പെരിന്തൽമണ്ണയിലെ പരിശോധനയ്ക്കിടെ പിടിയിലായ യുവാവിന്റെ ബാഗിലും സ്കൂട്ടറിലും ഉണ്ടായിരുന്നത് 30 ലിറ്റർ വിദേശമദ്യം

മലപ്പുറത്ത് അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലിറ്റർ വിദേശ മദ്യവുമായി യുവാവിനെ എക്സൈസ് പിടികൂടി. കണ്ണൂരിൽ 12 ലിറ്റർ ചാരായവുമായി മറ്റൊരാളെയും അറസ്റ്റ് ചെയ്തു. 

man came on scooter stopped and frisked to get 30 litres of foreign liquor hidden in bag and vehicle

മലപ്പുറം: അനധികൃ വിൽപനയ്ക്കായി കടത്തിക്കൊണ്ടു വന്ന വിദേശ മദ്യ ശേഖരവുമായി യുവാവ് അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ കോഡൂരിലാണ് സംഭവം. 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ജിതേഷ്.കെ.പി (34) എന്നയാളാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ ബാഗിൽ നിന്നും സ്കൂട്ടറിൽ നിന്നുമായാണ് മദ്യം പിടിച്ചെടുത്തത്. 

മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പി പ്രകാശും സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.  സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ.എം, അനീസ് ബാബു, മുഹമ്മദ്‌ മുസ്തഫ എന്നിവരും എക്സൈസ് സംഘത്തിൽ  ഉണ്ടായിരുന്നു.

Latest Videos

മറ്റൊരു സംഭവത്തിൽ കണ്ണൂരിൽ 12 ലിറ്റർ ചാരായവുമായി അഴിക്കോട് സ്വദേശിയെയും എക്സൈസ് അറസ്റ്റ് ചെയ്തു. അഴിക്കോട് ഉപ്പായിച്ചാൽ സ്വദേശി രജീന്ദ്രൻ പി(54) ആണ് പിടിയിലായത്. കണ്ണൂർ എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഷനിൽ കുമാർ സി.പി യുടെ നേതൃത്വത്തിലായിരുന്നു ഈ പരിശോധന.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ഉണ്ണികൃഷ്ണൻ വി.പി, സന്തോഷ് എം.കെ, പ്രിവന്റീവ് ഓഫീസർമാരായ നിഷാദ് വി, സുജിത്ത് ഇ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സജിത്ത് പി എന്നിവരും കേസെടുത്ത കേസെടുത്ത എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

vuukle one pixel image
click me!