രഹാനെക്ക് മുമ്പിൽ തന്ത്രം പിഴച്ച് സഞ്ജു, മുംബൈക്കെതിരെ കേരളത്തിന്‍റെ ലക്ഷ്യം അകലുന്നു; ഇനി സമനില പ്രതീക്ഷ

By Web TeamFirst Published Jan 21, 2024, 12:11 PM IST
Highlights

മൂന്നാം ദിവസം വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തിലേക്ക് തിരിച്ചുവരമെന്ന കേരളത്തിന്‍റെ മോഹങ്ങള്‍ മുംബൈ ഓപ്പണര്‍മാരായ ജയ് ബിസ്തയും ലവ്‌ലാനിയും ചേര്‍ന്ന് തകര്‍ത്തു. 119-0 എന്ന സ്കോറില്‍ ക്രീസിലെത്തിയ മംബൈയെ ഇരുവരും ചേര്‍ന്ന് 148 റണ്‍സിലെത്തിച്ചശേഷമാണ് വേര്‍പിരിഞ്ഞത്.

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ മുംബൈ ശക്തമായ നിലയില്‍. തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ്  കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്‍റെ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ മുംബൈ രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സെന്ന നിലയിലാണ്. 11 റണ്‍സുമായി ക്യാപ്റ്റൻ അജിങ്ക്യാ രഹാനെ ആണ് ക്രീസില്‍. 88 റണ്‍സെടുത്ത ഭൂപന്‍ ലവ്‌ലാനിയും 73 റണ്‍സെടുത്ത ജയ് ബിത്സയുമാണ് പുറത്തായത്.

മൂന്നാം ദിവസം വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തിലേക്ക് തിരിച്ചുവരമെന്ന കേരളത്തിന്‍റെ മോഹങ്ങള്‍ മുംബൈ ഓപ്പണര്‍മാരായ ജയ് ബിസ്തയും ലവ്‌ലാനിയും ചേര്‍ന്ന് തകര്‍ത്തു. 119-0 എന്ന സ്കോറില്‍ അവസാന ദിവസം ക്രീസിലെത്തിയ മംബൈയെ ഇരുവരും ചേര്‍ന്ന് 148 റണ്‍സിലെത്തിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 100 പന്തില്‍ 73 റണ്‍സെടുത്ത ജയ് ബിസ്തയെ പുറത്താക്കിയ എം ഡി നിധീഷാണ് കേരളത്തിന് ആശ്വസിക്കാന്‍ വക നല്‍കിയത്.

Latest Videos

ടി20യില്‍ 'ടെസ്റ്റ്' കളിച്ച് ബാബറും റിസ്‌വാനും, കിവീസിനെതിരായ അവസാന ടി20യില്‍ പാകിസ്ഥാന് ആശ്വാസ ജയം

എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയെ കൂട്ടുപിടിച്ച് ലവ്‌ലാനി തകര്‍ത്തടിച്ചതോടെ മുംബൈ കൂടുതല്‍ നഷ്ടങ്ങളില്ലാതെ മുന്നേറി. ലഞ്ഡിന് തൊട്ടു മുമ്പ് ലവ്‌ലാനിയെ വീഴ്ത്തിയ ശ്രേയസ് ഗോപാല്‍ മുംബൈക്ക് രണ്ടാമത്തെ പ്രഹരമേല്‍പ്പിച്ചു. ആദ്യ ഇന്നിംഗ്സിവ്‍ മുംബൈ 251 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ കേരളം 244ന് പുറത്തായിരുന്നു. 221-5 എന്ന സ്കോറില്‍ നിന്നാണ് അവസാന അ‍ഞ്ച് വിക്കറ്റുകള്‍ 23 റണ്‍സിന് കളഞ്ഞുകുളിച്ച് കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് കൈവിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!