ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍: രാഹുലിന് പകരക്കാരനെ തിരഞ്ഞെടുത്ത് രവി ശാസ്ത്രി! ടീമില്‍ രണ്ട് സ്പിന്നര്‍മാര്‍

By Web TeamFirst Published May 25, 2023, 2:52 PM IST
Highlights

ഇപ്പോഴും ഇന്ത്യയുടെ കരുത്ത് ലോകോത്തര സ്പിന്നര്‍മാര്‍ ആണെന്നും അശ്വിനും ജഡേജയ്ക്കും ഓവലില്‍ ഓസീസ് ബാറ്റിംഗ് നിരയില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്നും ശാസ്ത്രി. ജസ്പ്രീത് ബുമ്രയുടെ അഭാവം തിരിച്ചടിയാണെങ്കിലും മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ഇന്ത്യന്‍ പ്രതീക്ഷയ്‌ക്കൊത്ത് പന്തെറിയാനാവും.

മുംബൈ: ലോക ടെസ്റ്റ് ചാന്പ്യന്‍ഷിപ്പ് ഫൈനലിനുളള ഇന്ത്യന്‍ ഇലവനെ നിര്‍ദേശിച്ച് മുന്‍കോച്ച് രവി ശാസ്ത്രി. ഓസ്‌ട്രേലിയക്കെതിരായ ഫൈനലിന് ജൂണ്‍ ഏഴിന് ഓവലിലാണ് തുടക്കമാവുക. പേസിനെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ വിക്കറ്റിലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കുന്നത് എങ്കിലും സ്പിന്നര്‍മാരായ ആര്‍ അശ്വിനെയും രവീന്ദ്ര ജഡേജയെയും ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തണം എന്നാണ് രവി ശാസ്ത്രിയുടെ നിര്‍ദേശം. 

ഇപ്പോഴും ഇന്ത്യയുടെ കരുത്ത് ലോകോത്തര സ്പിന്നര്‍മാര്‍ ആണെന്നും അശ്വിനും ജഡേജയ്ക്കും ഓവലില്‍ ഓസീസ് ബാറ്റിംഗ് നിരയില്‍ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്നും ശാസ്ത്രി. ജസ്പ്രീത് ബുമ്രയുടെ അഭാവം തിരിച്ചടിയാണെങ്കിലും മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ഇന്ത്യന്‍ പ്രതീക്ഷയ്‌ക്കൊത്ത് പന്തെറിയാനാവും. മൂന്നാം പേസറായിഓള്‍റൗണ്ടര്‍ ഷാര്‍ദുല്‍ താക്കുറിനെയാണ് ശാസ്ത്രി നിര്‍ദേശിക്കുന്നത്. 

Latest Videos

അശ്വിനെ സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി പരിഗണിക്കുമ്പോള്‍ ജഡേജയുടെ ഓള്‍റൗണ്ട് മികവാണ് ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നത്. കെ എല്‍ രാഹുലിന്റെ അഭാവത്തില്‍ ശുഭ്മാന്‍ ഗില്‍ രോഹിത് ശര്‍മ്മയുടെ ഓപ്പണിംഗ് പങ്കാളിയാവണം. ചേതേശ്വര്‍ പുജാരയും വിരാട് കോലിയും മൂന്നും നാലും സ്ഥാനങ്ങളില്‍. ടീമിലെ നിര്‍ണായക അഞ്ചാം നമ്പര്‍സ്ഥാനം ശാസ്ത്രി നല്‍കിയിക്കുന്നത് അജിന്‍ക്യ  രഹാനെയ്ക്കാണ്. 

ചെന്നൈില്‍ ചേട്ടന്‍റെ ചീട്ട് കീറി, അഹമ്മദാബാദില്‍ അനിയന്‍കുട്ടനെയും വീഴ്ത്തി മധുരപ്രതികാരത്തിന് രോഹിത്

വിക്കറ്റ് കീപ്പറായി കെ എസ് ഭരത്ത് കൂടി എത്തുമ്പോള്‍ മുന്‍കോച്ചിന്റെ ഇന്ത്യന്‍ ഇലവന്‍ പൂര്‍ണം. ഓസ്‌ട്രേലിയക്ക് മുന്‍തൂക്കമുള്ള ഇംഗ്ലീഷ് സാഹചര്യങ്ങളില്‍ ബാറ്റര്‍മാരുടെ ക്ഷമയും ഷോട്ട് സെലക്ഷനും നിര്‍ണായകമാവുമെന്നും രവി ശാസ്ത്രി പറഞ്ഞു.

ശാസ്ത്രിയുടെ ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, രവീന്ദ്ര ജഡേജ, കെ എസ് ഭരത്, ശാര്‍ദുല്‍ ഠാക്കൂര്‍, ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

 

click me!