രഞ്ജി ട്രോഫി: തോല്‍ക്കില്ലെന്ന് ഉറപ്പാക്കി കേരളത്തിന്‍റെ ഡിക്ലറേഷന്‍; ഹരിയാനക്ക് ജയിക്കാന്‍ 253 റണ്‍സ്

By Web Team  |  First Published Nov 16, 2024, 3:22 PM IST

ഏഴിന് 139 എന്ന നിലയിൽ അവസാന ദിവസം ക്രീസിലിറങ്ങിയ ഹരിയാനയെ 164 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് കേരളം രണ്ടാം ഇന്നിംഗ്സിനിറങ്ങിയത്.


ലാഹില്‍: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഹരിയാനക്കെതിരെ 127 റണ്‍സിന്‍റെ നിര്‍ണായ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. ഒരു സെഷനില്‍ 253 റണ്‍സെന്ന ഏറെക്കുറെ അസാധ്യമായ വിജലക്ഷ്യമാണ് കേരളം ഹരിയാനക്ക് മുമ്പില്‍ വെച്ചിരിക്കുന്നത്. ഏഴിന് 139 എന്ന നിലയിൽ അവസാന ദിവസം ക്രീസിലിറങ്ങിയ ഹരിയാനയെ 164 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് കേരളം രണ്ടാം ഇന്നിംഗ്സിനിറങ്ങിയത്.

ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്ത രോഹന്‍ കുന്നമ്മലും ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ തന്നെ 79 റണ്‍സടിച്ചതോടെ ഹരിയാനയുടെ പ്രതീക്ഷ നഷ്ടമായി.67 പന്തില്‍ 42 റണ്‍സെടുത്ത സച്ചിന്‍ ബേബിയെ ജെ ജെ യാദവ് പുറത്താക്കിയതിന് പിന്നാലെ അക്ഷയ് ചന്ദ്രന്‍റെ(2) വിക്കറ്റും കേരളത്തിന് നഷ്ടമായെങ്കിലും 91 പന്തില്‍ 62 റണ്‍സെടുത്ത രോഹന്‍ കുന്നുമ്മലും 19 പന്തില്‍ 16 റണ്‍സെടുത്ത മുഹമ്മദ് അസറുദ്ദീനും ചേര്‍ന്ന് കേരളത്തെ 100 കടത്തി. സ്കോര്‍ 125ല്‍ എത്തിയതോടെ 250 റണ്‍സ് ലീഡുറപ്പാക്കിയ കേരളം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

Latest Videos

undefined

ഐപിഎല്‍ ലേലത്തിനെത്തുന്ന വിദേശ താരങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ മുന്‍ അണ്ടർ 19 ക്യാപ്റ്റനും

നേരത്തെ അവസാന ദിനം ഏഴിന് 139 എന്ന നിലയിൽ ക്രീസിലിറങ്ങിയ ഹരിയാന 164 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.29 റണ്‍സുമായി പൊരുതി നിന്ന നിഷാന്ത് സന്ധുവിനെ തുടക്കത്തിലെ പുറത്താക്കി ബേസില്‍ തമ്പിയാണ് ഹരിയാനക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. അന്‍ഷുല്‍ കാംബോജും ജെ ജെ യാദവും ചേര്‍ന്ന് ഹരിയാനയെ 150 കടത്തിയെങ്കിലും 10 റണ്‍സെടുത്ത കാംബോജിനെ എന്‍ പി ബേസില്‍ ബേസില്‍ തമ്പിയുടെ കൈകളിലെത്തിച്ചു. പിന്നാലെ യാദവിനെ(12) എന്‍ പി ബേസില്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി ഹരിയാനയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിപ്പിച്ചു. കേരളത്തിനായി എം ഡി നിധീഷും ബേസില്‍ തമ്പിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ എന്‍ പി ബേസില്‍ രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!