അണ്ടര്‍ 19 ലോകകപ്പിലെ രണ്ടാം സെഞ്ചുറി; ധവാനും ബാബറും മാര്‍ക്രവുമൊക്കെയുള്ള എലൈറ്റ് പട്ടികയില്‍ മുഷീര്‍ ഖാനും

By Web TeamFirst Published Jan 30, 2024, 7:28 PM IST
Highlights

ഒരു അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ്. 2004ല്‍ ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്നായി 505 റണ്‍സാണ് ധവാന്‍ അടിച്ചെടുത്തത്.

ബ്ലോംഫോന്റൈന്‍: അണ്ടര്‍ 19 ലോകകപ്പില്‍ രണ്ടാം സെഞ്ചുറി നേടിയതിന് പിന്നാലെ ഇന്ത്യന്‍ താരം മുഷീര്‍ ഖാന്‍ എലൈറ്റ് പട്ടികയില്‍. ലോകകപ്പില്‍ ഒന്നില്‍ കൂടുതല്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് മുഷീര്‍. 2004 ലോകകപ്പില്‍ മൂന്ന് സെഞ്ചുറി നേടിയ ശിഖര്‍ ധവാന്‍ ആദ്യ ഇന്ത്യന്‍ താരം. ലോകകപ്പില്‍ മൂന്ന് സെഞ്ചുറികള്‍ സ്വന്തമാക്കുന്ന ആദ്യ താരവവും ധവാന്‍ പിന്നീട്. പിന്നീട് ഇംഗ്ലണ്ട് താരം ജാക്ക് ബേണ്‍ഹാം മൂന്ന് സെഞ്ചുറികള്‍ നേടി. പിന്നീട് ആരും മൂന്ന് സെഞ്ചുറി സ്വന്തമായിട്ടില്ല.

അതേസമയം, രണ്ട് സെഞ്ചുറികള്‍ വീതം നേടിയ പ്രധാന താരങ്ങളുടെ പട്ടികയില്‍ മുന്‍ ഇംഗ്ലണ്ട് താരം ഓയിന്‍ മോര്‍ഗന്‍, പാകിസ്ഥാന്‍ താരം ബാബര്‍ അസം, ബംംഗ്ലാദേശ് താരം അനാമുല്‍ ഹഖ്, വെസ്റ്റ് ഇന്‍ഡീസിന്റെ ലെന്‍ഡല്‍ സിമോണ്‍സ്, അലിക് അതനാസെ, മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അലെസ്റ്റര്‍ കുക്ക്, ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം തുടങ്ങിയിവരുണ്ട്.

Latest Videos

ഒരു അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ താരം ശിഖര്‍ ധവാനാണ്. 2004ല്‍ ഏഴ് ഇന്നിംഗ്‌സുകളില്‍ നിന്നായി 505 റണ്‍സാണ് ധവാന്‍ അടിച്ചെടുത്തത്. 155 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. 84.16 ശരാശരിയിലാണ് നേട്ടം. മുഷീര്‍ നാല് ഇന്നിംഗ്‌സിലായി ഇതുവരെ നേടിയത് 325 റണ്‍സാണ്. 81.25 ശരാശരിയും താരത്തിനുണ്ട്. ഇന്ന് ന്യൂസിലന്‍ഡിനെതിരെ നേടിയ 131 റണ്‍സ് ഉയര്‍ന്ന സ്‌കോര്‍. ഇനിയും മത്സരങ്ങള്‍ ശേഷിക്കെ ധവാനെ മറികടക്കാന്‍ മുഷീറിന് അവസരമുണ്ട്.

506 റണ്‍സ് നേടിയിട്ടുള്ള ദക്ഷിണാഫ്രിക്കയുടെ ഡിവാള്‍ഡ് ബ്രേവിസാണ് ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ള താരം. കഴിഞ്ഞ ലോകകപ്പിലായിരുന്നു മുംബൈ ഇന്ത്യന്‍സ് താരമായി ബ്രേവിസിന്റെ നേട്ടം. 182 റണ്‍സ് കൂടി നേടിയാല്‍ മുഷീറിന് ബ്രേവിസിനെ മറികടക്കാം.

ചേട്ടനും അനിയനും എന്തിനുള്ള പുറപ്പാടാ? ഇന്ത്യന്‍ ക്രിക്കറ്റില്‍ ആടിത്തിമിര്‍ത്ത് ഖാന്‍ കുടുംബം!
 

click me!