വിദേശ താരങ്ങളില്‍ ന്യൂസിലന്‍ഡ് താരങ്ങളായ കെയ്ന്‍ വില്യംസണെയും ഗ്രെന്‍ ഫിലിപ്സിനെയും ഡാരില്‍ മിച്ചലിനെയും ആരും ടീമിലെടുത്തില്ല.
ജിദ്ദ: ഐപിഎല്‍ താരലലേത്തില്‍ യുവതാരം പൃഥ്വി ഷായെ ആരും ടീമിലെടുത്തില്ല. 75 ലക്ഷം രൂപയായിരുന്നു പൃഥ്വി ഷായുടെ അടിസ്ഥാന വില. എന്നാല്‍ സമീപകാലത്ത് കായികക്ഷമത പ്രശ്നങ്ങളും,അച്ചടക്ക നടപടിയുമെല്ലാം നേരിട്ട ഇന്ത്യൻ യുവതാരത്തില്‍ ഒരു ടീമും താല്‍പര്യം പ്രകടിപ്പിച്ചില്ല.
മുന്‍ ഇന്ത്യൻ താരം അജിങ്ക്യാ രഹാനെക്കും ഐപിഎല്‍ ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. രണ്ട് സീസണ്‍ മുമ്പ് നടന്ന താരലേലത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ രഹാനെ ടീമിനായി ആദ്യ സീസണില്‍ മിന്നുന്ന പ്രകടനം പുറത്തെടുത്തെങ്കിലും കഴിഞ്ഞ സീസണില്‍ നിറം മങ്ങിയതോടെ രഹാനെയെ ആരും ടീമിലെടുത്തില്ല.
undefined
പഞ്ചാബ് കിംഗ്സ് താരമായിരുന്ന മായങ്ക് അഗര്‍വാളിനും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരമായിരുന്ന ഷാര്‍ദ്ദുല്‍ താക്കൂറിനും വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരത്തിനും ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല. വിദേശ താരങ്ങളില്‍ ന്യൂസിലന്‍ഡ് താരങ്ങളായ കെയ്ന്‍ വില്യംസണെയും ഗ്രെന്‍ ഫിലിപ്സിനെയും ഡാരില്‍ മിച്ചലിനെയും ആരും ടീമിലെടുത്തില്ല. അതേസമയം, കഴിഞ്ഞ സീസണില്‍ ആര്‍സിബി നായകനായിരുന്ന ഫാഫ് ഡൂപ്ലെസിയെ ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ട് കോടിക്ക് സ്വന്തമാക്കി.
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയൽസ് താരമായിരുന്ന റൊവ്‌മാന്‍ പവലിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് രണ്ടു കോടിക്ക് ടീമിലെത്തിച്ചു. ഇന്ത്യൻ താരങ്ങളില്‍ വാഷിംഗ്ടണ്‍ സുന്ദറിനെ 3.2 കോടിക്ക് ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. മുന്‍ ലേലത്തില്‍ 18.50 കോടിക്ക് പഞ്ചാബ് സ്വന്തമാക്കിയ ഇംഗ്ലണ്ട് താരം സാം കറനെ 2.40 കോടിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സ് തിരികെയെത്തിച്ചു. ഏഴ് കോടിക്ക് ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സനെ സ്വന്തമാക്കി പഞ്ചാബ് ഇന്നും ഞെട്ടിച്ചു. 4.20 കോടിക്ക് കൊല്‍ക്കത്ത താരമായിരുന്ന നിതീഷ് റാണയെ രാജസ്ഥാന്‍ റോയല്‍സ് ടീമിലെത്തിച്ചപ്പോള്‍ ലഖ്നൗ താരമായിരുന്ന ക്രുനാല്‍ പാണ്ഡ്യയെ 5.75 കോടിക്ക് ആര്‍സിബി ടീമിലെത്തിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക