തുടര്‍ തോൽവിയുടെ നിലയില്ലാക്കയത്തിൽ നിന്ന് കരയകയറുക എന്നതാണ് രോഹിത്തിന്‍റെ മുംബൈ ലക്ഷ്യമിടുന്നത്. ഏഴ് കളിയിലും അടിതെറ്റിയ മുംബൈയ്ക്ക് ജീവൻ നിലനിർത്തണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിലെല്ലാം വൻവിജയം അനിവാര്യമാണ്.
മുംബൈ: ഐപിഎല്ലിൽ(IPL 2022) ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ്(Lucknow Super Giants vs Mumbai Indians) ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മുംബൈ വാംഖഡേ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് മുംബൈ ഇന്നിറങ്ങുന്നത്. അതേസമയം, ലഖ്നൗ ടീമില്‍ ഒരു മാറ്റമുണ്ട്. ചെറിയ പരിക്കുള്ള ആവേശ് ഖാന് പകരം മൊഹ്സിന്‍ ഖാന്‍ ലഖ്നൗവിന്‍റെ അന്തിമ ഇലവനിലെത്തി.
തുടര്‍ തോൽവിയുടെ നിലയില്ലാക്കയത്തിൽ നിന്ന് കരയകയറുക എന്നതാണ് രോഹിത്തിന്‍റെ മുംബൈ ലക്ഷ്യമിടുന്നത്. ഏഴ് കളിയിലും അടിതെറ്റിയ മുംബൈയ്ക്ക് ജീവൻ നിലനിർത്തണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിലെല്ലാം വൻവിജയം അനിവാര്യമാണ്. മറുവശത്ത് അഞ്ചാം ജയത്തിനാണ് രാഹുലിന്‍റെ ലഖ്നൗ ഇറങ്ങുന്നത്.
undefined
കഴിഞ്ഞായാഴ്ച ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ 18 റൺസിനായിരുന്നു ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ ജയം. 199 റൺസ് പിന്തുടർന്ന മുംബൈയ്ക്ക് 181 റൺസിലെത്താനേ കഴിഞ്ഞുള്ളൂ. ദുർബലമായ ബൗളിംഗിനൊപ്പം രോഹിത്, ഇഷാൻ കിഷൻ, കെയ്റോൺ പൊള്ളാർഡ് തുടങ്ങിയവരുടെ മങ്ങിയ ബാറ്റിംഗും വീഴ്ചയുടെ ആഘാതം കൂട്ടുന്നു. ആശ്വാസം ഡെവാൾഡ് ബ്രൂയിസ്, തിലക് വർമ്മ, സൂര്യകുമാർ എന്നിവർ മാത്രം.
മറുവശത്ത് ആയുഷ് ബദോനിയെന്ന താരത്തെ കണ്ടെത്തിയ സൂപ്പർ ജയന്‍റ്സിന് കരുത്തായി രാഹുലിനൊപ്പം ക്വിന്‍റൺ ഡി കോക്കും ദീപക് ഹൂഡയും മാർക്കസ് സ്റ്റോയിനിസുമുണ്ട്. ജയ്സൺ ഹോൾഡർ, ക്രുനാൽ പണ്ഡ്യ എന്നിവരുടെ ഓൾറൗണ്ട് മികവും രവി ബിഷ്ണോയിയുടെ സ്പിന്നും ലക്നൗവിനെ സൂപ്പർ ജയന്‍റ്സാക്കുന്നു.
Lucknow Super Giants (Playing XI): Quinton de Kock(w), KL Rahul(c), Manish Pandey, Krunal Pandya, Deepak Hooda, Ayush Badoni, Marcus Stoinis, Jason Holder, Dushmantha Chameera, Ravi Bishnoi, Mohsin Khan.
Mumbai Indians (Playing XI): Rohit Sharma(c), Ishan Kishan(w), Dewald Brevis, Suryakumar Yadav, Tilak Varma, Kieron Pollard, Hrithik Shokeen, Daniel Sams, Jaydev Unadkat, Riley Meredith, Jasprit Bumrah.