4.2 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 37 റണ്‍സ് എന്ന നിലയില്‍ നിന്നാണ് സിംബാബ്‍വെ തകര്‍ന്നടിഞ്ഞത്
ഹരാരെ: രണ്ടാം ട്വന്‍റി 20യിലും സിംബാബ്‍വയെ തകര്‍ത്ത് മിന്നും വിജയം നേടി പാകിസ്ഥാൻ. 10 വിക്കറ്റിന്‍റെ ജയമാണ് പാക് പട സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെയ്ക്ക് 12.4 ഓവറില്‍ ആകെ 57 റണ്‍സെടുക്കാൻ മാത്രമാണ് സാധിച്ചത്. മറുപടി ബാറ്റിംഗില്‍ 5.3 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ തന്നെ പാകിസ്ഥാൻ ലക്ഷ്യത്തിലെത്തി. 2.4 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകൾ നേടിയ സുഫിയാൻ മുഖീം ആണ് സിംബാബ്‍വെയെ തകര്‍ത്തത്.
അബ്ബാസ് അഫ്രീദി രണ്ട് വിക്കറ്റുകൾ പേരിലാക്കി. 4.2 ഓവറില്‍ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 37 റണ്‍സ് എന്ന നിലയില്‍ നിന്നാണ് സിംബാബ്‍വെ തകര്‍ന്നടിഞ്ഞത്. ബ്രയാൻ ബെന്നറ്റും ടഡിവാൻശേ മരുമണിയും ചേര്‍ന്ന് ആതിഥേയര്‍ക്ക് മികച്ച തുടക്കം നല്‍കി. അബ്ബാസ് അഫ്രീദി മരുമണിയെ മടക്കിയതോടെ സിംബാബ്‍വെയുടെ തകര്‍ച്ചയും തുടങ്ങി.
undefined
നായകൻ സിക്കന്ദര്‍ റാസ മുന്ന് റണ്‍സെടുത്താണ് പുറത്തായത്. പാക് നിരയില്‍ ഒമൈർ യൂസഫും സൈം അയൂബും അനായാസം ബാറ്റ് ചെയ്ത് വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ തന്നെ ലക്ഷ്യത്തിലെത്തി. 18 പന്തില്‍ 36 റണ്‍സ് സൈം നേടിയപ്പോൾ 15 പന്തില്‍ 22 റണ്‍സ് ഒമൈറും കൂട്ടിച്ചേര്‍ത്തു. പരമ്പരയിലെ ആദ്യ മത്സരത്തിലും പാകിസ്ഥാൻ വിജയിച്ചിരുന്നു.