രഞ്ജി ട്രോഫി: രഹാനെ വീണ്ടും ഗോള്‍ഡന്‍ ഡക്ക്, കേരളത്തിനെതിരെ മുംബൈ തകര്‍ന്നു തുടങ്ങി

By Web TeamFirst Published Jan 19, 2024, 9:51 AM IST
Highlights

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം തിരിച്ചെത്തിയ സഞ്ജു ഇന്ന് കേരളത്തെ നയിക്കുമ്പോള്‍ രഹാനെയാണ് മുംബൈയെ നയിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ അവസാന മത്സരത്തില്‍ മാത്രം അവസരം ലഭിച്ച സഞ്ജു നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക പോരാട്ടത്തില്‍ കേരളത്തിനെതിരെ ടോസ് നേടിയ മുംബൈ ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈയുടെ തുടക്കം തകര്‍ച്ചയോടെ. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഒരു റണ്ണെന്ന നിലയിലാണ്. ഭൂപന്‍ ലവ്‌ലാനിയും സുവേദ് പാര്‍ക്കറും ക്രീസില്‍.

റണ്ണൊടുന്നുമെടുക്കാതെ ജയ് ബിസ്തയും ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുമാണ് പുറത്തായത്. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ ലവ്‌ലാനി മടങ്ങിയപ്പോള്‍ രണ്ടാം പന്തില്‍ രഹാനെ വീണു. ബേസില്‍ തമ്പിക്കാണ് രണ്ട് വിക്കറ്റും. രഹാനെയെ ബേസിലിന്‍റെ പന്തില്‍ സഞ്ജു സാംസണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.

Latest Videos

വിന്‍ഡീസിനെ തകര്‍ത്ത് ഓസീസ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്‍റ് ടേബിളില്‍ കുതിപ്പ്; ഇന്ത്യ തന്നെ രണ്ടാമത്

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് ശേഷം തിരിച്ചെത്തിയ സഞ്ജു ഇന്ന് കേരളത്തെ നയിക്കുമ്പോള്‍ രഹാനെയാണ് മുംബൈയെ നയിക്കുന്നത്. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ അവസാന മത്സരത്തില്‍ മാത്രം അവസരം ലഭിച്ച സഞ്ജു നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. പിന്നീട് സൂപ്പര്‍ ഓവറിലും ബാറ്റിംഗിനെത്തിയെങ്കിലും സഞ്ജുവിന് റണ്ണെടുക്കാനായിരുന്നില്ല. എന്നാല്‍ വിക്കറ്റ് പിന്നില്‍ മിന്നല്‍ സ്റ്റംപിംഗും തകര്‍പ്പന്‍ റണ്ണൗട്ടുമായി സഞ്ജു തിളങ്ങുകയും ചെയ്തു.

ഐപിഎല്ലിന് മുമ്പ് ഫോമിലേക്ക് മടങ്ങേണ്ടത് സഞ്ജുവിന് നിര്‍ണായകമാണ്. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മികവ് കാട്ടിയാല്‍ ഇംഗ്ലണ്ടിനെതിരായ അവസാന മൂന്ന് ടെസ്റ്റുകള്‍ക്കുള്ള ടീമിലെ രണ്ടാം വിക്കറ്റ് കീപ്പര്‍ സ്ഥാനവും സഞ്ജുവിന് മുന്നില്‍ പ്രതീക്ഷയായുണ്ട്. ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ കെ എസ് ഭരത്തും രാജസ്ഥാന്‍ റോയല്‍സിലെ സഹതാരം ധ്രുവ് ജുറെലുമാണ് ഇന്ത്യൻ ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ഇടം നേടിയത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമില്‍ ഇടം കിട്ടാതിരുന്ന അജിങ്ക്യാ രഹാനെ വീണ്ടും നിരാശപ്പെടുത്തിയോതോടെ ഇനി ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താമെന്ന പ്രതീക്ഷയും മങ്ങി. ആദ്യ മത്സരത്തില്‍ പരിക്കുമൂലം കളിക്കാന്‍ കഴിയാതിരുന്ന രഹാനെക്ക് ആന്ധ്രക്കെതിരായ കഴിഞ്ഞ മത്സരത്തിലും തിളങ്ങാനായിരുന്നില്ല. അഫ്ഗാനിസ്ഥാനെതിരെ ടി20പരമ്പരയില്‍ മാൻ ഓഫ് ദി സീരീസായി തെരഞ്ഞെടുക്കപ്പെട്ട ശിവം ദുബേയും മുംബൈ നിരയിലുണ്ട്.

ആദ്യ രണ്ട് കളിയും ജയിച്ച മുംബൈ 14 പോയന്‍റുമായി ഗ്രൂപ്പ് ബിയിൽ ഒന്നാംസ്ഥാനത്താണ്. ഉത്തർപ്രദേശിനോടും അസമിനോടും സമനിലയായ കേരളം നാലു പോയന്‍റുമായി മൂന്നാം സ്ഥാനത്താണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!