ചെന്നൈയും മുംബൈയും മുഖാമുഖം; ഐപിഎല്‍ എല്‍ ക്ലാസിക്കോയ്ക്ക് ടോസ് വീണു

മുംബൈ ഇന്ത്യന്‍സിന്‍റെ ഇംപാക്ട് സബ് ലിസ്റ്റില്‍ വിഗ്നേഷ് പുത്തൂരിന്‍റെ പേരും 

IPL 2025 Chennai Super Kings vs Mumbai Indians Toss

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്- മുംബൈ ഇന്ത്യന്‍സ് എല്‍ ക്ലാസിക്കോ പോരാട്ടം അല്‍പസമയത്തിനകം. ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ സിഎസ്കെ നായകന്‍ റുതുരാജ് ഗെയ്‌ക്‌വാദ് ബൗളിംഗ് തെരഞ്ഞെടുത്തു. നൂര്‍, എല്ലിസ്, രചിന്‍, സാം എന്നിവരാണ് ചെന്നൈക്കായി കളിക്കുന്ന വിദേശ താരങ്ങളെന്ന് ടോസ് വേളയില്‍ റുതുരാജ് വ്യക്തമാക്കി. അതേസമയം മുംബൈ റിക്ലെട്ടണ്‍, ജാക്സ്, സാന്‍റ്‌നര്‍, ബോള്‍ട്ട് എന്നീ വിദേശ താരങ്ങളെയാണ് ഇറക്കുന്നതെന്ന് നായകന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞു. 

പ്ലേയിംഗ് ഇലവനുകള്‍

Latest Videos

ചെന്നൈ സൂപ്പര്‍ കിംഗ്സ്: റുതുരാജ് ഗെയ്‌ക്‌വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, ദീപക് ഹൂഡ, ശിവം ദുബെ, രവീന്ദ്ര ജഡേജ, സാം കറന്‍, എം എസ് ധോണി (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, നൂര്‍ അഹമ്മദ്, നേഥന്‍ എല്ലിസ്, ഖലീല്‍ അഹമ്മദ്. 

ഇംപാക്ട് സബ്: രാഹുല്‍ ത്രിപാഠി, കമലേഷ് നാഗര്‍കോട്ടി, വിജയ് ശങ്കര്‍, ജാമീ ഓവര്‍ട്ടണ്‍, ഷെയ്ഖ് റഷീദ്. 

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ്മ, റയാന്‍ റിക്ലെട്ടണ്‍ (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്സ്, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, നമാന്‍ ഥിര്‍, റോബിന്‍ മിന്‍സ്, മിച്ചല്‍ സാന്‍റ്‌നര്‍, ദീപക് ചാഹര്‍, ട്രെന്‍ഡ് ബോള്‍ട്ട്, സത്യനാരായണ രാജു. 

ഇംപാക്ട് സബ്: വിഗ്നേഷ് പുത്തൂര്‍, അശ്വനി കുമാര്‍, രാജ് ബാവ, കോര്‍ബിന്‍ ബോഷ്, കരണ്‍ ശര്‍മ്മ. 

Read more: പവർ പ്ലേയിൽ പവറില്ലാതെ രാജസ്ഥാൻ; മൂന്ന് വിക്കറ്റുകൾ നഷ്ടം, നായകൻ ഉൾപ്പെടെ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
vuukle one pixel image
click me!