അവനുള്ളതിനാല്‍ ഇഷാൻ കിഷന്‍ ഇനി ടെസ്റ്റ് ടീമില്‍ ഇടം പ്രതീക്ഷിക്കേണ്ട; തുറന്നു പറഞ്ഞ് മുന്‍ താരം

By Web TeamFirst Published Sep 24, 2024, 8:16 PM IST
Highlights

റിഷഭ് പന്ത് ടീമില്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ വരാനിരിക്കുന്ന പരമ്പരകളിലൊന്നും ഇഷാന്‍ കിഷന് ഇടം പ്രതീക്ഷിക്കേണ്ടെന്നും കൈഫ്.

ലഖ്നൗ: ഇറാനി ട്രോഫിക്കുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഇഷാന് കിഷനും ഇഷാന്‍ കിഷന്‍ ടീമിലിടം നേടിയെങ്കിലും ഇന്ത്യൻ ടെസ്റ്റ് ടീമില്‍ അടുത്തൊന്നും കിഷന്‍ ഇടം പ്രതീക്ഷിക്കേണ്ടെന്ന് വ്യക്തമാക്കി മുന്‍താരം മുഹമ്മദ് കൈഫ്. റിഷഭ് പന്ത് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയതിനാല്‍ ഇനി മറ്റൊരു വിക്കറ്റ് കീപ്പറെക്കുറിച്ച് സെലക്ടര്‍മാര്‍ക്ക് ചിന്തിക്കേണ്ട കാര്യമില്ലെന്നും കൈഫ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ബംഗ്ലാദേശിനെതരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ അടുത്തമാസം കളിക്കുന്നുണ്ട്. അഅതിനുശേഷം നവംബര്‍ മുതല്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യ അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയിലും കളിക്കും. എന്നാല്‍ റിഷഭ് പന്ത് ടീമില്‍ തിരിച്ചെത്തിയ സാഹചര്യത്തില്‍ ഈ ടെസ്റ്റുകളിലൊന്നും ഇഷാന്‍ കിഷന് ഇടം പ്രതീക്ഷിക്കേണ്ടെന്നും കൈഫ് വ്യക്തമാക്കി. ഇറാനി ട്രോഫി ടീമില്‍ ഇഷാന്‍ കിഷനൊപ്പം ധ്രുവ് ജുറെലുമുള്ളതിനാല്‍ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് കടുത്ത മത്സരം തന്നെ പ്രതീക്ഷിക്കാം.

Latest Videos

നിരാശ വേണ്ട, കാത്തിരിക്കുന്നത് വലിയ സര്‍പ്രൈസ്; ഇറാനി ട്രോഫി ടീമില്‍ സഞ്ജുവിനെ ഒഴിവാക്കാനുള്ള കാരണം

കഴിഞ്ഞ തവണ ഇംഗ്ലണ്ട് ഇന്ത്യയിലെത്തിയപ്പോള്‍ റിഷഭ് പന്ത് ടീമിലില്ലായിരുന്നു. അഞ്ചാം നമ്പറിലും ആറാം നമ്പറിലും ഇറങ്ങി കഴിഞ്ഞ വര്‍ഷങ്ങളില്‍ ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും വലിയ മാച്ച് വിന്നറായ കളിക്കാരനാണ് പന്ത്. റിഷഭ് പന്തിന് ഏറ്റവും കൂടുതല്‍ യോജിക്കുന്ന ഫോര്‍മാറ്റും ടെസ്റ്റ് ക്രിക്കറ്റ് തന്നെയാണ്. ഗാബയിലടക്കം പ്രതിസസന്ധി ഘട്ടങ്ങള്‍ പന്ത് നടത്തിയ പ്രകടനങ്ങള്‍ മറക്കാനാവില്ല. ഇംഗ്ലണ്ടിലെയും ദക്ഷിണാഫ്രിക്കയിലെയും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളില്‍ പന്ത് സെഞ്ചുറി നേടിയിരുന്നു. അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് തിരിച്ചെത്തിയ സാഹചര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് ഇനി മറ്റൊരു കീപ്പറെക്കുറിച്ച് ചിന്തിക്കേണ്ട കാര്യമേയില്ല. അവന് 27 വയസെ ആയിട്ടുള്ളു, അതുകൊണ്ടുതന്ന അവന്‍റെ മികച്ച സമയം ഇനിയും വരാനിരിക്കുന്നതേയുള്ളു, പ്രത്യേകിച്ച് ടെസ്റ്റ് ക്രിക്കറ്റിലെന്നും റിഷഭ് പന്ത് പറഞ്ഞു.

ഇറാനി ട്രോഫിക്കുള്ള മുംബൈ ടീമിനെ പ്രഖ്യാപിച്ചു, രഹാനെ നായകന്‍; ശ്രേയസ് അയ്യരും പൃഥ്വി ഷായും ടീമില്‍

റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായിരുന്ന കിഷന്‍ വെസ്റ്റ് ഇന്‍ഡീസില്‍ അര്‍ധസെഞ്ചുറി നേടി തിളങ്ങിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ അപ്രതീക്ഷിതമായി പിന്‍മാറിയത് സെലക്ടര്‍മാരെ ചൊടിപ്പിച്ചിരുന്നു. പിന്നീട് ബിസിസിഐ കരാര്‍ നഷ്ടമായ കിഷന്‍ ആഭ്യന്തര ക്രിക്കറ്റിലൂടെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണിപ്പോള്‍.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!