കാണ്‍പൂര്‍ ടെസ്റ്റ്: പരമ്പര തൂത്തുവാരാമെന്ന ഇന്ത്യൻ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി; മത്സരത്തിന് ഭീഷണിയായി മഴ

By Web TeamFirst Published Sep 24, 2024, 9:51 PM IST
Highlights

കാണ്‍പൂരില്‍ ചുവന്ന കളിമണ്ണുകൊണ്ടുണ്ടാക്കിയ പിച്ച് കളി പുരോഗമിക്കുന്തോറും കറുത്ത നിറമായി മാറുമെന്നാണ് കരുതുന്നത്. ഇതോടെ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ കിട്ടുമെന്നും ഉറപ്പായി.

കാണ്‍പൂര്‍: കാണ്‍പൂര്‍ ടെസ്റ്റ് ജയിച്ച് ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തൂവാരാമെന്ന ഇന്ത്യൻ മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. കാണ്‍പൂര്‍ ടെസ്റ്റിന്‍റെ ആദ്യ രണ്ട് ദിനം മഴ വില്ലനായേക്കുമെന്നാണ് റിപ്പോര്‍ട്ട്. മഴ തടസപ്പെടുത്തിയാല്‍ രണ്ടാം ടെസ്റ്റും ജയിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ മുന്നേറാനുള്ള ഇന്ത്യൻ ശ്രമങ്ങൾക്കും തിരിച്ചടിയാവും. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യയിലെത്തിയ ബംഗ്ലാദേശിന് രണ്ടാ ടെസ്റ്റില്‍ സമനില നേടിയാലും അത് വലിയ നേട്ടമാണ്.

കറുത്ത പിച്ച്

Latest Videos

കാണ്‍പൂരില്‍ ചുവന്ന കളിമണ്ണുകൊണ്ടുണ്ടാക്കിയ പിച്ച് കളി പുരോഗമിക്കുന്തോറും കറുത്ത നിറമായി മാറുമെന്നാണ് കരുതുന്നത്. ഇതോടെ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ പിന്തുണ കിട്ടുമെന്നും ഉറപ്പായി. ചെന്നൈയിലേതുപോലെ നാലു ദിവസവും പേസര്‍മാര്‍ക്ക് പേസും ബൗണ്‍സും കിട്ടിയ പിച്ചുപോലെയായിരിക്കില്ല കാണ്‍പൂരിലെ പിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ ഒരു അധിക സ്പിന്നറെ കൂടി കളിപ്പിക്കാന്‍ സാധ്യതയേറി.

രോഹിത് മൂന്നാമത്, ഇന്ത്യയില്‍ ആരാധക പിന്തുണയില്‍ നമ്പര്‍ വണ്‍ ഇപ്പോഴും ആ താരം; ആദ്യ പത്തില്‍ ഹാര്‍ദ്ദിക്കും

അക്സര്‍ പട്ടേലോ കുല്‍ദീപ് യാദവോ ആയിരിക്കും രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുക എന്നാണ് കരുതുന്നത്. പേസര്‍ മുഹമ്മദ് സിറാജോ ആകാശ് ദീപോ ആയിരിക്കും പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താകുക എന്നാണ് കരുതുന്നത്. ബാറ്റിംഗ് നിരയില്‍ മറ്റ് പരീക്ഷണങ്ങള്‍ക്ക് സാധ്യതയില്ല. ഇറാനി ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചപ്പോള്‍ ടെസ്റ്റ് ടീമിലുള്ള ധ്രുവ് ജുറെല്‍, യാഷ് ദയാല്‍ എന്നിവരെ റെസ്റ്റ് ഓഫ് ഇന്ത്യ ടീമിലും സര്‍ഫറാസ് ഖാനെ മുംബൈ ടീമിലും ഉള്‍പ്പെടുത്തിയിരുന്നു. ഇതോടെ കാണ്‍പൂര്‍ ടെസ്റ്റില്‍ കുല്‍ദീപ് യാദവും അക്സര്‍ പട്ടേലും മാത്രമാണ് പ്ലേയിംഗ് ഇലവനില്‍ കളിക്കാൻ സാധ്യതയുള്ള രണ്ട് താരങ്ങളായി അവശേഷിക്കുന്നത്. 27നാണ് കാണ്‍പൂര്‍ ടെസ്റ്റ് ആരംഭിക്കുന്നത്. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 280 റണ്‍സിന്‍റെ കൂറ്റൻ വിജയം സ്വന്തമാക്കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!