IPL 2022 : ഗുജറാത്ത് ടൈറ്റന്‍സ് പ്ലേ ഓഫിന് കാത്തിരിക്കണം; മുംബൈ ഇന്ത്യന്‍സിന് അഞ്ച് റണ്‍സ് ജയം

By Web Team  |  First Published May 6, 2022, 11:41 PM IST

വൃദ്ധിമാന്‍ സാഹ (55), ശുഭ്മാന്‍ ഗില്‍ (52) എന്നിവര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ തിളങ്ങിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 106 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പിന്നീടെത്തിയവരില്‍ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല


മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ അഞ്ച് റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സാണ് നേടാന്‍ സാധിച്ചത്. മുംബൈക്ക് വേണ്ടി മുരുകന്‍ അശ്വിന്‍ രണ്ട് വിക്കറ്റ് നേടി. തോല്‍വിയോടെ ഗുജറാത്തിന്റെ പേഓഫ് സാധ്യതകള്‍ വൈകി. 

വൃദ്ധിമാന്‍ സാഹ (55), ശുഭ്മാന്‍ ഗില്‍ (52) എന്നിവര്‍ മാത്രമാണ് ഗുജറാത്ത് നിരയില്‍ തിളങ്ങിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 106 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ പിന്നീടെത്തിയവരില്‍ ആര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യ (24), സായ് സുദര്‍ശന്‍ (14), രാഹുല്‍ തെവാട്ടിയ (3) എന്നിവര്‍ നിരാശപ്പെടുത്തി. ഡേവിഡ് മില്ലര്‍ (19), റാഷിദ് ഖാന്‍ (1) എന്നിവര്‍ പുറത്താവാതെ നിന്ന്ു. മുരുകന്‍ അശ്വിന്‍ മുംബൈക്കായി രണ്ട് വിക്കറ്റ് നേടി. 

Latest Videos

undefined

നേരത്തെ ഇഷാന്‍ കിഷന്‍ (29 പന്തില്‍ 45), രോഹിത് ശര്‍മ (28 പന്തില്‍ 43), ടിം ഡേവിഡ് ( പുറത്താവാതെ 44) എന്നിവരുടെ ഇന്നിംഗ്‌സാണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സൂര്യകുമാര്‍ യാദവ് (13), തിലക് വര്‍മ (21), കീറണ്‍ പൊള്ളാര്‍ഡ് (4), ഡാനിയേല്‍ സാംസ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അശ്വിന്‍ (0) പുറത്താവാതെ നിന്നു. റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ,മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) മുംബൈയെ ബാറ്റിംഗിനയക്കുകയായിരുന്നു. മാറ്റമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. മുംബൈ ഒരു മാറ്റം വരുത്തി. ഹൃതിക് ഷൊകീന് പകരം മുരുകന്‍ അശ്വിന്‍ ടീമിലെത്തി.

രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ടിം ഡേവിഡ്, കീറണ്‍ പൊള്ളാര്‍ഡ്, ഹൃതിക് ഷൊകീന്‍, ഡാനിയേല്‍ സാംസ്, കുമാര്‍ കാര്‍ത്തികേയ, റിലി മെരെഡിത്ത്. 

ഗുജറാത്ത് ടൈറ്റന്‍സ്: ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, സായ് സുദര്‍ഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, പ്രദീപ് സാങ്‌വാന്‍, ലോക്കി ഫെര്‍ഗൂസണ്‍, മുഹമ്മദ് ഷമി.
 

click me!