രാജസ്ഥാന് റോയല്‍സ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ 23 റൺസിന് മുംബൈയെ തോൽപിച്ചിരുന്നു. റോയൽസിന്റെ 193 റൺസ് പിന്തുടർന്ന മുംബൈയ്ക്ക് നേടാനായത് 170 റൺസ്.
മുംബൈ: ഐപിഎല്ലില്‍ (IPL 2022) രാജസ്ഥാൻ റോയൽസനെതിര ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ്(Rajasthan Royals vs Mumbai Indians) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ലഖ്നൗവിനെതിരെ കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് മുംബൈ ഇന്നിറങ്ങുന്നത്. ഡെവാള്‍ഡ് ബ്രെവിസിന് പകരം ടിം ഡേവിഡും ജയദേവ് ഉനദ്ഘട്ടിന് പകരം കുമാര്‍ കാര്‍ത്തികേയയും മുംബൈ ടീമിലെത്തി. ഫോമിലില്ലാത്ത ഇഷാന്‍ കിഷനെ തന്നെ മുംബൈ ഓപ്പണറായി നിലനിര്‍ത്തി.
രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോൾ രാജസ്ഥാൻ 23 റൺസിന് മുംബൈയെ തോൽപിച്ചിരുന്നു. റോയൽസിന്റെ 193 റൺസ് പിന്തുടർന്ന മുംബൈയ്ക്ക് നേടാനായത് 170 റൺസ്.
undefined
തൊട്ടതെല്ലാം പിഴച്ച് എട്ട് നിലയിൽ പൊട്ടിയ മുംബൈ ഇന്ത്യൻസ് ആദ്യ ജയമാണ് ഇന്ന് ലക്ഷ്യമിടുന്നത്. വിജയക്കുതിപ്പ് തുടരുകയാണ് രാജസ്ഥാൻ റോയൽസിന്‍റെ ലക്ഷ്യം. ഫോമിലുള്ള ജോസ് ബട്‍ലറും ദേവ്ദത്ത് പടിക്കലും നൽകുന്ന മികച്ച തുടക്കമാകും രാജസ്ഥാന് നിർണായകമാകുക. സഞ്ജുവിന്‍റെയും ഷിമ്രോന്‍ ഹെറ്റ്മെയറുടേയും കൂറ്റൻ ഷോട്ടുകൾക്കൊപ്പം റിയാൻ പരാഗ് കൂടി ഫോമിലേക്ക് എത്തിയതോടെ സ്കോർബോർഡിൽ രാജസ്ഥാന് ആശങ്കയില്ല.
ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് സെൻ എന്നിവരുൾപ്പെട്ട പേസ് നിരയും ആർ അശ്വിൻ-യുസ്‍വേന്ദ്ര ചഹൽ സ്പിൻ ജോഡിയും മുംബൈയുടെ വെല്ലുവിളി ഉയർത്തും. ക്യാപ്റ്റൻ രോഹിത്തിന്‍റെ മോശം ഫോമിൽ തുടങ്ങുന്നു മുംബൈയുടെ പ്രതിസന്ധി. ഇഷാൻ കിഷനും സൂര്യകുമാർ യാദവിനും കെയ്റോൺ പൊള്ളാർഡിനും പ്രതീക്ഷയ്ക്കൊത്ത് ഉയരാനായിട്ടില്ല. എന്നും വിശ്വസ്തനായ ജസ്പ്രീത് ബുമ്രയും മങ്ങിയതോടെ മുംബൈയുടെ ബൗളിംഗ് തീർത്തും ദുർബലമായി.
Rajasthan Royals (Playing XI): Jos Buttler, Devdutt Padikkal, Sanju Samson(w/c), Daryl Mitchell, Shimron Hetmyer, Riyan Parag, Ravichandran Ashwin, Trent Boult, Prasidh Krishna, Yuzvendra Chahal, Kuldeep Sen.
Mumbai Indians (Playing XI): Ishan Kishan(w), Rohit Sharma(c), Tim David, Suryakumar Yadav, Tilak Varma, Kieron Pollard, Hrithik Shokeen, Daniel Sams, Jasprit Bumrah, Kumar Kartikeya, Riley Meredith.