ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി സൂര്യകുമാര്‍ യാദവ് 46 പന്തില്‍ ഏഴ് സിക്സും നാലു ഫോറും പറത്തി 70 റണ്‍സടിച്ചപ്പോള്‍ ശിവം ദുബെ 37 പന്തില്‍ രണ്ട് ഫോറും ഏഴ് സിക്സും പറത്തി 71 റണ്‍സുമായി പുറത്താകാതെ നിന്നു.
ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫിയില്‍ സര്‍വീസസിനെതിരെ മുംബൈക്ക് 39 റണ്‍സിന്‍റെ തകര്‍പ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ സൂര്യകുമാര്‍ യാദവിന്‍റെയും ശിവം ദുബെയുടെയും വെടിക്കെട്ട് ഫിഫ്റ്റികളുടെ കരുത്തില്‍ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സെടുത്തപ്പോള്‍ സര്‍വീസസ് 19.3 ഓവറില്‍ 153 റണ്‍സിന് ഓള്‍ ഔട്ടായി.
ജയത്തോടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കിയ മുംബൈ(+1.330) ഗ്രൂപ്പ് ഇയില്‍ നെറ്റ് റണ്‍ റേറ്റില്‍ കേരളത്തെ(+1.018) മറികടന്ന് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു.വ്യാഴാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള ആന്ധ്രയാണ് എതിരാളികൾ. ഇന്ന് നടന്ന മറ്റൊരു മത്സരത്തില്‍ കേരളത്തെ തോല്‍പ്പിച്ച ആന്ധ്ര ക്വാര്‍ട്ടറിലെത്തിയിരുന്നു. അവസാന മത്സരത്തില്‍ ആന്ധ്രയെ തോല്‍പിക്കുകയോ വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരിക്കുകയോ ചെയ്താല്‍ കേരളത്തെ മറികടന്ന് മുംബൈക്ക് ക്വാര്‍ട്ടറിലെത്താം.
undefined
SIX HITTING MASTERCLASS BY SURYA & DUBE FOR MUMBAI 🥶 pic.twitter.com/Ooc2bhKWnp
— Johns. (@CricCrazyJohns)ആദ്യം ബാറ്റ് ചെയ്ത മുംബൈക്കായി സൂര്യകുമാര്‍ യാദവ് 46 പന്തില്‍ ഏഴ് സിക്സും നാലു ഫോറും പറത്തി 70 റണ്‍സടിച്ചപ്പോള്‍ ശിവം ദുബെ 37 പന്തില്‍ രണ്ട് ഫോറും ഏഴ് സിക്സും പറത്തി 71 റണ്‍സുമായി പുറത്താകാതെ നിന്നു. മുംബൈക്കായി ഇന്നിംഗ്സ് ഓപ്പൺ ചെയ്ത പൃഥ്വി ഷാ പൂജ്യത്തിന് പുറത്തായപ്പോള്‍ അജിങ്ക്യാ രഹാനെ 18 പന്തില്‍ 22 റണ്‍സെടുത്ത് മടങ്ങി. മറുപടി ബാറ്റിംഗില്‍ തുടക്കത്തിലെ തകര്‍ന്ന സര്‍വീവസിനായി ക്യാപ്റ്റന്‍ മോഹിത് അഹ്ലാവത്(54) മാത്രമെ പൊരുതിയുള്ളു. മുംബൈക്കായി ഷാര്‍ദ്ദുല്‍ താക്കൂര്‍ 25 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ ഷംസ് മുലാനി 40 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക