ഐപിഎല്‍ കരിയറില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി മാത്രം കളിച്ചിട്ടുള്ള കോലി 252 മത്സരങ്ങളിൽ എട്ട് സെഞ്ച്വറിയും 55 അർധസെഞ്ച്വറിയും ഉൾപ്പടെ നേടിയത് 8004 റൺസ്.
കൊല്‍ക്കത്ത: മുംബൈ ഇന്ത്യൻസം ചെന്നൈ സൂപ്പർ കിംഗ്സും. ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച രണ്ട് ടീമുകൾ. മുംബൈയും ചെന്നൈയും അഞ്ചുതവണ വീതമാണ് ഐപിഎൽ കിരീടം സ്വന്തമാക്കിയത്. മുംബൈ 2013, 2015, 2017, 2019, 2020 വർഷങ്ങളിലും ചെന്നൈ 2010, 2011, 2018, 2021, 2023 വർഷങ്ങളിലും ജേതാക്കളായി. 2012, 2014, 2024 വർഷങ്ങളിൽ കിരീടം നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് തൊട്ടുപിന്നിൽ.
റൺവേട്ടക്കാരിൽ മുന്നിൽ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു താരം വിരാട് കോലിയാണ്. ഐപിഎല്‍ കരിയറില്‍ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി മാത്രം കളിച്ചിട്ടുള്ള കോലി 252 മത്സരങ്ങളിൽ എട്ട് സെഞ്ച്വറിയും 55 അർധസെഞ്ച്വറിയും ഉൾപ്പടെ നേടിയത് 8004 റൺസ്. 6769 റൺസുള്ള ശിഖർ ധവാൻ രണ്ടും 6628 റൺസുള്ള രോഹിത് ശർമ്മ മൂന്നും 6565 റൺസുള്ള ഡേവിഡ് വാർണർ നാലും 5528 റൺസുള്ള സുരേഷ് റെയ്ന അഞ്ചും സ്ഥാനത്ത്.
ഉയർന്ന വ്യക്തിഗത സ്കോറിനുടമ ആർസിബി താരമായിരുന്ന ക്രിസ് ഗെയ്ലാണ്. 66 പന്തിൽ 175 റൺസ്. 73 പന്തിൽ പുറത്താവാതെ 158 റൺസെടുത്ത ബ്രണ്ടൻ മക്കല്ലം 70 പന്തിൽ പുറത്താവാതെ 140 റൺസെടുത്ത ക്വിന്‍റൺ ഡി കോക്കും 59 പന്തിൽ പുറത്താവാതെ 133 റൺസെടുത്ത എ ബി ഡിവിലിയേഴ്സ്, 69 പന്തിൽ പുറത്താവാതെ 132 റൺസെടുത്ത കെ എൽ രാഹുലും തുടർന്നുള്ള സ്ഥാനങ്ങളിൽ.
വിക്കറ്റ് വേട്ടക്കാരിൽ മുന്നിലുള്ളത് ഇത്തവണ പഞ്ചാബ് കുപ്പായത്തിലിറങ്ങുന്ന യുസ്‍വേന്ദ്ര ചഹലാണ്. 160 മത്സരങ്ങളിൽ 205 വിക്കറ്റാണ് ചാഹലിന്‍റെ പേരിലുള്ളത്. 192 മത്സരങ്ങളിൽ 192 വിക്കറ്റുള്ള പിയൂഷ് ചൗള, 161 മത്സരങ്ങളിൽ 183 വിക്കറ്റുളള ഡ്വയിൻ ബ്രാവോ, 176 മത്സരങ്ങളിൽ 181 വിക്കറ്റുള്ള ഭുവനേശ്വർ കുമാർ 177 മത്സരത്തിൽ 180 വിക്കറ്റ് വീഴ്ത്തിയ സുനിൽ നരൈൻ എന്നിവർ പിന്നിൽ.
ഏറ്റവും കൂടുതൽ മത്സരം കളിച്ച താരം സി എസ് കെ നായകൻ എം എസ് ധോണിയാണ്. സി എസ് കെ റൈസിംഗ് പൂനെ സൂപ്പർ ജയന്‍റ് ടീമുകൾക്കായി 264 മത്സരങ്ങൾ. ദിനേശ് കാർത്തിക്കും രോഹിത് ശർമ്മയും 257 മത്സരങ്ങളിലും വിരാട് കോലി 252 മത്സരങ്ങളിലും രവീന്ദ്ര ജഡേജ 240 മത്സരങ്ങളിലും കളത്തിലിറങ്ങി.
റണ്‍വേട്ടയിലെന്ന പോലെ കൂടുതൽ ക്യാച്ചുകളെടുത്തതാരവും വിരാട് കോലിയാണ്. 114 ക്യാച്ചുകൾ. 109 ക്യാച്ചുമായി സുരേഷ് റെയ്ന രണ്ടാംസ്ഥാനത്തുള്ളപ്പോള്‍ കെയ്റോൺ പൊള്ളാർഡിനും രവീന്ദ്ര ജഡേജയ്ക്കും 103 ക്യാച്ച് വീതമുണ്ട്. 101 ക്യാച്ചുമായി രോഹിത് ശർമ്മ അഞ്ചാം സ്ഥാനത്താണ്.
ഐപിഎല്‍ ഉദ്ഘാടനപ്പോരാട്ടത്തിന് മഴ ഭീഷണി, ജയിച്ചു തുടങ്ങാൻ കൊല്‍ക്കത്തയും ആര്‍സിബിയും
റൺസിന്‍റെ അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിജയം നേടിയത് മുംബൈ ഇന്ത്യൻസ്. ഡൽഹിയെ തോൽപിച്ചത് 146 റൺസിന്. ഉയർന്ന സ്കോർ ബെംഗളൂരുവിനെതിരെ ഹൈദരാബാദ് നേടിയ 287 റൺസ്. കുറഞ്ഞ സ്കോർ ബെംഗളൂരൂ, കൊൽക്കത്തയ്ക്കെതിരെ പുറത്തായ 49 റൺസും. കഴിഞ്ഞ സീസണിൽ റൺവേട്ടക്കാരിൽ ഒന്നാമനുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് വിരാട് കോലിയായിരുന്നു. 15 ഇന്നിംഗ്സിൽ 741 റൺസ്. വിക്കറ്റ് വേട്ടക്കാരിലെ ഒന്നാമനുളള പര്‍പ്പിൾ ക്യാപ് നേടിയത് 24 വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേൽ ആയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക