ഏറ്റവും കുറഞ്ഞ ടെസ്റ്റില്‍ ഒരു രാജ്യത്തിനെതിരെ 1000 റണ്‍സും 100 വിക്കറ്റും സ്വന്തമാക്കുന്ന രണ്ടാമത്തെ താരവുമാണ് അശ്വിന്‍. ഓസട്രേലിയക്കെതിരെ 22 ടെസ്റ്റില്‍ 100 വിക്കറ്റും 1000 റണ്‍സും തികച്ചിട്ടുള്ള ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ഇയാന്‍ ബോതമാണ് ഈ നേട്ടത്തില്‍ അശ്വിന് മുമ്പിലുള്ളത്.
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ റാഞ്ചി ക്രിക്കറ്റ് ടെസ്റ്റില്‍ ജോണി ബെയര്‍സ്റ്റോയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ആദ്യ വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിന് അപൂര്‍വനേട്ടം. ബെയര്‍സ്റ്റോയുടെ വിക്കറ്റ് വീഴ്ത്തിയതോടെ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റില്‍ 100 വിക്കറ്റ് തികച്ച അശ്വിന്‍ ഇംഗ്ലണ്ടിനെതിരെ 100 വിക്കറ്റും 1000 റണ്‍സും സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി.
ഇംഗ്ലണ്ടിനെതിരെ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ക്രിക്കറ്ററാണ് അശ്വിന്‍. ഇംഗ്ലണ്ടിനെതിരെ 102 വിക്കറ്റും 3214 റണ്‍സും നേടിയിട്ടുള്ള വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്സ്, 1905 റണ്‍സും 115 വിക്കറ്റും നേടിയിട്ടുള്ള ഓസ്ട്രേലിയയുടെ മോണ്ടി നോബിള്‍, 1238 റണ്‍സും 103 വിക്കറ്റും നേടിയിട്ടുള്ള ഓസ്ട്രേലിയയുടെ ഗിഫന്‍ എന്നിവരാണ് അശ്വിന് മുമ്പ് ഈ നേട്ടത്തിലെത്തിയ താരങ്ങള്‍.
ഏറ്റവും കുറഞ്ഞ ടെസ്റ്റില്‍ ഒരു രാജ്യത്തിനെതിരെ 1000 റണ്‍സും 100 വിക്കറ്റും സ്വന്തമാക്കുന്ന രണ്ടാമത്തെ താരവുമാണ് അശ്വിന്‍. ഓസട്രേലിയക്കെതിരെ 22 ടെസ്റ്റില്‍ 100 വിക്കറ്റും 1000 റണ്‍സും തികച്ചിട്ടുള്ള ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ഇയാന്‍ ബോതമാണ് ഈ നേട്ടത്തില്‍ അശ്വിന് മുമ്പിലുള്ളത്. 23 ടെസ്റ്റില്‍ നിന്നാണ് അശ്വിന്‍ ഇംഗ്ലണ്ടിനെതിരെ 1000 റണ്‍സും 100 വിക്കറ്റും സ്വന്തമാക്കിയത്.
ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ ഇരു ടീമുകളിലുമായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ബൗളറുമാണ് അശ്വിന്‍. ഇന്ത്യക്കെതിരെ 145 വിക്കറ്റെടുത്തിട്ടുള്ള ജെയിംസ് ആന്‍ഡേഴ്സണ്‍ ആണ് ഒന്നാം സ്ഥാനത്ത്. റാഞ്ചി ടെസ്റ്റില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ സെഷനില്‍ തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ജോ റൂട്ടും ബെന്‍ ഫോക്സും രണ്ടാം സെഷനില്‍ പിടിച്ചുനിന്നതോടെ രണ്ടാം സെഷനില്‍ സന്ദര്‍ശകര്‍ തിരിച്ചുവരുന്ന കാഴ്ചയാണ് കാണാനാവുന്നത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെന്ന നിലയിലാണ്. 47 റണ്‍സോടെ റൂട്ടും 17 റണ്‍സോടെ ഫോക്സും ക്രീസിലുണ്ട്. ഇന്ത്യക്കായി ആകാശ് ദീപ് മൂന്ന് വിക്കറ്റുമായി തിളങ്ങി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക