ഞാനൊരു താളത്തിലാണിപ്പോള്‍! അഫ്ഗാനിസ്ഥാനെതിരെ നിര്‍ണായക ഓവറിന് ശേഷം ആത്മവിശ്വസം പ്രകടിപ്പിച്ച് ബിഷ്‌ണോയ്

By Web TeamFirst Published Jan 18, 2024, 10:02 PM IST
Highlights

വീണ്ടും സൂപ്പര്‍ ഓവര്‍. ഇത്തവണ 12 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞ രവി ബിഷ്‌ണോയ് മനോഹരമായി സ്‌കോര്‍ പ്രതിരോധിച്ചു. ആദ്യ മൂന്ന് പന്തുകള്‍ക്കിടെ മത്സരം പൂര്‍ത്തിയായി. 

ബംഗളൂരു: ഇന്ത്യ - അഫ്ഗാനിസ്ഥാന്‍ മൂന്നാം ടി20 മത്സരം രണ്ട് തവണയാണ് സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. നിശ്ചിത ഓവറില്‍ ഇരു ടീമുകളും 212 റണ്‍സാണ് നേടിയത്. പിന്നീട് മത്സരം ആദ്യ സൂപ്പര്‍ ഓവറിലേക്ക്. ഇന്ത്യക്ക് വേണ്ടി ആദ്യം പന്തെറിഞ്ഞത് മുകേഷ് കുമാര്‍. 16 റണ്‍സാണ് അഫ്ഗാന്‍ അടിച്ചെടുത്തത്. ഇന്ത്യയും അത്രയും തന്നെ റണ്‍സ് അടിച്ചെടുത്തു. വീണ്ടും സൂപ്പര്‍ ഓവര്‍. ഇത്തവണ 12 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. ഇന്ത്യക്ക് വേണ്ടി പന്തെറിഞ്ഞ രവി ബിഷ്‌ണോയ് മനോഹരമായി സ്‌കോര്‍ പ്രതിരോധിച്ചു. ആദ്യ മൂന്ന് പന്തുകള്‍ക്കിടെ മത്സരം പൂര്‍ത്തിയായി. 

ഇപ്പോള്‍ നിര്‍ണായക ഓവറിനെ കുറിച്ച് സംസാരിക്കുകയാണ് ബിഷ്‌ണോയ്. ഇന്ത്യന്‍ സ്പിന്നറുടെ വാക്കുകള്‍... ''പന്തെറിയാന്‍ എന്നോടും ആവേഷ് ഖാനോടും തയ്യാറായി നില്‍ക്കാല്‍ പറഞ്ഞിരുന്നു. രണ്ട് വലങ്കയ്യന്മാര്‍ ക്രീസിലെത്തിയതോടെ എന്നോട് പന്തെറിയാന്‍ പറഞ്ഞു. കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു എനിക്ക്. ഹൃദയമിടിപ്പ് കൂടി. എങ്കിലും എനിക്ക് ആസ്വദിച്ച് എറിയാന്‍ സാധിച്ചു. റണ്‍സ് പ്രതിരോധിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ബാക്ക് ഓഫ് ലെങ്ത് പന്തുകള്‍ എറിയാനാണ് പദ്ധതിയിട്ടത്. അത് വിജയിച്ചു. ഞാനിപ്പോള്‍ മികച്ച താളത്തിലാണ്. വരും മത്സരങ്ങളിലും കൂടുതല്‍ മികച്ച രീതിയില്‍ പന്തറിയാന്‍ ശ്രമിക്കും.'' ബിഷ്‌ണോയ് മത്സരശേഷം വ്യക്തമാക്കി.

Latest Videos

വിജയത്തോടെ ഒരു റെക്കോര്‍ഡിനൊപ്പമെത്തി രോഹിത് ശര്‍മ. ക്യാപ്റ്റനായി തിരിച്ചെത്തിയ രോഹിത് ശര്‍മ്മ, ഏറ്റവും കൂടുതല്‍ ടി20 വിജയം നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ധോണിയുടെ റെക്കോഡിനൊപ്പമെത്താന്‍ രോഹിത്തിനായി. ഇരുവര്‍ക്കും 41 വിജയം വീതമാണുള്ളത്. ധോണി 72 മത്സരങ്ങളില്‍ നിന്നും ഇത്രയും വിജയം നേടിയപ്പോള്‍ രോഹിത് ശര്‍മയക്ക് വേണ്ടി വന്നത് വെറും 54 മത്സരം മാത്രം. 30 വിജയങ്ങള്‍ ഉള്ള വിരാട് കോലിയാണ് തൊട്ടടുത്ത സ്ഥാനത്ത്.

2022 നവംബറില്‍ ടി20 ലോകകപ്പ് സെമിഫൈനല്‍ തോല്‍വിക്ക് ശേഷം ഇതാദ്യമായായിരുന്നു രോഹിത് ശര്‍മ ടി20 ജേഴ്സിയില്‍ എത്തിയത്. മത്സരത്തില്‍ സെഞ്ചുറി നേടാനും രോഹിത്തിനായിരുന്നു. ഇന്ത്യ കൂട്ടത്തകര്‍ച്ച നേരിട്ടപ്പോള്‍ 69 പന്തില്‍ 121 റണ്‍സ് നേടിയ രോഹിത്താണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. 39 പന്തില്‍ 69 റണ്‍സുമായി റിങ്കു സിംഗ് പിന്തുണ നല്‍കി.

സഞ്ജുവിന്റെ ലോകകപ്പ് സാധ്യതകള്‍ അടഞ്ഞോ? സെലക്റ്റര്‍മാരെ പ്രതീപ്പെടുത്താന്‍ താത്തിന് മുന്നില്‍ ഒരേയൊരു വഴി

click me!