ന്യൂബോളില്‍ വിക്കറ്റെടുക്കാന്‍ അവസരം ലഭിക്കാതിരുന്നതോടെ തിരിച്ചുവരാനുള്ള സിറാജിന്‍റെ സാധ്യതകള്‍ അടഞ്ഞു. ബുമ്രയുടെയും ഷമിയുടെയും ഓപ്പണിംഗ് സ്പെല്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ സ്പിന്നര്‍മാരെയാണ് രംഗത്തിറക്കിയത്.
അഹമ്മദാബാദ്: ലോകകപ്പ് ഫൈനലില്‍ ന്യൂബോള്‍ കൊടുക്കാതെ പേസര്‍ മുഹമ്മദ് സിറാജിനെ ഇന്ത്യ തഴഞ്ഞുവെന്ന് മുന്‍ താരം ആകാശ് ചോപ്ര. ചെറിയ വിജയലക്ഷ്യമായതിനാല്‍ ഏത് വിധേനയും വിക്കറ്റ് വീഴ്ത്തുക എന്നത് മാത്രമായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. അതുകൊണ്ട് തന്നെ ജസ്പ്രീത് ബുമ്രക്കൊപ്പം മുഹമ്മദ് ഷമി ന്യൂബോള്‍ എറിയുകയും വിക്കറ്റെടുക്കുകയും ചെയ്തു. എന്നാല്‍ ലോകകപ്പിലെ 10 മത്സരങ്ങളിലും ബുമ്രക്കൊപ്പം ന്യൂ ബോള്‍ പങ്കിട്ട സിറാജ് ഇതോടെ തഴയപ്പെട്ടുവെന്നും ആകാശ് ചോപ്ര തന്‍റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ന്യൂബോളില്‍ വിക്കറ്റെടുക്കാന്‍ അവസരം ലഭിക്കാതിരുന്നതോടെ തിരിച്ചുവരാനുള്ള സിറാജിന്‍റെ സാധ്യതകള്‍ അടഞ്ഞു. ബുമ്രയുടെയും ഷമിയുടെയും ഓപ്പണിംഗ് സ്പെല്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ സ്പിന്നര്‍മാരെയാണ് രംഗത്തിറക്കിയത്. പിച്ചില്‍ നിന്ന് യാതൊരു സഹായവും ലഭിക്കാതിരുന്നതോടെ സ്പിന്നര്‍മാര്‍ക്കും ഒന്നും ചെയ്യാനായില്ലെന്നും ആകാശ് ചോപ്ര പറഞ്ഞു.
undefined
മത്സരത്തില്‍ ഏഴോവര്‍ പന്തെറിഞ്ഞ സിറാജ് 45 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തിരുന്നു. ഓസ്ട്രേലിയ വിജയത്തിനരികെ നില്‍ക്കെ സെഞ്ചുറിയുമായി ഓസീസ വിജയത്തിന് ചുക്കാന്‍ പിടിച്ച ട്രാവിസ് ഹെഡിനെയാണ് സിറാജ് പുറത്താക്കിയത്. ഇന്നലെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ പത്ത് തുടര്‍ ജയങ്ങളുമായി ഫൈനലിലെത്തിയെ ഇന്ത്യയെ ആറ് വിക്കറ്റിന് തകര്‍ത്താണ് ഓസ്ട്രേലിയ ആറാം കിരിടം നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 50 ഓവറില്‍ 240ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ഓസീസ് 43 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 120 പന്തില്‍ 137 റണ്‍സെടുത്ത ട്രാവിസ് ഹെഡാണ് ഓസീസിന്‍റെ വിജയം അനാസായമാക്കിയത്. മര്‍നസ് ലബുഷെയ്ന്‍ (58*) നിര്‍ണായക പിന്തുണ നല്‍കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക