ജയിക്കാൻ 107 റണ്‍സ് മതിയായിരിക്കും, പക്ഷെ അവസാനദിനം ന്യൂസിലൻഡ് വെള്ളം കുടിക്കും; മുന്നറിയിപ്പുമായി സർഫറാസ് ഖാൻ

By Web Team  |  First Published Oct 19, 2024, 10:39 PM IST

ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റും കൈയിലിരിക്കെ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡിന് ജയിക്കാൻ വേണ്ടത് 107 റണ്‍സ്.


ബെംഗളൂരു: ഇന്ത്യക്കെതിരായ ബെംഗളൂരു ക്രിക്കറ്റ് ടെസ്റ്റില്‍ അസാന ദിനം 107 റണ്‍സെ ജയിക്കാൻ വേണ്ടതുള്ളൂവെങ്കിലും ന്യൂസിലന്‍ഡിന് അതത്ര എളുപ്പമായിരിക്കില്ലെന്ന മുന്നറിയിപ്പുയി ഇന്ത്യൻ താരം സര്‍ഫറാസ് ഖാന്‍. അവസാന ദിനം പിച്ചില്‍ നിന്നുയരുന്ന വെല്ലുവിളികളെയും ന്യൂസിലന്‍ഡിന് നേരിടേണ്ടിവരും. പിച്ചില്‍ അപ്രതീക്ഷിതമായി പന്ത് കുത്തി തിരിയുയും വിളളലുകളില്‍ പിച്ച് ചെയ്ത് ഗതിമാറുകയും ചെയ്യുന്നുണ്ട്. ഇതിന് പുറമെ സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് നല്ല ടേണും ലഭിക്കുന്നുണ്ടെന്നും നാലാം ദിവസത്തെ കളിക്കുശേഷം വാര്‍ത്താസമ്മേളനത്തില്‍ സര്‍ഫറാസ് പറഞ്ഞു.

അവസാന ദിനം തുടക്കത്തിലെ വിക്കറ്റെടുക്കാനായാല്‍ ന്യൂസിലന്‍ഡിനും ഇന്ത്യ നേരിട്ടതുപോലെയുള്ള തകര്‍ച്ച നേരിടേണ്ടിവരുമെന്നും സര്‍ഫറാസ് പറഞ്ഞു. കഴിഞ്ഞ ടെസ്റ്റുകളിൽ അവസരം ലഭിക്കാത്തതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ കഠിനാധ്വാനത്തില്‍ മാത്രമാണ് താന്‍ വിശ്വസിക്കുന്നതെന്നും തനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ചു മാത്രമെ ചിന്തിക്കാറുള്ളൂവെന്നും സർഫറാസ് പറഞ്ഞു. കഠിനമായി പരിശീലിക്കുകയും ടീമിനായി സംഭാവന നൽകുകയും ചെയ്യുക എന്നതാണ് ഞാന്‍ വര്‍ഷങ്ങളായി ചെയ്യുന്നത്. അത് തന്നെയായിരിക്കും ഇനിയും തുടരുക.

Latest Videos

undefined

ഇന്ത്യക്ക് പ്രതീക്ഷ, ന്യൂസിലൻഡിന് ചങ്കിടിപ്പ്, ബെംഗളൂരുവിൽ അഞ്ചാം ദിനം മഴയുടെ കളിയോ?; കാലാവസ്ഥാ റിപ്പോര്‍ട്ട്

അച്ഛനും എന്നെ പ്രചോദിപ്പിക്കാറുണ്ട്.അതുകൊണ്ടുതന്നെ വരും മത്സരങ്ങളിലും എന്‍റെ സമീപനത്തില്‍ മാറ്റമൊന്നുമുണ്ടാകില്ല. ഇന്ത്യക്കായി ടെസ്റ്റില്‍ സെഞ്ചുറി അടിക്കുക എന്നത് എന്‍റെ ബാല്യകാല സ്വപ്നമായിരുന്നു. അത് സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്.വിക്കറ്റിന് പുറകിലേക്കുള്ള അസാധാരണ ലേറ്റ് കട്ട് ഷോട്ടുകളൊന്നും നേരത്തെ പ്ലാന്‍ ചെയ്ത് കളിച്ചതല്ലെന്നും അന്നേരത്തെ തോന്നലില്‍ ചെയ്തതാണെന്നും സര്‍ഫറാസ് പറഞ്ഞു. കിവീസ് ബൗളര്‍മാര്‍ ഓഫ് സ്റ്റംപിന് പുറത്ത് പന്തെറിഞ്ഞത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്നും സര്‍ഫറാസ് പഞ്ഞു.

ഇന്നലെ വിരാട് കോലിക്കൊപ്പം മൂന്നാം വിറ്റില്‍ 136 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ സര്‍ഫറാസ് ഇന്ന് റിഷഭ് പന്തിനൊപ്പം 177 റണ്‍സ് കൂട്ടുകെട്ടിലൂടെ ഇന്ത്യയെ ഇന്നിംഗ്സ് തോല്‍വിയില്‍ നിന്ന് കരകയറ്റിയിരുന്നു. 150 റണ്‍സെടുത്ത സര്‍ഫറാസ് പുറത്തായതിന് പിന്നാലെ ഇന്ത്യൻ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. 54 റണ്‍സെടുക്കുന്നതിനിടെ ശേഷിക്കുന്ന ആറ് വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!