ശ്രേയസ് അയ്യർക്കായി വീറോടെ വിളിച്ച് ഡല്‍ഹിയും പഞ്ചാബും; ഒടുവില്‍ ഐപിഎല്ലിലെ റെക്കോര്‍ഡ് തുകക്ക് പഞ്ചാബില്‍

By Web Team  |  First Published Nov 24, 2024, 4:33 PM IST

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്ക് കിരീടം സമ്മാനിച്ച നായകനായി ശ്രേയസിനായി വാശിയേറിയ ലേലമാണ് നടന്നത്. 


ജിദ്ദ: ഐപിഎല്ലിലെ ഇതുവരെയുള്ള റെക്കോര്‍ഡ് തുകയക്ക് ശ്രേയസ് അയ്യര്‍ പഞ്ചാബ് കിംഗ്സില്‍. ഐപിഎല്ലില്‍ ഇതുവരെ ഒരു കളിക്കാരന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയായ 26.75 കോടി രൂപക്കാണ് ശ്രേയസ് പഞ്ചാബ് കിംഗ്സിലെത്തിയത്. കഴിഞ്ഞ ലേലലത്തില്‍ ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുടക്കിയ 24.75 കോടിയുടെ റെക്കോര്‍ഡാണ് ശ്രേയസിനായി പഞ്ചാബ് തകര്‍ത്തത്. ലേലത്തിന് മുമ്പ് രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തിയിരുന്ന പഞ്ചാബ് ആദ്യം പേസര്‍ അര്‍ഷ്ദീപ് സിംഗിനെ 18 കോടിക്ക് വിളിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രേയസിനായി 26.75 കോടി മുടക്കിയത്.

കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്ക് കിരീടം സമ്മാനിച്ച നായകനായി ശ്രേയസിനായി വാശിയേറിയ ലേലമാണ് നടന്നത്.  രണ്ട് കോടി അടിസ്ഥാന വിലയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് തന്നെയാണ് ശ്രേയസിനാി ആദ്യം രംഗത്തെത്തിയത് എന്നതാണ് രസകരം. പത്തു കോടി വരെ കൊല്‍ക്കത്തയും പഞ്ചാബും മാറി മാറി വിളിച്ചു. പത്ത് കോടി കടന്നതോടെ കൊല്‍ക്കത്ത പിന്‍മാറി. പിന്നീടാണ് ഈ സീസണിലേക്ക് ക്യാപ്റ്റനെ തേടുന്ന ഡല്‍ഹി പഞ്ചാബുമായി മാറ്റുരക്കാനെത്തിയത്. പഞ്ചാബും ഡല്‍ഹിയും വിട്ടുകൊടുക്കാൻ തയാറാവാഞ്ഞതോടെ ശ്രേയസിന്‍റെ മൂല്യം കുതിച്ചുയര്‍ന്നു.

Latest Videos

undefined

പെര്‍ത്തിൽ സെഞ്ചുറിയുമായി 'കിംഗ്' കോലി, റൺമല കയറ്റത്തിൽ ഓസീസിന് വീണ്ടും കൂട്ടത്തകർച്ച, 3 വിക്കറ്റ് നഷ്ടം

റെക്കോര്‍ഡ് തുകയായ 25 കോടി കടന്നിട്ടും ശ്രേയസിനെ വിടാന്‍ ഇരു ടീമുകളും തയാറായില്ല. ഒടുവില്‍ 26.75 കോടിക്ക് പഞ്ചാബ് ശ്രേയസിനെ ടീമിലെത്തിച്ചു. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന റെക്കോര്‍ഡും ശ്രേയസിന് സ്വന്തമായി. ഇന്നലെ ഐപിഎല്‍ ലേലത്തിന് തൊട്ടു മുമ്പ് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോപി ടി20 ടൂര്‍ണമെന്‍റില്‍ സെഞ്ചുറി നേടിയ ശ്രേയസ് മിന്നും ഫോമിലാണ്. 2023ല്‍ 12.25 കോടി രൂപക്കാണ് ശ്രേയസ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ എത്തിയത്. ലേലത്തിന് മുമ്പ് കിരീടം സമ്മാനിച്ച നായകനെ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത തയാറായിരുന്നില്ല. പ്രതിഫലം കൂട്ടിച്ചോദിച്ചതാണ് ശ്രേയസിനെ ഒഴിവാക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ലേലത്തില്‍ റെക്കോര്‍ഡ് തുകയ്ക്ക് പഞ്ചാബിലേക്ക് പോകുന്നുവെന്നത് ശ്രേസയിനെ സംബന്ധിച്ച് വലിയ നേട്ടമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!