IPL 2022 : പവല്‍ പവർ, കുല്‍ദീപ് കെണി; കൊല്‍ക്കത്തയെ വീഴ്‍ത്തി ഡല്‍ഹി

By Web Team  |  First Published Apr 28, 2022, 11:24 PM IST

റോവ്മാന്‍ പവലിന്‍റെ ഫിനിഷിംഗ് മികവിലാണ് ഡല്‍ഹിയുടെ വിജയം. ബൌളിംഗില്‍ താരമായി കുല്‍ദീപ് യാദവ്. 


മുംബൈ: ഐപിഎല്ലില്‍ (IPL 2022) കുല്‍ദീപ് യാദവ് (Kuldeep Yadav) സ്പിന്‍ കെണി തീർത്ത മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ (Kolkata Knight Riders) നാല് വിക്കറ്റിന് വീഴ്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ് (Delhi Capitals). കൊല്‍ക്കത്ത മുന്നോട്ടുവെച്ച 147 റണ്‍സ് വിജയലക്ഷ്യം 19 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ഡല്‍ഹി നേടി. റോവ്മാന്‍ പവലിന്‍റെ (Rovman Powell) ഫിനിഷിംഗ് മികവിലാണ് ഡല്‍ഹിയുടെ വിജയം. 

മറുപടി ബാറ്റിംഗില്‍ ഓപ്പണർ പൃഥ്വി ഷായെ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ ഡല്‍ഹിക്ക് നഷ്ടമായി. ഉമേഷ് യാദവ് റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. സഹ ഓപ്പണർ ഡേവിഡ് വാർണർ 26 പന്തില്‍ 42 റണ്‍സെടുത്തപ്പോള്‍ മറ്റൊരു ഓസ്ട്രേലിയന്‍ മിച്ചല്‍ മാർഷിന് തിളങ്ങാനായില്ല. മാർഷ് 13 റണ്‍സുമായി ഹർഷിത് റാണയ്ക്ക് കീഴടങ്ങി. ലളിത് യാദവ് 22 ഉം നായകന്‍ റിഷഭ് പന്ത് രണ്ടും റണ്‍സിന് വീണു. പിന്നാലെ അക്സർ പട്ടേല്‍ 24ല്‍ നില്‍ക്കേ റണ്ണൌട്ടായത് ഡല്‍ഹിക്ക് തിരിച്ചടിയാകുമെന്ന് തോന്നിച്ചു. 

Latest Videos

undefined

എന്നാല്‍ കൂറ്റനടികളുമായി റോവ്മാന്‍ പവല്‍ മത്സരം ഫിനിഷ് ചെയ്തു. പവല്‍ 16 പന്തില്‍ 33* ഉം ഷർദ്ദുല്‍ ഠാക്കൂർ 14 പന്തില്‍ 8* ഉം റണ്‍സുമായി പുറത്താകാതെ നിന്നു. കെകെആറിനായി ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. 

കഴിഞ്ഞ സീസണില്‍ മുഴുവന്‍ തന്നെ സൈഡ് ബെഞ്ചിലിരുത്തിയ തന്‍റെ പഴയ ടീമിനോട് കുല്‍ദീപ് യാദവ് കണക്കു തീര്‍ത്തപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 146 റണ്‍സിലൊതുങ്ങി. നാല് വിക്കറ്റുമായി തിളങ്ങിയ കുല്‍ദീപിന് മുന്നില്‍ കറങ്ങിവീണ കൊല്‍ക്കത്തക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. 34 പന്തില്‍ 57 റണ്‍സെടുത്ത നിതീഷ് റാണയും 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 23 റണ്‍സെടുത്ത റിങ്കു സിംഗും മാത്രമേ കൊല്‍ക്കത്ത നിരയില്‍ രണ്ടക്കം കടന്നുള്ളൂ. ഡല്‍ഹിക്കായി കുല്‍ദീപ് നാലും മുസ്തഫിസുര്‍ മൂന്നും വിക്കറ്റെടുത്തു.

click me!