IPL 2022: കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തും, വമ്പന്‍ പ്രവചനവുമായി അശ്വിന്‍

By Web Team  |  First Published Mar 23, 2022, 8:30 PM IST

ഫാഫ് ഡൂപ്ലെസിയെ നായകനായി തെരഞ്ഞെടുത്ത ബാംഗ്ലൂരിന്‍റേത് മികച്ച തീരുമാനമായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു. ധോണിയെപ്പോലെ കൂളായ നായകനാണ് ഡൂപ്ലെസിയും. പക്ഷെ ഡൂപ്ലെസി ഐപിഎല്‍ കരിയറിന്‍റെ അവസാന കാലത്താണ്. ചിലപ്പോള്‍ രണ്ടോ മൂന്നോ സീസണില്‍കൂടി അദ്ദേഹം കളിച്ചേക്കാം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു


മുംബൈ: ഇന്ത്യന്‍ ടീമിന്‍റെ നായകസ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ ഐപിഎല്ലില്‍(IPL) റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍(Royal Challengers Bangalore) ടീമിന്‍റെ നായക സ്ഥാനവും ഒഴി‌ഞ്ഞ വിരാട് കോലിയെക്കുറിച്ച്(Virat Kohli) വമ്പന്‍ പ്രവചനവുമായി രാജസ്ഥാന്‍ റോയല്‍സ് താരം ആര്‍ അശ്വിന്‍(R Ashwin). ഈ വര്‍ഷം കോലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കുന്നത് ഒരു ഇടവേളയായി കരുതിയാല്‍ മതിയെന്നും അടുത്ത സീസണില്‍ കോലി ക്യാപ്റ്റന്‍ സ്ഥാനത്ത് തിരിച്ചെത്തുമാണ് താന്‍ കരുതുന്നതെന്നും അശ്വിന്‍ യുട്യൂബ് ചാനലില്‍ പറഞ്ഞു.

ഫാഫ് ഡൂപ്ലെസിയെ നായകനായി തെരഞ്ഞെടുത്ത ബാംഗ്ലൂരിന്‍റേത് മികച്ച തീരുമാനമായിരുന്നുവെന്നും അശ്വിന്‍ പറഞ്ഞു. ധോണിയെപ്പോലെ കൂളായ നായകനാണ് ഡൂപ്ലെസിയും. പക്ഷെ ഡൂപ്ലെസി ഐപിഎല്‍ കരിയറിന്‍റെ അവസാന കാലത്താണ്. ചിലപ്പോള്‍ രണ്ടോ മൂന്നോ സീസണില്‍കൂടി അദ്ദേഹം കളിച്ചേക്കാം. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലി കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറി നില്‍ക്കുന്നതിനെ ഒരു ഇടവേളയായി കണ്ടാല്‍ മതി. അടുത്ത സീസണില്‍ അദ്ദേഹം ക്യാപ്റ്റനായി തിരിച്ചെത്തുമെന്നു തന്നെയാണ് താന്‍ കരുതുന്നതെന്നും അശ്വിന്‍ പറഞ്ഞു.

Latest Videos

undefined

അപ്രതീക്ഷിതം, ടെന്നിസ് ലോകത്തിന് ഞെട്ടല്‍; 25-ാം വയസില്‍ ആഷ്‍ലി ബാർട്ടി വിരമിച്ചു

2013 മുതല്‍ 10 സീസണില്‍ ആര്‍സിബിയെ നയിച്ച കോലിക്ക് കീഴില്‍ ടീം ഒരു തവണ മാത്രമാണ് ഫൈനല്‍ കളിച്ചത്. 2016ല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന് മുന്നില്‍ ആര്‍സിബി തോറ്റുമടങ്ങി. 2013ല്‍ കോലി ക്യാപ്റ്റനാവുന്നതിന് മുമ്പ് രണ്ട് തവണ ഫൈനല്‍ കളിച്ചപ്പോഴും ആര്‍സിബിക്ക് കിരീടം നേടാടായിരുന്നില്ല.

കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കോലി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായക സ്ഥാനവും ഒഴിഞ്ഞത്. നായകനെന്ന നിലയില്‍ ആര്‍സിബിയെ പത്ത് സീസണുകളിലായി 132 മത്സരങ്ങളില്‍ നയിച്ചെങ്കിലും ഒരു തവണ ഫൈനലില്‍ എത്തിച്ചതൊഴിച്ചാല്‍ ഐപിഎല്ലില്‍ കിരീടം നേടിക്കൊടുക്കാന്‍ കോലിക്കായിട്ടില്ല. ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് 15 കോടി രൂപ നല്‍കിയാണ് കോലിയെ ആര്‍സിബി ഇത്തവണ നിലനിര്‍ത്തിയത്. ഈമാസം ഇരുപത്തിയാറിനാണ് ഐപിഎല്ലിന് തുടക്കമാവുക.

ഇത്തവണ 10 ടീമുകളുണ്ടായതുകൊണ്ട് രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് മത്സരം നടക്കുക. ഗുജറാത്ത് ടൈറ്റന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരാണ് പുതുതായി ഐപിഎല്ലിനെത്തിയ ടീമുകള്‍. ഗ്രൂപ്പ് ബിയിലാണ് ബാംഗ്ലൂര്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കിംഗ്‌സ് ഇലന്‍ പഞ്ചാബ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നിവരാണ് ആര്‍സിബിക്കൊപ്പമുള്ള മറ്റു ടീമുകള്‍.

ഗ്രൂപ്പ് എ

മുംബൈ ഇന്ത്യന്‍സ്
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്
രാജസ്ഥാന്‍ റോയല്‍സ്
ഡല്‍ഹി കാപിറ്റല്‍സ്
ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഗ്രൂപ്പ് ബി

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്
സണ്‍റൈസേഴ്‌സ് ഹൈദരാബാദ്
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍
കിംഗ്‌സ് പഞ്ചാബ്
ഗുജറാത്ത് ടൈറ്റന്‍സ്  

ഗ്രൂപ്പ് ഘട്ടത്തില്‍ ആകെ 74 മത്സരങ്ങളാണ് ഉണ്ടാകുക. ഇതില്‍ 70 മത്സരങ്ങള്‍ മുംബൈയിലും പൂനെയിലുമായി നടക്കും. പ്ലേ ഓഫ് മത്സരങ്ങളുടെ കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഫൈനല്‍ മെയ് 29-ന് അഹമ്മദാബാദില്‍ നടക്കും. മുംബൈ വാംഖഡെ സ്റ്റേഡിയത്തും ബ്രാബോണിലും 20 മത്സരങ്ങള്‍ വീതം നടക്കും.15 വീതം മത്സങ്ങള്‍ക്ക് ഡിവൈ പാട്ടീല്‍ സ്റ്റേഡിയവും എം സി എസ്റ്റേഡിയവും വേദിയാകും. സ്റ്റേഡിയത്തില്‍ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കും.

click me!