വ്യക്തിപരമായി പറഞ്ഞാല്‍ മുംബൈ ഇന്ത്യന്‍സ് ടിം ഡേവിഡിന് ടീമില്‍ അവസരം നല്‍കണം. എന്തുകൊണ്ടാണ് അവര്‍ അയാളെ സ്ഥിരമായി കളിപ്പിക്കാത്തത് എന്ന് എനിക്കറിയില്ല. സൂര്യകുമാര്‍ യാദവ് തിളങ്ങുന്നുണ്ടെങ്കിലും മുംബൈയെ വമ്പന്‍ സ്കോറിലെത്തിക്കണമെങ്കില്‍ ടിം ഡേവിഡിനെപ്പോലൊരു കളിക്കാരന്‍ അനിവാര്യനാണ്.
മുംബൈ: ഐപിഎല്ലില്‍(IPL 2022) തുടര്‍തോല്‍വികളില്‍ നട്ടം തിരിയുകയാണ് മുംബൈ ഇന്ത്യന്‍സ്(Mumbai Indians). സീസണില്‍ ഇതുവരെ ഒറ്റ വിജയം പോലും ഇല്ലാത്ത ഒരേയൊരു ടീം മുംബൈ ഇന്ത്യന്‍സ് മാത്രമാണ്. ഇതുവരെ കളിച്ച എട്ട് മത്സരങ്ങളില്‍ എട്ടിലും തോറ്റു. ഇന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരെ(MI vs RR) ഇറങ്ങുമ്പോള്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച മുംബൈ ആദ്യ ജയമാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനോടും തോറ്റശേഷം താന്‍ മുംബൈ നായകന്‍ രോഹിത് ശര്‍മയോട്(Rohit Sharma) സംസാരിച്ചിരുന്നുവെന്ന് ഐപില്‍ കമന്‍റേറ്ററും മുന്‍ വിന്‍ഡീസ് താരവുമായ ഇയാന്‍ ബിഷപ്പ് പറഞ്ഞു. ടീമിന്‍റെ തുടര്‍ തോല്‍വികളില്‍ രോഹിത് മാനസികമായി ആകെ തകര്‍ന്ന അവസ്ഥയിലാണ്. മുംബൈയെപ്പോലെ മഹത്തായ റെക്കോര്‍ഡുള്ള ടീമിന് ഇത്രയും തകര്‍ച്ച നേരിട്ടതില്‍ അത് സ്വാഭാവികമാണെന്നും ഇയാന്‍ ബിഷപ്പ് പറഞ്ഞു.
undefined
രോഹിത് ശര്‍മയ്ക്ക് പിറന്നാള്‍ ആശംസകളുമായി വിരാട് കോലി; ആഘോഷമാക്കി ക്രിക്കറ്റ് ലോകം
വ്യക്തിപരമായി പറഞ്ഞാല്‍ മുംബൈ ഇന്ത്യന്‍സ് ടിം ഡേവിഡിന് ടീമില്‍ അവസരം നല്‍കണം. എന്തുകൊണ്ടാണ് അവര്‍ അയാളെ സ്ഥിരമായി കളിപ്പിക്കാത്തത് എന്ന് എനിക്കറിയില്ല. സൂര്യകുമാര്‍ യാദവ് തിളങ്ങുന്നുണ്ടെങ്കിലും മുംബൈയെ വമ്പന്‍ സ്കോറിലെത്തിക്കണമെങ്കില്‍ ടിം ഡേവിഡിനെപ്പോലൊരു കളിക്കാരന്‍ അനിവാര്യനാണ്.
അടുത്ത ലോകകപ്പിന്‍റെ താരം; ഉമ്രാന്‍ മാലിക്കിനെ കുറിച്ച് ഡാനിയേൽ വെട്ടോറിയുടെ വമ്പന്‍ പ്രവചനം
ഇത്തവണ ഐപിഎല്ലിലെ സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച സാഹചര്യത്തില്‍ ഭാവിയിലേക്കുള്ള കളിക്കാരെ കണ്ടെത്താനാണ് മുംബൈ ഇനി ശ്രമിക്കേണ്ടത്. നിര്‍ണായക സമയങ്ങളിലെല്ലാം മുംബൈ ബൗളിംഗ് നിര ഏറെ റണ്‍സ് വഴങ്ങുന്നത് ഈ സീസണില്‍ അവര്‍ക്ക് തലവേദനയായിരുന്നുവെന്നും ബിഷപ്പ് പറഞ്ഞു.ഐപിഎല്ലില്‍ ഇന്ന് രാത്രി നടക്കുന്ന രണ്ടാം മത്സരത്തില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ആണ് മുംബൈ ഇന്ത്യന്‍സിന്‍റെ എതിരാളികള്‍.