പഴ്‌സില്‍ തുട്ട് തുലോം കുറവ്, ലേലത്തിലുള്ളത് വമ്പന്‍മാരും; ഐപിഎല്‍ ടീമുകള്‍ക്ക് വേണ്ടതും അവശേഷിക്കുന്ന പണവും

By Web TeamFirst Published Dec 19, 2023, 10:23 AM IST
Highlights

താരലേലത്തില്‍ പെടാന്‍ പോകുന്നത് സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസ്! കാരണമുണ്ട്

ദുബായ്: ഐപിഎല്‍ പതിനേഴാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം ഇന്ന് ദുബായില്‍ നടക്കുകയാണ്. ഇന്ത്യന്‍സമയം ഉച്ചയ്‌ക്ക് ഒരു മണിക്ക് ലേലനടപടികള്‍ തുടങ്ങും. ഓരോ ടീമിനും എത്ര താരങ്ങളെ ലേലത്തില്‍ വേണമെന്നും എത്ര തുക പഴ‌്സിൽ ബാക്കിയുണ്ടെന്നും നോക്കാം. 14 കോടി രൂപയ്‌ക്ക് ഒക്കെ താരങ്ങളെ വിളിക്കേണ്ടിവന്നാല്‍ ടീമുകള്‍ പാടുപെടും എന്നാണ് അവശേഷിക്കുന്ന തുകയുടെ കണക്ക് വ്യക്തമാക്കുന്നത്. നിലവിലെ ചാമ്പ്യന്മാരായ സിഎസ്‌കെയ്ക്ക് ലേലത്തില്‍ ആശങ്കപ്പെടാനൊന്നുമില്ല. 

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

Latest Videos

ചെന്നൈ സൂപ്പര്‍ കിംഗ്സിൽ ആകെ ഒഴിവുള്ളത് 6 സ്പോട്ടുകൾ. ഇതില്‍ മൂന്നെണ്ണം വിദേശതാരങ്ങളുടെയാണ്. പഴ്സിൽ ബാക്കിയുള്ളത്: 31.4 കോടി രൂപ. 

മുംബൈ ഇന്ത്യൻസ്

മുംബൈ ഇന്ത്യൻസില്‍ 8 താരങ്ങളുടെ ഒഴിവാണുള്ളത്. ഇതിൽ നാലെണ്ണം വിദേശതാരങ്ങളുടെ. പഴ്സിൽ ബാക്കിയുള്ളത് എന്നാല്‍ 17.75 കോടി രൂപയും.

ഗുജറാത്ത് ടൈറ്റൻസ്

ഗുജറാത്ത് ടൈറ്റൻസില്‍ എട്ട് താരങ്ങളുടെ ഒഴിവുണ്ട്. ഇതിൽ 2 വിദേശതാരങ്ങളെയാണ് എടുക്കേണ്ടത്. പഴ്സിൽ ബാക്കിയുള്ളത് 38.15 കോടി രൂപ. 

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

മുന്‍ ചാമ്പ്യന്‍മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സില്‍ ഒഴിവുള്ളത് 12 സ്പോട്ടുകൾ. ഇതിൽ 4 പേര്‍ വിദേശതാരങ്ങളാണ്. പഴ്സിൽ ബാക്കിയുള്ളത് 32.2 കോടി രൂപ. 

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ആര്‍സിബിയില്‍ ഒഴിവുള്ളത് 6 സ്പോട്ടുകൾ. ഇതിൽ 3 വിദേശതാരങ്ങളെ ആണ് ലേലത്തില്‍ എടുക്കേണ്ടത്. പഴ്സിൽ ബാക്കിയുള്ളത് 23.25 കോടി രൂപ. 

രാജസ്ഥാന്‍ റോയല്‍സ് 

സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസ് ടീമിൽ ഒഴിവുള്ളത് 8 സ്പോട്ടുകൾ. ഇതിൽ മൂന്നെണ്ണം വിദേശതാരങ്ങളുടേതാണ്. പഴ്സിൽ ബാക്കിയുള്ളത് 14.5 കോടി രൂപ. റോയല്‍സിന് കാര്യങ്ങള്‍ എളുപ്പമാവില്ല എന്ന് വ്യക്തം. 

ഡൽഹി ക്യാപിറ്റല്‍സ്

ഡൽഹി ക്യാപിറ്റൽസിൽ ആകട്ടെ 4 വിദേശതാരങ്ങളുടെ ഉൾപ്പടെ 9 ഒഴിവാണ് ബാക്കിയുള്ളത്. പഴ്സിൽ ബാക്കിയുള്ളത് 28.95 കോടി രൂപ.

ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സ് 

ലഖ്നൗ സൂപ്പര്‍ ജയന്‍റ്‌സില്‍ രണ്ട് വിദേശ താരങ്ങളുടെ ഉൾപ്പടെ 6 സ്പോട്ടുകള്‍ ഒഴിവുണ്ട്. പഴ്സിൽ ഒഴിവുള്ളത് 13.15 കോടി രൂപ.

പഞ്ചാബ് കിംഗ്സ്

പഞ്ചാബ് കിംഗ്സില്‍ ഒഴിവുള്ളത് രണ്ട് വിദേശതാരങ്ങൾ ഉൾപ്പടെ 8 സ്പോട്ടുകൾ. കയ്യിൽ ബാക്കി ഉള്ളത് 29.1 കോടി രൂപയും. 

സണ്‍റൈസേഴ്സ് ഹൈദരാബാദ്

സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ ആറ് സ്പോട്ടുകളാണ് ഒഴിവുള്ളത്. ഇതിൽ വിദേശതാരങ്ങളുടെ എണ്ണം മൂന്ന്. പഴ്സിൽ ബാക്കിയുള്ളത് 34 കോടി രൂപ. 

Read more: ഐപിഎല്‍ താരലേലത്തിലെ 'ശ്രദ്ധാകേന്ദ്രം' റിഷഭ് പന്ത്; ഒപ്പം ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!