IPL 2022 : വിരാട് കോലിക്ക് കൂട്ടായി എം എസ് ധോണി; റെക്കോര്‍ഡ് ബുക്കില്‍ തലയുടെ വിളയാട്ടം

By Jomit Jose  |  First Published May 5, 2022, 8:25 AM IST

ഐപിഎല്ലില്‍ വിരാട് കോലി മാത്രമേ ധോണിക്ക് മുൻപ് ഒറ്റ ടീമിന് വേണ്ടി 200 മത്സരം കളിച്ചിട്ടുള്ളൂ


പുനെ: ഐപിഎല്ലിൽ (IPL 2022) മറ്റൊരു നാഴികക്കല്ലുകൂടി പിന്നിട്ട് ചെന്നൈ സൂപ്പ‍ർ കിംഗ്സ് (Chennai Super Kings) നായകൻ എം എസ് ധോണി (MS Dhoni). ഐപിഎല്ലിൽ ചെന്നൈയ്ക്കായി (CSK) 200 മത്സരം കളിക്കുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ധോണി സ്വന്തമാക്കിയത്. ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ (Royal Challengers Bangalore) വിരാട് കോലി (Virat Kohli) മാത്രമേ ധോണിക്ക് മുൻപ് ഒറ്റ ടീമിന് വേണ്ടി 200 മത്സരം കളിച്ചിട്ടുള്ളൂ. കോലി ബാംഗ്ലൂരിനായി 218 മത്സരത്തിൽ കളിച്ചിട്ടുണ്ട്. 

ഐപിഎല്ലിൽ ധോണിയുടെ 230-ാം മത്സരമായിരുന്നു ഇത്. ഇതിൽ മുപ്പത് മത്സരം റൈസിംഗ് പുനെ സൂപ്പർ ജയന്റ്സിന് വേണ്ടിയായിരുന്നു. 2016-17 സീസണുകളിലായിരുന്നു പുനെ ടീമിനായുള്ള മത്സരങ്ങള്‍. ദിനേശ് കാർത്തിക്ക് 224 മത്സരങ്ങളിലും രോഹിത് ശർമ്മ 222 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.

Latest Videos

undefined

ചെന്നൈക്ക് ഏഴാം തോല്‍വി

എന്നാല്‍ എം എസ് ധോണി ചരിത്രമെഴുതിയ മത്സരം സിഎസ്‌കെയ്‌ക്ക് നിരാശയായി. ഐപിഎല്ലില്‍ ഇന്നലെ ദക്ഷിണേന്ത്യന്‍ ഡെര്‍ബിയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ 13 റണ്‍സിന് കീഴടക്കി പ്ലേ ഓഫ് പ്രതീക്ഷകള്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂര്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈക്ക് 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 56 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെ ആണ് ചെന്നൈയുടെ ടോപ് സ്കോറര്‍.

ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്ത് നിന്ന് നാലാം സ്ഥാനത്തേക്ക് കയറിയ ബാംഗ്ലൂര്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ കാത്തപ്പോള്‍ പത്ത് മത്സരങ്ങളില്‍ ഏഴാം തോല്‍വി വഴങ്ങിയ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ തീര്‍ത്തും മങ്ങി. പത്ത് കളികളില്‍ ആറ് പോയന്‍റ് മാത്രമാണ് ചെന്നൈയുടെ സമ്പാദ്യം. സ്കോര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 173-8, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 173-8.

IPL 2022: ധോണിക്കും രക്ഷിക്കാനായില്ല, ചെന്നൈയെ വീഴ്ത്തി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ബാംഗ്ലൂര്‍

click me!