രഞ്ജി ട്രോഫി: മുംബൈക്കെതിരെ ബാറ്റിംഗ് ആരംഭിച്ച കേരളത്തിന്റെ തുടക്കം പാളി, അവാസ്തിക്ക് രണ്ട് വിക്കറ്റ്

By Web TeamFirst Published Jan 20, 2024, 11:00 AM IST
Highlights

തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 251 റണ്‍സ് പിന്തുടരുന്ന കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 55 എന്ന നിലയിലാണ്.

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ മുംബൈക്കെതിരായ മത്സരത്തില്‍ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടം. തുമ്പ, സെന്റ് സേവ്യേഴ്‌സ് ഗ്രൗണ്ടില്‍ മുംബൈയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 251 റണ്‍സ് പിന്തുടരുന്ന കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ടിന് 55 എന്ന നിലയിലാണ്. രോഹന്‍ കുന്നുമ്മല്‍ (32 സച്ചിന്‍ ബേബി (4 എന്നിവരാണ് ക്രീസില്‍. കൃഷ്ണ പ്രസാദ് (21), രോഹന്‍ പ്രേം (0) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. മോഹിത് അവാസ്തിക്കാണ് രണ്ട് വിക്കറ്റുകളും. നേരത്തെ, ശ്രേയസ് ഗോപാലിന്റെ നാല് വിക്കറ്റ് പ്രകടനമാണ് മുംബൈയെ തകര്‍ത്തത്.

മോശമല്ലാത്ത തുടക്കമാണ് കേരളത്തിന് ലഭിച്ചത്. ഓപ്പണിംഗ് വിക്കറ്റി രോഹന്‍ - കൃഷ്ണ പ്രസാദ് സഖ്യം 46 റണ്‍സ് ചേര്‍ത്തു. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കുകയെന്ന രീതിയാണ് ഇരുവരും സ്വീകരിച്ചത്. എന്നാല്‍ എട്ടാം ഓവറിലെ ആദ്യ പന്തില്‍ കൃഷ്ണപ്രസാദിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി നാല് ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു കൃഷ്ണപ്രസാദിന്റെ ഇന്നിംഗ്‌സ്. പിന്നീടെത്തിയ രോഹന് നാല് പന്ത് മാത്രമായിരുന്നു ആയുസ്. ഇതോടെ രണ്ടിന് 46 എന്ന നിലയിലായി കേരളം. തുടര്‍ന്ന് സച്ചിന്‍ ബേബി - രോഹന്‍ സഖ്യം പ്രതിരോധത്തിലേക്ക് വലിഞ്ഞു.

Latest Videos

നേരത്തെ, ടോസ് നേടി ബാറ്റിംഗിനെത്തിയ മുംബൈയെ കേരളം 251ന് എറിഞ്ഞിടുകയായിരുന്നു. തനുഷ് കൊട്യന്‍ (56), ഭുപന്‍ ലാല്‍വാനി (50), ശിവം ദുബെ (51) എന്നിവര്‍ മാത്രമാണ് മുംബൈ നിരയില്‍ തിളങ്ങിയത്. ഇന്ത്യന്‍ സീനിയര്‍ താരവും മുംബൈ ക്യാപ്റ്റനുമായി അജന്‍ക്യ രഹാനെ ഗോള്‍ഡന്‍ ഡക്കായി. മുംബൈയുടെ ഇന്നിംഗ്‌സിന് ശേഷം ആദ്യ ദിവസത്തെ കളി നിര്‍ത്തിവെക്കുകയായിരുന്നു. ശ്രയസിന് പുറമെ ബേസില്‍ തമ്പി, ജലജ് സക്സേന എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

കേരളം: സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), രോഹന്‍ കുന്നുമ്മല്‍, രോഹന്‍ പ്രേം, കൃഷ്ണ പ്രസാദ്, സച്ചിന്‍  ബേബി, വിഷ്ണു വിനോദ്, ശ്രേയസ് ഗോപാല്‍, ജലജ് സക്സേന, ബേസില്‍ തമ്പി, നിതീഷ് എം ഡി, വിശ്വേഷര്‍ സുരേഷ്.

ആര് വന്നാലും ഇല്ലെങ്കിലും ഞാന്‍ പോവും! രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിന് ചരിത്രപ്രാധാന്യമെന്ന് ഹര്‍ഭജന്‍

click me!