് ഗംഭീര്‍. അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഫലവത്താന്‍ സാധിക്കുമായിരിക്കും. കാരണം, കളിക്കുന്നവരെല്ലാം അദ്ദേഹത്തിന് ചുറ്റുമുള്ള താരങ്ങളാണ്. പ്രത്യേകിച്ച നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍. ദീര്‍ഘകാലം ഐപിഎല്‍ കളിച്ചിട്ടുള്ള പരിചയവും ഗംഭീറിനുണ്ട്. തന്റെ താരങ്ങളെ മനസിലാക്കുക മാത്രം ചെയ്താല്‍ മതിയാവും. ഗംഭീര്‍ എങ്ങനെ മുന്നോട്ട് പോകുന്നു എന്നറിയാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.'' ശാസ്ത്രി പറഞ്ഞു.

Latest Videos

സ്മൃതി മന്ദാനയ്ക്ക് ഫിഫ്റ്റി; ബംഗ്ലാദേശിനെ പത്ത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ഫൈനലില്‍

വരുന്ന ടി20 ലോകകപ്പിനെ കുറിച്ചും ശാസ്ത്രി സംസാരിച്ചു. ''ടി20 ലോകകപ്പ് നേടിയ പല കളിക്കാരും രണ്ട് വര്‍ഷത്തിന് ശേഷവും ഉണ്ടായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മ, വിരാട് കോലി, രവീന്ദ്ര ജഡേജ എന്നിവരൊഴികെ മറ്റെല്ലാവരും ടീമില്‍ ഉള്‍പ്പെടാന്‍ യോഗ്യരാണ്. അതുകൊണ്ടുതന്നെ അവിടെ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്ന് ഞാന്‍ കരുതുന്നില്ല. എന്നാല്‍ നിരവധി താരങ്ങള്‍ പുറത്ത് അവസരം കാത്തിരിക്കുന്നുണ്ട്. അത് ഗംഭീറിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാവും.'' ശാസ്ത്രി വ്യക്തമാക്കി.

കാന്‍ഡിയിലാണ് ഇന്ത്യ - ശ്രീലങ്ക ആദ്യ ടി20. ഗംഭീര്‍ പരിശീലകനാകുന്നതിനൊപ്പം ടി20 ക്രിക്കറ്റില്‍ സൂര്യകുമാര്‍ യാദവ് ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനാകുന്ന പരമ്പര കൂടിയാണിത്. മലയാളി താരം സഞ്ജു സാംസണ്‍ അടക്കം സിംബാബ്വെക്കെതിരായ ടി20 പരമ്പര നേടിയ ടീമിലെ ഭൂരിഭാഗം താരങ്ങളും ടി20 ടീമിലുണ്ട്. അഭിഷേക് ശര്‍മയും റുതുരാജ് ഗെയ്ക്വാദുമാണ് ടി20 ടീമിലിടം നഷ്ടമായവര്‍. റിഷഭ് പന്ത് വിക്കറ്റ് കീപ്പറായി തിരിച്ചെത്തിയതിനാല്‍ പ്ലേയിംഗ് ഇലവനില്‍ സഞ്ജു സാംസണ് ഇടമുണ്ടാകുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ.

tags
click me!