IPL 2022: കോലിയുടെയും രോഹിത്തിന്‍റെയും മോശം ഫോം, പ്രതികരണവുമായി ഗാംഗുലി

By Gopalakrishnan C  |  First Published Apr 29, 2022, 7:31 PM IST

ഐപിഎല്ലില്‍ ഈ സീസണില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ 16ന് അടുത്ത് ശരാശരിയില്‍ 128 റണ്‍സ് മാത്രമാണ് കോലി നേടിയത്.ഇതില്‍ രണ്ട് ഗോള്‍ഡന്‍ ഡക്കുകളും ഉള്‍പ്പെടുന്നു. മുംബൈ നായകനായ രോഹിത് ശര്‍മയാകട്ടെ എട്ട് മത്സരങ്ങളില്‍ 19.13 ശരാശരിയില്‍ 153 റണ്‍സാണ് ഇതുവരെ നേടിയത്. ഇരുവര്‍ക്കും ഒറ്റ അര്‍ധസെഞ്ചുറിപോലും നേടാനായിട്ടില്ല.

മുംബൈ: ഇന്ത്യന്‍ ടീം നായകന്‍ രോഹിത് ശര്‍മയുടെയും(Rohit Sharma) മുന്‍ നായകന്‍ വിരാട് കോലിയുടെയും(Virat Kohli) മോശം ഫോമിനെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ബിസിസിഐ(BCCI) പ്രസിഡന്‍റ് സൗരവ് ഗാംഗുലി(Sourav Ganguly). ഐപിഎല്ലില്‍ ഇരുവരും മങ്ങിയ ഫോം തുടരുന്നതിനിടെയാണ് ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ ഗാംഗുലി വിഷയത്തില്‍ പ്രതികരിച്ചത്.

കോലിയും രോഹിത്തും മഹാന്‍മാരായ കളിക്കാരാണെന്ന് പറഞ്ഞ ഗാംഗുലി അവര്‍ വൈകാതെ ഫോം തിരിച്ചുപിടിക്കുമെന്നാണ് പ്രതീക്ഷയെന്നും വ്യക്തമാക്കി. കോലി ഇപ്പോള്‍ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല. എന്നാല്‍ അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തുമെന്നും വീണ്ടും റണ്‍സടിച്ചുകൂട്ടുമെന്നും എനിക്കുറപ്പുണ്ട്. മഹാനായ കളിക്കാരനാണ് അദ്ദേഹമെന്നും ഗാംഗുലി പറഞ്ഞു.

Latest Videos

undefined

ബൗളിംഗ് കരുത്ത് കൂട്ടാന്‍ കമന്‍റേറ്ററായിരുന്ന സീനിയര്‍ താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലില്‍ ഈ സീസണില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ 16ന് അടുത്ത് ശരാശരിയില്‍ 128 റണ്‍സ് മാത്രമാണ് കോലി നേടിയത്.ഇതില്‍ രണ്ട് ഗോള്‍ഡന്‍ ഡക്കുകളും ഉള്‍പ്പെടുന്നു. മുംബൈ നായകനായ രോഹിത് ശര്‍മയാകട്ടെ എട്ട് മത്സരങ്ങളില്‍ 19.13 ശരാശരിയില്‍ 153 റണ്‍സാണ് ഇതുവരെ നേടിയത്. ഇരുവര്‍ക്കും ഒറ്റ അര്‍ധസെഞ്ചുറിപോലും നേടാനായിട്ടില്ല.

പ്രതിസന്ധികളില്‍ കൂടെ നിന്നത് അവന്‍ മാത്രം, ഇത്തവണ പര്‍പ്പിള്‍ കപ്പ് അവനുള്ളതെന്ന് കുല്‍ദീപ്

ഐപിഎല്ലില്‍ പുതിയ രണ്ട് ടീമുകളായ ഗുജറാത്തും ലഖ്നൗവും മികച്ച പ്രകടനം പുറത്തെടുക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഗാംഗുലി പറഞ്ഞു. ഇത്തവണത്തെ ഐപിഎല്ലില്‍ ആര്‍ക്കും ജയിക്കാം. എല്ലാ ടീമുകളും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. പ്രത്യേകിച്ച് പുതിയ ടീമുകളായ ഗുജറാത്തും ലഖ്നൗവും-ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

click me!