ആദ്യം ബാറ്റ് ചെയ്യാനുള്ള സഞ്ജുവിന്റെ തീരുമാനം പാളിയോ? പഞ്ചാബിനെതിരെ രാജസ്ഥാന് കുഞ്ഞന്‍ സ്‌കോര്‍

By Web TeamFirst Published May 15, 2024, 9:28 PM IST
Highlights

ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു രാജസ്ഥാന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ രാജസ്ഥാന് യശസ്വി ജയ്‌സ്വാളിന്റെ (4) വിക്കറ്റ് നഷ്ടമായി.

ഗുവാഹത്തി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ പഞ്ചാബ് കിംഗ്‌സിന് 145 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത രാജസ്ഥാന് റിയാന്‍ പരാഗിന്റെ (34 പന്തില്‍ 48) ഇന്നിംഗ്‌സ് മാത്രമാണ് തുണയായത്. ആര്‍ അശ്വിന്‍ (28) നിര്‍ണായക പ്രകടനം പുറത്തെടുത്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (18) ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. 9 വിക്കറ്റുകളാണ് രാജസ്ഥാന് നഷ്ടമായത്. രാഹുല്‍ ചാഹര്‍, സാം കറന്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പഞ്ചാബിന് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയെന്ന് തോന്നിക്കുന്ന രീതിയിലായിരുന്നു രാജസ്ഥാന്റെ തുടക്കം. ആദ്യ ഓവറില്‍ തന്നെ രാജസ്ഥാന് യശസ്വി ജയ്‌സ്വാളിന്റെ (4) വിക്കറ്റ് നഷ്ടമായി. കറന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ജോസ് ബട്‌ലര്‍ക്ക് പകരം ഓപ്പണറായി ടീമിലെത്തിയ ടോം കോഹ്‌ലര്‍-കഡ്‌മോറിനാവട്ടെ (18) പവര്‍ പ്ലേ മുതലാക്കാനായില്ല. റണ്‍ വന്നതുമില്ല. റണ്‍ കണ്ടെത്താനുള്ള ശ്രമത്തില്‍സഞ്ജു ഏഴാം ഓവറില്‍ മടങ്ങി. തൊട്ടടുത്ത ഓവറില്‍ കഡ്‌മോറും. തുടര്‍ന്ന് ക്രീസില്‍ ഒന്നിച്ച പരാഗ് - അശ്വിന്‍ സഖ്യമാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 50 റണ്‍സ് കൂട്ടിചേര്‍ത്തു.

Latest Videos

എന്നാല്‍ 13-ാം ഓവറില്‍ അശ്വിന്‍ മടങ്ങി. തുടര്‍ന്നെത്തിയ ധ്രുവ് ജുറല്‍(0), റോവ്മാന്‍ പവല്‍ (4), ഡോണോവന്‍ ഫെറൈറ (7) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. അവസാന ഓവറില്‍ പരാഗ്, ഹര്‍ഷല്‍ പട്ടേലിന്റെ ഓവറില്‍ വീണു. ആറ് ഫോറുകള്‍ ഉള്‍പ്പെടുന്നതായിരുന്നു പരാഗിന്റെ ഇന്നിംഗ്‌സ്. ആവേഷ് ഖാന്‍ (3) പുറത്താവാതെ നിന്നു. ട്രന്‍റ് ബോള്‍ട്ട് (12) അവസാന പന്തില്‍ റണ്ണൌട്ടായി. 

സഞ്ജു സാംസണ്‍ പുറത്തായത് ചരിത്ര നേട്ടത്തിന് ശേഷം! നാഴികക്കല്ല് പിന്നിട്ടത് കരിയറിലെ 12-ാം ഐപിഎല്‍ സീസണില്‍

രാജസ്ഥാന്‍ റോയല്‍സ്: യശസ്വി ജയ്സ്വാള്‍, ടോം കോഹ്ലര്‍-കഡ്മോര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, റോവ്മാന്‍ പവല്‍, രവിചന്ദ്രന്‍ അശ്വിന്‍, ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, ആവേശ് ഖാന്‍, യുസ്വേന്ദ്ര ചാഹല്‍.

പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാന്‍ സിംഗ്, ജോണി ബെയര്‍‌സ്റ്റോ, റിലീ റോസോ, ശശാങ്ക് സിംഗ്, ജിതേഷ് ശര്‍മ്മ (വിക്കറ്റ് കീപ്പര്‍), സാം കുറാന്‍ (ക്യാപ്റ്റന്‍), ഹര്‍പ്രീത് ബ്രാര്‍, ഹര്‍ഷല്‍ പട്ടേല്‍, നഥാന്‍ എല്ലിസ്, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്.

click me!