'ജോ വാദാ കിയാ വോ നിഭാന പടേഗ'; ആറ് വർഷങ്ങൾക്ക് ശേഷം സോഷ്യൽ മീഡ‍ിയയിൽ തരംഗം തീർത്ത് വിരാട് കോലിയുടെ വീഡിയോ

By Web Team  |  First Published Mar 24, 2022, 6:45 PM IST

പാട്ടു പാടി ആരാധകരുടെ കയ്യടി നേടുന്ന കോലിയെ കണ്ടവർ അധികമുണ്ടാകില്ല


ബാറ്റിംഗ് മികവ് കൊണ്ട് ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിരാട് കോലി (Virat Kohli). കളിക്കളത്തിൽ ആരാധകരുടെ കയ്യടി നേടുന്ന ഒട്ടേറെ പ്രകടനങ്ങൾ ഇന്ത്യൻ മുൻ നായകനിൽ നിന്നുണ്ടായിട്ടുണ്ട്. എന്നാൽ പാട്ടു പാടി ആരാധകരുടെ കയ്യടി നേടുന്ന കോലിയെ കണ്ടവർ അധികമുണ്ടാകില്ല. ബംഗ്ലാദേശ് ഗായിക ഫഹ്‍മിദ നബിക്കൊപ്പം വേദിയിൽ തകർത്തുപാടുന്ന കോലിയുടെ പാട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പുതിയ തരംഗം തീർക്കുന്നത്. 2016 ൽ ബംഗ്ലാദേശിൽ നടന്ന ഏഷ്യാകപ്പിനിടെയായിരുന്നു കോലി ഗായകനായി അവതരിച്ചത്.

 

Latest Videos

undefined

1963-ൽ പുറത്തിറങ്ങിയ താജ് മഹൽ എന്ന ചിത്രത്തിലെ 'ജോ വാദാ കിയാ വോ നിഭാന പടേഗ' എന്ന ഗാനമാണ് ബംഗ്ലാദേശ് ഗായികയ്ക്കൊപ്പം കോലി ആലപിച്ചത്. മ്യൂസിക് ലേബൽ സരേഗമയാണ് വീഡ‍ിയോ ഇപ്പോൾ വീണ്ടും പങ്കുവച്ചത്. മാർച്ച് 19 ന് പങ്കുവച്ച കോലി പാടുന്ന വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനകം കണ്ടുകഴിഞ്ഞത്. ലൈക്കുകളും കമന്‍റുകളുമായി ആരാധകർ കളം നിറഞ്ഞതോടെ വീഡിയോ വൈറലാകുകയായിരുന്നു. കോലി പണ്ട് പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റിനടിയിലും ആരാധകർ കമന്‍റുമായി എത്തിയിട്ടുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Virat Kohli (@virat.kohli)

 

കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തും, വമ്പന്‍ പ്രവചനവുമായി അശ്വിന്‍

അതിനിടെ വിരാട് കോലിയെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി രാജസ്ഥാന്‍ റോയല്‍സ് താരം ആര്‍ അശ്വിന്‍ രംഗത്തെത്തിയിട്ടുണ്ട്. ഈ വര്‍ഷം കോലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കുന്നത് ഒരു ഇടവേളയായി കരുതിയാല്‍ മതിയെന്നും അടുത്ത സീസണില്‍ കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തുമാണ് താന്‍ കരുതുന്നതെന്നാണ് അശ്വിന്‍ പങ്കുവച്ച പ്രതീക്ഷ.

ഫാഫ് ഡൂപ്ലെസിയെ നായകനായി തെരഞ്ഞെടുത്ത ബാംഗ്ലൂരിന്‍റേത് മികച്ച തീരുമാനമായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു. ധോണിയെപ്പോലെ കൂളായ നായകനാണ് ഡൂപ്ലെസിയും. പക്ഷെ ഡൂപ്ലെസി ഐപിഎല്‍ കരിയറിന്‍റെ അവസാന കാലത്താണ്. ചിലപ്പോള്‍ രണ്ടോ മൂന്നോ സീസണില്‍കൂടി അദ്ദേഹം കളിച്ചേക്കാം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കുന്നതിനെ ഒരു ഇടവേളയായി കണ്ടാല്‍ മതി. അടുത്ത സീസണില്‍ അദ്ദേഹം ക്യാപ്റ്റനായി തിരിച്ചെത്തുമെന്നു തന്നെയാണ് താന്‍ കരുതുന്നതെന്നും അശ്വിന്‍ പറഞ്ഞു.

2013 മുതല്‍ 10 സീസണില്‍ ആര്‍സിബിയെ നയിച്ച കോലിക്ക് കീഴില്‍ ടീം ഒരു തവണ മാത്രമാണ് ഫൈനല്‍ കളിച്ചത്. 2016ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മുന്നില്‍ ആര്‍സിബി തോറ്റുമടങ്ങി. 2013ല്‍ കോലി ക്യാപ്റ്റനാവുന്നതിന് മുമ്പ് രണ്ട് തവണ ഫൈനല്‍ കളിച്ചപ്പോഴും ആര്‍സിബിക്ക് കിരീടം നേടാടായിരുന്നില്ല.

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായക സ്ഥാനവും ഒഴിഞ്ഞത്. നായകനെന്ന നിലയില്‍ ആര്‍സിബിയെ പത്ത് സീസണുകളിലായി 132 മത്സരങ്ങളില്‍ നയിച്ചെങ്കിലും ഒരു തവണ ഫൈനലില്‍ എത്തിച്ചതൊഴിച്ചാല്‍ ഐപിഎല്ലില്‍ കിരീടം നേടിക്കൊടുക്കാന്‍ കോലിക്കായിട്ടില്ല. ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് 15 കോടി രൂപ നല്‍കിയാണ് കോലിയെ ആര്‍സിബി ഇത്തവണ നിലനിര്‍ത്തിയത്. ഈമാസം ഇരുപത്തിയാറിനാണ് ഐപിഎല്ലിന് തുടക്കമാവുക.

click me!