ഒരു മാറ്റവുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തി. സമീര്‍ റിസ്വിയാണ് പുറത്തായത്.
വിശാഖപട്ടണം: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആദ്യം ബാറ്റ് ചെയ്യും. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് ഡല്‍ഹി ഇറങ്ങുന്നത്. കെ എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തി. സമീര്‍ റിസ്വിയാണ് പുറത്തായത്. ഹൈദരാബാദും ഒരു മാറ്റം വരുത്തിയിട്ടുണ്ട്. സീഷന്‍ അന്‍സാരി ടീമിലെത്തിയപ്പോള്‍, സിമാര്‍ജീത് പുറത്തായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സീഷന്‍ അന്‍സാരി, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി.
ഡല്‍ഹി ക്യാപിറ്റല്‍സ്: ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍ (വിക്കറ്റ് കീപ്പര്‍), കെ എല്‍ രാഹുല്‍, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിപ്രജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ്മ, മുകേഷ് കുമാര്‍.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: പ്ലേ ഓഫില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പൂര്‍ എഫ്‌സിക്കെതിരെ
ആദ്യ മത്സരത്തില്‍ നേടിയ തകര്‍പ്പന്‍ വിജയം നല്‍കുന്ന ആത്മവിശ്വാസവുമായാണ് ഡല്‍ഹി ഇന്ന് ഇറങ്ങുന്നത്. മറുഭാഗത്ത്, ഏത് ബൗളിംഗ് നിരയെയും തല്ലിത്തകര്‍ക്കാന്‍ ശേഷിയുള്ള ബാറ്റിംഗ് ലൈനപ്പാണ് സണ്‍റൈസേഴ്‌സിന്റെ കരുത്ത്. കെ.എല്‍ രാഹുല്‍ ടീമിനൊപ്പം ചേര്‍ന്നതിന്റെ ആശ്വാസം ഡല്‍ഹി ക്യാമ്പിലുണ്ട്. കഴിഞ്ഞ സീസണുകളില്‍ നിന്ന് വ്യത്യസ്തമായി മധ്യനിരയിലാകും താരം ബാറ്റ് ചെയ്യുക. അക്‌സര്‍ പട്ടേല്‍ നായകനായതിനാല്‍ രാഹുലിന് ക്യാപ്റ്റന്‍സിയുടെ ഭാരവുമില്ലാതെ ബാറ്റ് വീശാം. അശുതോഷിനൊപ്പം രാഹുല്‍ കൂടി എത്തുന്നതോടെ മധ്യനിര കൂടുതല്‍ ശക്തമാകുമെന്നാണ് ഡല്‍ഹിയുടെ വിലയിരുത്തല്‍.
മറുഭാഗത്ത് സണ്‍റൈസേഴ്‌സ് നിരയില്‍ കാര്യമായ പ്രശ്‌നങ്ങളില്ല. ഓപ്പണര്‍മാരായ അഭിഷേക് ശര്‍മ്മ - ട്രാവിസ് ഹെഡ് സഖ്യം തന്നെ ഇന്നും ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യും. മൂന്നാമനായി ഇഷാന്‍ കിഷന്‍ തന്നെ എത്താനാണ് സാധ്യത കൂടുതല്‍. നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസന്‍ എന്നിവര്‍ പിന്നാലെയെത്തും. മുഹമ്മദ് ഷമി, സിമര്‍ജീത് സിംഗ്, പാറ്റ് കമ്മിന്‍സ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നല്‍കും.