ടീമിന്‍റെ ഡിജിറ്റല്‍ നയം തന്നെ പുന:പരിശോധിക്കുമെന്നും പുതിയൊരു ടീമിനെ ഡിജിറ്റല്‍ വിഭാഗം കൈകാര്യം ചെയ്യാനായി ഏല്‍പ്പിക്കുമെന്നും ട്വീറ്റില്‍ രാജസ്ഥാന്‍ മാനേജ്‌മെന്‍റ് വ്യക്തമാക്കി.
മുംബൈ: ഐപിഎല്ലില്‍(IPL 2022) ആദ്യ പന്തെറിയാന്‍ മണിക്കൂറുകള്‍ ബാക്കിയിരിക്കെ രാജസ്ഥാന്‍ റോയല്‍സ്( Rajasthan Royals) ക്യാംപില്‍ നിന്ന് വരുന്നത് അത്ര ശുഭകരമല്ലാത്ത വാര്‍ത്തകളാണ്. ടീമിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് സ്വന്തം ക്യാപ്റ്റനായ സഞ്ജു സാംസണെ(Sanju Samson) കളയാക്കിക്കൊണ്ടുള്ള ചിത്രം ട്വീറ്റ് ചെയ്തതിന് പിന്നാലെ സഞ്ജു രാജസ്ഥാനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു. പിന്നാലെ ട്വീറ്റ് ഡീലിറ്റ് ചെയ്ത രാജസ്ഥാന്‍ സോഷ്യല്‍ മീഡീയ ടീമിനെ പുറത്താക്കിയെന്ന വിശീദകരണവുമായി രംഗത്തെത്തി.
ഇന്ന് നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ സമീപനം മാറ്റുമെന്നും ടീമിനകത്ത് പ്രശ്നങ്ങളൊന്നുമില്ലെന്നും രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗിക ട്വിറ്റീല്‍ വ്യക്തമാക്കി. ടീമിന്‍റെ ഡിജിറ്റല്‍ സമീപനം തന്നെ പുന:പരിശോധിക്കുമെന്നും പുതിയൊരു ടീമിനെ ഡിജിറ്റല്‍ വിഭാഗം കൈകാര്യം ചെയ്യാനായി ഏല്‍പ്പിക്കുമെന്നും ട്വീറ്റില്‍ രാജസ്ഥാന്‍ മാനേജ്‌മെന്‍റ് വ്യക്തമാക്കി. ഐപിഎല്‍ സമയത്ത് ആരാധകര്‍ നിരന്തരം പോസ്റ്റുകളും അപ്ഡേറ്റുകളും പ്രതീക്ഷിക്കുമെന്നതിനാല്‍ അതിനായി താല്‍ക്കാലിക പരിഹാരമുണ്ടാക്കുമെന്നും വിശദീകരണത്തില്‍ പറയുന്നു. സോഷ്യല്‍ മീഡിയ ടീമിനെ പുറത്താക്കിയെന്ന രാജസ്ഥാന്‍റെ വിശദീകരണം വന്നെങ്കിലും സഞ്ജു ഇതുവരെ രാജസ്ഥാനെ ഫോളോ ചെയ്തിട്ടില്ല.
undefined
രാജസ്ഥാന്‍റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഇന്ന് ഉച്ചയോടെയാമ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ ട്രോളിയുള്ള ചിത്രം എന്തൊരു സുന്ദരനാണെന്ന അടിക്കുറിപ്പോടെ ട്വീറ്റ് ചെയ്തത്. ടീം ബസില്‍ ഇരിക്കുന്ന സഞ്ജുവിന്‍റെ തലയില്‍ തലപ്പാവും കണ്ണടയും ചെവിയില്‍ തോരണങ്ങളുമെല്ലാം തൂക്കിയുള്ളതായിരുന്നു ട്വീറ്റ് ചെയ്ത ചിത്രം. ഇതിന് പിന്നാലെ സഞ്ജു ഇതിന് മറുപടിയുമായി എത്തി.
സുഹൃത്തുക്കളെ,സംഭവമൊക്കെ കൊള്ളാം പക്ഷെ ടീം എന്ന നിലയില്‍ പ്രഫഷണലായിരിക്കണം എന്നായിരുന്നു രാജസഥാന്‍റെ ട്വീറ്റിന് സഞ്ജു നല്‍കിയ മറുപടി. പിന്നാലെ ട്വീറ്റ് ഡീലിറ്റ് ചെയ്ത് രാജസ്ഥാന്‍ തടിയൂരിയെങ്കിലും സഞ്ജുവിന്‍റെ ട്വീറ്റ് അദ്ദേഹത്തിന്‍റെ പ്രൊഫൈലില്‍ ഇപ്പോഴും ഉണ്ട്.
ഇതിന് പിന്നാലെ സഞ്ജു രാജസ്ഥാനെ ട്വിറ്ററില്‍ അണ്‍ഫോളോ ചെയ്തു. ട്വിറ്ററില്‍ ആറ് ലക്ഷത്തിലധികം പേരാണ് സഞ്ജുവിനെ ഫോളോ ചെയ്യുന്നത്. അതില്‍ സഞ്ജു ഫോളോ ചെയ്യുന്നതാകട്ടെ 60 പേരെയാണ്. ഇതില്‍ രാജസ്ഥാന്‍ റോയല്‍സുണ്ടായിരുന്നില്ല.
ഐപിഎല്ലില്‍ മാര്‍ച്ച് 29ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ആണ് രാജസ്ഥാന്‍റെ ആദ്യ മത്സരം. കഴിഞ്ഞ സീസണില്‍ സഞ്ജുവിന്‍റെ കീഴിലിറങ്ങിയ രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഇത്തവണ ടീം അടിമുടി ഉടച്ചുവാര്‍ത്താണ് രാജസ്ഥാന്‍റെ വരവ്.ഈ സീസണില്‍ സഞ്ജുവിനെയും ജോസ് ബട്‌ലറെയും യശസ്വി ജയ്‌സ്വാളിനെയും നിലനിര്‍ത്തിയ രാജസ്ഥാന്‍ ഇത്തവണ ഐപിഎല്‍ താരലേലത്തില്‍ 6.5 കോടി രൂപ നല്‍കി യുസ്‌വേന്ദ്ര ചാഹലിനെയും അഞ്ച് കോടി രൂപക്ക് ആര്‍ അശ്വിനെയും രാജസ്ഥാന്‍ ടീമിലെടുത്തിരുന്നു.
ഇരുവര്‍ക്കും പുറമെ പേസര്‍ പ്രസിദ്ധ് കൃഷ്ണ(10 കോടി), ട്രെന്‍റ് ബോള്‍ട്ട്(10 കോടി), ഷെമ്രോണ്‍ ഹെറ്റ്‌മെയര്‍(8.50 കോടി), ദേവ്‌ദത്ത് പടിക്കല്‍(7.75 കോടി), നേഥന്‍ കോള്‍ട്ടര്‍നൈല്‍(2 കോടി), നവദീപ് സെയ്നി(2.6 കോടി), ജെയിംസ് നീഷാം(1.5 കോടി), റാസി വാന്‍ഡര്‍ ഡസ്സന്‍(1 കോടി) എന്നിവരെയും രാജസ്ഥാന്‍ സ്വന്തമാക്കിയിരുന്നു