താരക്രിക്കറ്റിന് വീണ്ടും കൊടിയേറുന്നു! ടീം പ്രഖ്യാപനവുമായി കേരള സ്‌ട്രൈക്കേഴ്‌സ്; നയിക്കുന്നത് ആ പ്രിയതാരം

By Web TeamFirst Published Feb 7, 2024, 4:25 PM IST
Highlights

കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ടീമിലെ മുന്‍നിര സിനിമാതാരങ്ങള്‍. സംവിധായകന്‍, ഗായകര്‍, സംഗീത സംവിധായകര്‍ തുടങ്ങിയവരെല്ലാം ടീമിന്റെ ഭാഗമാണ്.

കൊച്ചി: സെലിബ്രറ്റി ക്രിക്കറ്റ് ലീഗിനുള്ള കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ കുഞ്ചാക്കോ ബോബന്‍ നയിക്കും. പതിനേഴംഗ ടീമിനെയാണ് ഇന്ന് പ്രഖ്യാപിച്ചത്. എട്ട് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. കേരള സ്‌ട്രൈക്കേഴ്‌സിനെ കൂടാതെ തെലുഗു വാരിയേഴ്‌സ്, കര്‍ണാടക ബുള്‍ഡോസേഴ്‌സ്, പഞ്ചാബ് ഡി ഷേര്‍, ബോജ്പുരി ദബാംഗ്‌സ്, ബംഗാള്‍ ടൈഗേഴ്‌സ്, ചെന്നൈ റൈനോസ്, മുംബൈ ഹീറോസ് എന്നിവരാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. ഫെബ്രുവരി 23നാണ് ടൂര്‍ണമെന്റ് ആരംഭിക്കുക.

കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ടീമിലെ മുന്‍നിര സിനിമാതാരങ്ങള്‍. സംവിധായകന്‍, ഗായകര്‍, സംഗീത സംവിധായകര്‍ തുടങ്ങിയവരെല്ലാം ടീമിന്റെ ഭാഗമാണ്. സിസിഎല്‍ ചരിത്രത്തില്‍ ഇന്നേവരെ കേരള സ്‌ട്രൈക്കേഴ്‌സ് കിരീടം നേടാനായിട്ടില്ല. തെലുഗു വാരിയേഴ്‌സാണ് നിലവിലെ ചാംപ്യന്മാര്‍. ഏറ്റവും കൂടുതല്‍ തവണ കിരീടം നേടിയതും തെലുഗു തന്നെ. 2015, 2016, 2017, 2023 വര്‍ഷങ്ങളിലായിരുന്നു കിരീട നേട്ടം. കര്‍ണാടക ബുള്‍ഡോസേഴ്‌സ് (2013, 2014) ചെന്നൈ റൈനോസ് (2011, 2012) എന്നിവര്‍ രണ്ട് കിരീടങ്ങള്‍ വീതം നേടി. മുംബൈ ഹീറോസ് (2019) ഒരു തവണയും കിരീടം നേടി. കേരള സ്‌ട്രൈക്കേഴ്‌സ് 2014, 2017 വര്‍ഷങ്ങളില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു. ഇതുതന്നെയാണ് ടീമിന്റെ മികച്ച പ്രകടനവും. 

Latest Videos

അധികാരക്കളി! രാജ്‌കോട്ട് സ്‌റ്റേഡിയത്തിന് പേര് മാറ്റം; ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് മുമ്പ് തീരുമാനം

കേരള സ്‌ട്രൈക്കേഴ്‌സ് ടീം: കുഞ്ചാക്കോ ബോബന്‍ (ക്യാപ്റ്റന്‍), ഉണ്ണി മുകുന്ദന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്, മണികുട്ടന്‍, അര്‍ജുന്‍ നന്ദകുമാര്‍, സിദ്ധാര്‍ത്ഥ് മേനോന്‍, ഷെഫീഖ് റഹ്മാന്‍, നിഖില്‍ കെ മേനോന്‍, വിജയ് യേശുദാസ്, പ്രജോദ് കലാഭവന്‍, ജീന്‍ പോള്‍ ലാല്‍, സഞ്ജു ശിവറാം, ആസിഫ് അലി, രാജീവ് പിള്ള, പ്രശാന്ത് അലക്‌സാണ്ടര്‍, സിജു വില്‍സണ്‍.

ഒറ്റപ്പേര്, ജസ്പ്രിത് ബുമ്ര! ആ സുഖം, ബാറ്റര്‍മാര്‍ മാത്രം അനുഭവിച്ചാല്‍ പോരല്ലൊ; ചരിത്രത്തിദ്യാമായി ഒരു ബൗളറും

ബോജ്പുരി ദബാംഗ്‌സിനെ മനോജ് തിവാരി നയിക്കും. ബംഗാള്‍ ടൈഗേഴ്‌സിന്റെ ക്യാപ്റ്റന്‍ ജിഷുവാണ്. മലയാളിയായ ആര്യയാണ് ചെന്നൈയെ നയിക്കുന്നത്. റിതേഷ് ദേഷ്മുഖാണ് മുംബൈ ഹീറോസിന്റെ ക്യാപ്റ്റന്‍. തെലുഗു വാരിയേഴ്‌സിനെ അഖില്‍ അകിനേനി നയിക്കും. കര്‍ണാടക ബുള്‍ഡോസേഴ്‌സിനെ പ്രദീപും പഞ്ചാബിനെ സോനും സൂദും നയിക്കും.

tags
click me!