ഡല്‍ഹിക്കായി രണ്ട് ഓവര്‍ എറിഞ്ഞ ഷാര്‍ദുല്‍ ഠാക്കൂര്‍ രണ്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങി. കമലേഷ് നാഗര്‍കോട്ടി ഒരോവറില്‍ 16 റണ്‍സും വിട്ടുകൊടുത്തു. മൂന്ന് ഫോറും രണ്ട് സിക്‌സും സിക്‌സും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്‌സ്.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) ഡല്‍ഹി കാപിറ്റല്‍സിനെതിരായ (Delhi Capitals) മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) മികച്ച തുടക്കം. മുംബൈ ബ്രാബോണ്‍ സ്റ്റഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 56 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (32), വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ (23) എന്നിവരാണ് ക്രീസില്‍.
ഡല്‍ഹിക്കായി രണ്ട് ഓവര്‍ എറിഞ്ഞ ഷാര്‍ദുല്‍ ഠാക്കൂര്‍ രണ്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങി. കമലേഷ് നാഗര്‍കോട്ടി ഒരോവറില്‍ 16 റണ്‍സും വിട്ടുകൊടുത്തു. മൂന്ന് ഫോറും രണ്ട് സിക്‌സും സിക്‌സും അടങ്ങുന്നതാണ് രോഹിത്തിന്റെ ഇന്നിംഗ്‌സ്. കിഷാന്‍ ഒരു സിക്‌സും മൂന്ന് ഫോറും നേടി. വ്യക്തിഗത സ്‌കോര്‍ 25ല്‍ നില്‍ക്കെ രോഹിത്തിനെ ഠാക്കൂര്‍ വിട്ടുകളഞ്ഞിരുന്നു.
undefined
മലയാളി പേസര്‍ ബേസില്‍ തമ്പിയെ പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് മുംബൈ ഇറങ്ങിയത്. അതേസമയം, പരിക്കില്‍ നിന്നും പൂര്‍ണ മുക്തനാവാത്ത സൂര്യകുമാര്‍ യാദവിന് ടീമില്‍ ഇടം കണ്ടെത്താനായില്ല.
കീറണ്‍ പൊള്ളാര്‍ഡ്, ടിം ഡേവിഡ്, ഡാനിയേല്‍ സാംസ്, തൈമല്‍ മില്‍സ് എന്നിവരാണ് മുംബൈയുടെ വിദേശതാരങ്ങള്‍. ടിം സീഫെര്‍ട്ട്, റോവ്മാന്‍ പവല്‍ എന്നിവരെ മാത്രമാണ് വിദേശതാരങ്ങളായി ടീമില്‍ ഉള്‍പ്പെടുത്തിയത്.
ഡല്‍ഹി കാപിറ്റല്‍സ് : പൃഥ്വി ഷാ, ടിം സീഫെര്‍ട്ട്, മന്‍ദീപ് സിംഗ്, റിഷഭ് പന്ത്, റോവ്മാന്‍ പവല്‍, ലളിത് യാദവ്, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഖലീല്‍ അഹമ്മദ്, കുല്‍ദീപ് യാദവ്, കമലേഷ് നാഗര്‍കോട്ടി,
മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, അന്‍മോല്‍പ്രീത് സിംഗ്, കീറണ്‍ പൊള്ളാര്‍ഡ്, ടീം ഡേവിഡ്, ഡാനിയേല്‍ സാംസ്, മുരുകന്‍ അശ്വിന്‍, തൈമല്‍ മില്‍സ്, ജസ്പ്രിത് ബുമ്ര, ബേസില്‍ തമ്പി.