ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്ക് വേണ്ടി ആരൊക്കെ തിളങ്ങും? രണ്ട് താരങ്ങളെ പറഞ്ഞ് സ്റ്റീവ് വോ

By Web TeamFirst Published Sep 20, 2024, 8:45 PM IST
Highlights

ബാറ്റിംഗിന്റെ നിയന്ത്രണം കോലി ഏറ്റെടുത്താന്‍ ഓസീസിന് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് സ്റ്റീവ് വോ കൂട്ടിചേര്‍ത്തു.

മെല്‍ബണ്‍: ബോര്‍ഡര്‍ - ഗാവസ്‌കര്‍ ട്രോഫിക്ക് വേണ്ടി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. നവംബര്‍ 22നാണ് ഇന്ത്യ - ഓസ്ട്രേലിയ പരമ്പരയ്ക്ക് തുടക്കമാവുക. 2014ന് ശേഷം ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ പിടിച്ചു കെട്ടാന്‍ ഓസീസിന് കഴിഞ്ഞിട്ടില്ല. ഹാട്രിക്ക് പരമ്പര നേട്ടമാണ് ഇന്ത്യയുടെ ലക്ഷ്യം. ഓസ്‌ട്രേലിയ തിരിച്ചുവരവിനും ശ്രമത്തിനും.

ഇപ്പോള്‍ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യക്കായി തിളങ്ങുന്ന താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന് പ്രവചിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ. അദ്ദേഹത്തിന്റെ വാക്കുകള്‍... ''ഇന്ത്യയ്ക്ക് കരുത്തുറ്റ ബൗളിങ് നിരയുള്ളത് കാരണം ഓസ്ട്രേലിയയ്ക്കെതിരെ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവരടങ്ങിയ പേസ് നിരയും രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഉള്‍പ്പെടുന്ന സ്പിന്‍ നിരയും വളരെ മികച്ചതാണ്. എങ്കിലും ബുമ്രയും കോലിയുമായിരിക്കും ഇന്ത്യയുടെ വിജയങ്ങളില്‍ നിര്‍ണായകമാവുക.'' സ്റ്റീവ് വോ പ്രവചിച്ചു. എവേ മത്സരങ്ങളില്‍ ബുമ്രയും കോലിയും ഏറെ പരിചയ സമ്പന്നരാണ്. ബാറ്റിംഗിന്റെ നിയന്ത്രണം കോലി ഏറ്റെടുത്താന്‍ ഓസീസിന് കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് സ്റ്റീവ് വോ കൂട്ടിചേര്‍ത്തു.

Latest Videos

കോലി പുറത്തായത് വന്‍ അബദ്ധത്തിന് പിന്നാലെ! ഗില്ലും പിന്തുണച്ചില്ല, രോഹിത് ശര്‍മയുടെ മുഖം പറയും ബാക്കി

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഒരുക്കത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റ്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിരീട സ്വപ്നങ്ങള്‍ക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടുക നിര്‍ണായകം. ലോക ടെസ്റ്റ് ക്രിക്കറ്റിലെ രണ്ട് മികച്ച ടീമുകള്‍ ഏറ്റമുട്ടുമ്പോള്‍ ഇന്ത്യക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കുകയാണ് ഓസീസ് മുന്‍ നായകന്‍ സ്റ്റീവ് വോ.

ഇന്ത്യന്‍ ബാറ്റിംഗ് നിര വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ഓസീസ് സ്പിന്നര്‍ നതാന്‍ ലിയോണ്‍ നേരത്തെ പറഞ്ഞിരുന്നു. ''വിരാട് കോലി, രോഹിത് ശര്‍മ, റിഷഭ് പന്ത് എന്നീ മൂന്ന് പേരെ മറികടക്കുക പ്രയാസമായിരിക്കും. ഏറ്റവും വലിയ വെല്ലുവിളിയാണിത്. മാത്രമല്ല യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, രവീന്ദ്ര ജഡേജ എന്നിവരും ടീമിലുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യയെ കീഴ്പ്പെടുത്തുക വെല്ലുവിളി നിറഞ്ഞതാണ്.'' ലിയോണ്‍ പറഞ്ഞു.

click me!