ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ യശസ്വി ജയ്സ്വാളിനൊപ്പം ശുഭ്മാന്‍ ഗില്‍ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് ഇരുട്ടടി. പരിശീലന മത്സരത്തില്‍ കെ എല്‍ രാഹുല്‍ പരിക്കേറ്റ് മടങ്ങിയതിന് പിന്നാലെ യുവതാരം ശുഭ്മാന്‍ ഗില്ലിനും പരിക്കേറ്റു. പരിശീലന മത്സരത്തിൽ ക്യാച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗില്ലിന്‍റെ കൈവിരലിന് പരിക്കേറ്റത്. കൈവിരലിന് പരിക്കേറ്റ ഗില്‍ ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്നാണ് സൂചന. ഗില്ലിന്‍റെ പരിക്ക് ഗുരുതരമാണോയെന്ന് തുടര്‍ പരിശോധനകള്‍ക്ക് ശേഷമെ വ്യക്തമാവു.
പരിശീലന മത്സരത്തിനിടെ പ്രസിദ്ധ് കൃഷ്ണയുടെ പന്തുകൊണ്ട് കെ എല്‍ രാഹുലിന്‍റെ കൈക്കുഴക്ക് പരിക്കേറ്റിരുന്നു. പിന്നാലെ മധ്യനിര ബാറ്റര്‍ സര്‍ഫറാസ് ഖാനും പരിക്കേറ്റു. വിരാട് കോലിക്ക് പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും പിന്നീട് ഇന്ത്യൻ ടീം മാനേജ്‌മെന്‍റ് തന്നെ നിഷേധിച്ചിരുന്നു.
undefined
ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ യശസ്വി ജയ്സ്വാളിനൊപ്പം ശുഭ്മാന്‍ ഗില്‍ ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഗില്ലിനും പരിക്കേറ്റതോടെ അഭിമന്യു ഈശ്വരന്‍ മാത്രമാണ് ഓപ്പണറായി ഇന്ത്യൻ ടീമില്‍ ബാക്കിയുള്ളത്. ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ഇന്ത്യയിലായിരുന്ന രോഹിത് വൈകാതെ ഓസ്ട്രേലിയയിലേക്ക് തിരിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ ആദ്യ ടെസ്റ്റ് തുടങ്ങുന്ന 22ന് മുമ്പ് രോഹിത് ഓസ്ട്രേലിയയിലെത്തുമോ എന്ന കാര്യം വ്യക്തമല്ല.
സെഞ്ചുറിയടിച്ചാലും ഇനി കൂടുതലൊന്നും പറയില്ല; കാരണം വ്യക്തമാക്കി സഞ്ജു
ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പുറമെ രാഹുലും സര്‍ഫറാസും ഗില്ലും കളിക്കാതിരുന്നാല്‍ ധ്രുവ് ജുറെലിന് ആദ്യ ടെസ്റ്റില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിക്കുമെന്നാണ് കരുതുന്നത്. 22ന് പെര്‍ത്തിലാണ് ഇന്ത്യ -ഓസ്ട്രേലിയ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ആദ്യ ടെസ്റ്റില്‍ നിന്ന് രോഹിത് വിട്ടു നിന്നാല്‍ വൈസ് ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രയാകും പെര്‍ത്തില്‍ ഇന്ത്യയെ നയിക്കുക.ആദ്യ ടെസ്റ്റിനുശേഷം ഡിസംബര്‍ ഒന്നുമുതല്‍ ഓസ്ട്രേലിയന്‍ പ്രൈമിനിസ്റ്റേഴ്സ് ഇലവനുമായി ഇന്ത്യ ദ്വിദിന പരിശീലന മത്സരത്തില്‍ കളിക്കും. കാന്‍ബറയിലെ മനൗക ഓവലിലാണ് പരിശീലന മത്സരം. ഡിസംബര്‍ ആറു മുതല്‍ അഡ്‌ലെയ്ഡ് ഓവലിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക